HIV (story)
ചിലർക്ക് എല്ലാം ഇഷ്ട്ടപ്പെടും . പക്ഷെ ആ ഇഷ്ട്ടത്തിന്റെ കാലാവധി വളരെ ചെറുതായിരിക്കും . മറ്റുചിലർക്ക് വളരെ കുറച്ചു ഇഷ്ടങ്ങളെ കാണൂ ,പക്ഷെ ആ ഇഷ്ടങ്ങൾ ആഴം ഉള്ളതായിരിക്കും . ഒരു വേനൽകാലം . ജോലി തിരക്കിൽ നിന്ന് നഗരത്തിരക്കിലേക്ക് അവൻ ഇറങ്ങി . അവനു ഒരു പേര് വേണം .ആണുങ്ങൾ നിങ്ങളുടെ പേരോ പെണ്ണുങ്ങൾ ഇഷ്ടമുള്ള ഒരു ആണിന്റെ പേരോ അവനെ വിളിച്ചോളൂ . അവൻ വീട്ടിലേക്കുള്ള യാത്രയിൽ ആണ് . സുന്ദരികളിൽ നിന്ന് സുന്ദരികളിലേക്ക് ഉള്ള കണ്ണുകൾ കൊണ്ടുള്ള യാത്രയാണ് വായനൊട്ടം. പക്ഷെ അവനിലെ സാഹിത്യകാരൻ പറയും ഇതാണ് 'സൗന്ദര്യ ആസ്വാദനം ' എന്ന് . ദൈവം ഒക്സിജൻ സൃഷ്ടിച്ചത് ശ്വസിക്കാനും സൗന്ദര്യം സൃഷ്ടിച്ചത് ആസ്വദിക്കാനും ആണ് . ആ സൗന്ദര്യം ശില്പങ്ങളിൽ ആണെങ്കിലും പ്രകൃതിയിൽ ആണെങ്കിലും പെണ്ണിന്റെ ശരീരത്തിൽ ആണെങ്കിലും ആസ്വദിക്കണം . വാഹനം മുന്നോട്ടു നീങ്ങി തുടങ്ങി . റോഡിലെ തിരക്ക് ഒഴിഞ്ഞു . ഇനി സൗന്ദര്യം ആസ്വദിക്കാൻ നിന്നാൽ ചിലപ്പോൾ പാണ്ടി ലോറിയോ ടിപ്പറോ ബസ്സോ അവന്റെ കാറിനു മുകളില പാർക്ക് ചെയ്തേക്കും . വഴിയരികിൽ ഇരപിട...