കൂട്ട്കാരൻ
അവൻ എന്തെങ്ങിലും ഒപ്പിച്ച ദിവസം എനിക്ക് രാജയോഗമാണ് . എന്തും വാങ്ങിത്തരും , എവിടെയും കൊണ്ടുപോകും. അകെ ഒരു നിര്ബന്ധമേ ഉള്ളു . അവന്റെ കൂടെ അവന്റെ വീട്ടില് പോണം . പിന്നെ ഞാൻ ഒരു പരിചയാണ് . മാതാപിതാക്കളുടെ ആരോപണ ശരങ്ങളില്നിന്നു അവനെ സംരക്ഷിക്കുന്ന പരിച . ചില പ്രത്യേക അവസരങ്ങളിൽ പരിചയുടെ രൂപം മാരും.പിന്നെ ബലിയാട് ആണ് . അപ്പോൾ അവനു കാഴ്ചക്കാരന്റെ റോൾ മാത്രം . ഞാൻ പറയുന്ന സിനിമയ്ക്കു അവൻ വന്നാൽ , ആ പടം മോശമായാൽ ഉത്തരവാദി ഞാൻ ആണ് . അവനു പ്രേമം വന്നാൽ അവനിലെ കവി ഉണരും . അത് ഞാൻ തന്നെ കേൾക്കണം അവളോട് വഴക്കിട്ടാൽ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ഉഗ്രൻ വക്കീലായി അവൻ മാറും . പിണക്കം മാറി ഇണക്കം ആവുമ്പോൾ രാഷ്ട്രീയക്കാരേക്കാൾ നന്നായി അവൻ നിറം മാറും , പിന്നെ പ്രേമത്തിന്റെ ബ്രാൻഡ് അംബാസിഡ ർ ആയി അവൻ. ചിലപ്പോൾ ഉപദേശി വേഷം. അപ്പൊ അവനെക്കാൾ വല്യ ഫിലോസഫർ ഇല്ല . 2 ദിവസം കഴിഞ്ഞാൽ കരഞ്ഞു വിളിച്ചു വരും, അപോ അവൻ എന്നോട് പറഞ്ഞ ഫിലോസഫി അവനോടു പറഞ്ഞാൽ പിന്നെ ന്യൂ ജെനെരഷൻ പടത്തിലെ ബീപ്...ബീപ്.... ഡയലോഗ് അവൻ പറയും . അവൻ എന്തെങ്ങിലും വാങ്ങി പ...