Posts

Showing posts from June, 2012

കൈ കുമ്പിളില്‍

Image
കൈ ചുരുട്ടി വെച്ച് കിടക്കുന്ന  എന്‍   പൈതലിനോട്  ഞാന്‍ കളിയായി ചോദിച്ചു.. "നിന്‍ കൈ കുമ്പിളില്‍ എന്താണ് ഒളിച്ചു വെച്ചിരിക്കുന്നത് ".? ഒരു കള്ള ചിരി ആയിരുന്നു മറുപടി.. തെല്ലു നേരതിനപ്പുറം മെല്ലെ അവന്‍ എന്‍ വിരല്‍തുമ്പില്‍ പിടിത്തമിട്ടു.. കൈകോര്‍ത്തു നടന്ന  കാമുകനും , സഖിമാര്‍ക്കും .. സുരക്ഷാ കരങ്ങള്‍ നീട്ടിയ അച്ഛനും ഭര്‍ത്താവിനും  നല്‍കാനാകാത്ത എന്തോ ഒന്ന്... അപ്പോള്‍ എനിക്ക് കിട്ടി... ആ കൊച്ചു കൈക്കുമ്പിളില്‍ ഒളിപ്പിച്ചു വെച്ചത് . അത് എന്താണെന്നു ചോദിച്ചാല്‍ ... നിറവികാരങ്ങളോടെ ഒരു പുഞ്ചിരി ആണ് എന്‍റെ മറുപടി .. അവനെപോലെ എനിക്കും അത് പറയാനറിയില്ല..