ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)
പിന്നക്കങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് പ്രണയാര്‍ദ്രമായ ഒരു ദിനം ഞാന്‍ തുടങ്ങട്ടെ....പ്രണയം- അതൊരു വല്ലാത്ത വികാരമാണ്..ഇഷ്ടം കൂടുമ്പോള്‍ വാക്കുകള്‍ കിട്ടാതാകും... ദേഷ്യം വരുമ്പോള്‍ ഒരുപാടു സംസാരിപ്പിക്കും ,, കാത്തിരിക്കുമ്പോള്‍ ശ്വാസം മുട്ടിക്കും.... പ്രണയിക്കുന്നവര്‍ക്ക് പ്രണയിച്ചാല്‍ മാത്രം പോരെ.. സ്നേഹം കൊടുക്കുക... സ്നേഹിക്കാം അനുഭവിക്കുക.. അത് മാത്രം...എന്തിനാണ് വഴാക്കുകളും പിണക്കങ്ങളും എന്ന് തോന്നാം .. എനിക്കും തോനിയിട്ടുണ്ട്.. അന്ന് ഞാന്‍ പ്രണയിചിരുന്നില്ല... താന്‍ എന്നെ ഭാവത്തിന്റെ ശിഥിലീകരണം ആണ് പ്രണയം.. സ്വാര്‍ത്ഥമായ ആഗ്രഹവും ആണ്.. അവള്‍ അന്നും ഉദിച്ചിരുന്നു.. ഒരു പകല്‍ മുഴുവനും എന്റെ മുകളില്‍ തന്നെ ഉണ്ടായിരുന്നു.. എന്നെ നോക്കുന്നുണ്ടായിരിക്കാം.. ഇല്ലായിരിക്കാം.. എല്ലാ സൂര്യകാന്തി പൂക്കളെയും പോലെ ഞാന്‍ അവളെ മാത്രം നോക്കിയില്ല .. സൂര്യനെ ശ്രദ്ധിക്കാത്ത സൂര്യകാന്തി പൂവ്.. പക്ഷെ അവള്‍ എന്നെ നോക്കി .. പെട്ടന്ന് ഒരു ദിവസം എല്ലാം പുതിയതായി തോന്നി.. എന്നുള്...