പ്രണയമേ..
ഇല പൊഴിയുന്ന ഇടനാഴിയില്‍ ഒരു മര ബഞ്ചില്‍ അവന്‍ അവളെയും കാത്തിരുന്ന്.. കാണാന്‍ ഏറെ കൊതിച്ച നാളുകള്‍ സമനിച്ച ആ സുഖമുള്ള വേദന അവസാനിക്കുകയാണ് .. അവര്‍ പരസപരം ഒരുപാടു സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു.. പ്രണയം വിചിത്രമാണ്.. ഒരു വര്ഷം മുന്‍പുള്ള ആളെ അല്ല അവന്‍ ഇപ്പോള്‍. പ്രണയതിലുപരി അവള്‍ ഇപ്പോള്‍ അവന്റെ ജീവിത സഖിയാണ്.. അവനുവേണ്ടി ഈ ഭുമിയില്‍ ജനിച്ചവള്‍ എന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്ന, അല്ലെങ്ങില്‍ അവന്‍ മനസിലകിയ അവള്‍.. കുറെ നാളായി അവര്‍ ഒന്ന് സ്വസ്ഥമായി കണ്ടു സംസാരിച്ചിട്ടു.. അവന്‍ കണ്ടിട്ടോ സംസരിചിട്ടോ ഇല്ലാത്ത പലരും അവരുടെ ജീവിതത്തെ അവരുടെ പ്രണയത്തെ അവര്‍ സങ്ങല്പ്പിക്കാത്ത അത്രയും പ്രശ്നങ്ങളില്‍ കൊണ്ടെത്തിച്ചു.. അവളെ അലട്ടുന്ന ഒരുപാടു പ്രശ്നങ്ങള്‍.. അവളെ ധൂമകേതു പോലെ ചുറ്റുന്ന ചില അസുരജന്മങ്ങള്‍ .. ഒടുവിഅവള്‍ എത്തി.. ഒരു ഇളം കാറ്റുപോലെ നിര്മലയി അവള്‍ നടന്നടുത്തു.. അവള്‍ വന്നു അടുത്തിരുന്നു.. പുഞ്ചിരിച്ചു.. അവനു പലതും പറയണം എന്നുണ്ടായിരുന്നു.. കുട്ടിച്തം വിട്ടിട്ടില്ലാത്ത അവന്റെ ലോകത്തെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.. പക്ഷെ അപ്പോഴേക്ക്അവള്‍ പറഞ്ഞു തുടങ്ങി.. അവളുടെ ഇപ്പോഴത്തെ സാഹച...