സത്യ കഥ
കുറെ നേരം കാത്തിരുന്നു. കവിത വന്നില്ല. കാത്തിരുന്നു പേനക്ക് മുഷിഞ്ഞു. പേന ചോദിച്ചു " നിനക്കൊരു കഥ എഴുതികൂടെ ?" കഥയെങ്ങില്‍ കഥ . അങ്ങനെ കഥക്കായി കാത്തിരുന്നു. കഥ വരാന്‍ തുടങ്ങി. കഥ അങ്ങനെ വന്നുകൊണ്ടിരിക്കെ താഴേക്ക് നോക്കി . അതാ പേന നിശ്ചലമായി കടലാസിനുമേല്‍ കിടക്കുന്നു. " എന്ത് പറ്റി?" കഥ പേനയോടു ചോദിച്ചു . പേന ദേഷ്യത്തോടെ " അങ്ങോട്ട് നോക്ക് " കഥ നോക്കി. അവിടെ കവി ഫേസ് ബുക്ക് തുറന്നു അതും നോക്കി ഇരിക്കുന്നു. കുറെ താഴേക്ക് ഉരുട്ടുന്നു , പിന്നെ വീണ്ടും മേലോട്ട് ഉരുട്ടുന്നു . അതിനിടയില്‍ ഫോണില്‍ ശബ്ദ കുമിളകള്‍ പൊട്ടുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ വന്നു നിറയുന്നതാണ്. കവി മൊബൈല്‍ എടുക്കുന്നു അതിനെ തടവുന്നു , അതിലിട്ട് കുത്തുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ ഫേസ് ബുക്ക് അടച്ച് മൊബൈല്‍ താഴെ വെച്ചു. കഥ അവിടെ കാത്തു നില്പുണ്ടായിരുന്നു , പേനയും ഒരു സ്പര്ശനത്തിനായി കൊതിച്ചു തളര്‍ന്നു കിടക്കുന്നു. പെട്ടന്ന് കവി ഹെഡ് സെറ്റ് എടുത്തു മൊബൈലില്‍ കുത്തുന്നു മറ്റേ അറ്റം ചെവിയില്‍ കുത്തി വെക്കുന്നു . കാമുകിയെ വിളിക്കുന്നു , മുറിയില്‍ അന്ധകാരം . പേനക്ക് തിരസ്ക്ക...