Posts

Showing posts from April, 2017

മോഹങ്ങളിലെ ഒരു ഒളിച്ചോട്ടം

ഒരു ഒളിച്ചോട്ടം അനിവാര്യം ആയിരിക്കുന്നു. ഈ മനം മടുപ്പിക്കുന്ന യാഥാര്‍ത്യങ്ങളില്‍ നിന്ന്. ചെയ്തു തീര്‍ത്താല്‍ എനിക്ക് തൃപ്തി തരാത്ത എന്‍റെ  ഉത്തരവാദിത്തങ്ങളില്‍ നിന്ന്. എനിക്ക് മനസമാധനക്കേട്‌ മാത്രം തരുന്ന ചില ബന്ധങ്ങളില്‍ നിന്ന്. ചുരുക്കി പറഞ്ഞാല്‍ എന്നില്‍നിന്നു തന്നെ. എന്നെ അറിയാത്ത ഒരു സ്ഥലത്ത് പോണം, എന്‍റെ യാഥാര്‍ത്ഥ്യങ്ങളുമായി എന്നെ ബന്ധിപിക്കുന്ന ഒന്നും എനിക്ക് ചുറ്റിലും ഇല്ലാത്ത ഒരിടത്. അവിടെ പോയി ഇരിക്കണം, മനസിലെ കലങ്ങി ഒഴുകുന്ന ചിന്താതടിനി തെളിഞ്ഞു ശാന്തമായി ഒഴുകുന്നത്‌ വരെ. അതിനെത്ര നാള്‍ എടുക്കുമോ അത്രയും നാള്‍.. ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്ന ഞാനെന്ന  വ്യക്തിയെ മറക്കണം. എന്‍റെ ഉള്ളിലെ എനിക്കെന്നോ നഷടപ്പെട്ടുപോയ ശാന്തത വീണ്ടെടുക്കണം.. ഉള്ളില്‍ വല്ലാത്ത അശ്വസ്തതയോടെ നീറിപുകയുന്ന ആരോടെന്നില്ലാതെ തോനുന്ന അരിശം കേട്ടടങ്ങണം. നിലവാരം ഇല്ലാത്ത കൂട്ടുകെട്ടുകളും ചിന്തകളും എന്നെ നശിപിച്ചത് ഞാന്‍ തിരിച്ചറിയുന്നു. ആ ചതുപ്പുകളില്‍ നിന്നും വീണ്ടും തിരിച്ചു കയറണം. ആഴമുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം. അതിനു ആളെ കിട്ടിയില്ലെങ്ങില്‍ എന്നോട് തന്നെ സംവദിക്കണം.  ശാന്തതയില...