Posts

Showing posts from January, 2019

അമ്മമാരെ സൂക്ഷിക്കുക

Image
“കൂടെ പഠിച്ചവർ ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയി. നീ ഇങ്ങനെ നടന്നോ “ അമ്മയുടെ ആ ഓർമ്മപ്പെടുത്തൽ കേട്ടപ്പോഴാണ് നിരഞ്ജനക്ക് ഓർമ വന്നത്, ഡെൽജ പ്രസവിച്ചിട്ട് കുട്ടിയെ കാണാൻ പോയിട്ടില്ല. ഇന്ന് പോയേക്കാം. ഒറ്റക്ക് പോണില്ല. കൂടെ പഠിച്ചവരിൽ ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവരുടെ ലിസ്റ്റ് എടുത്തു. അതിൽ സ്വന്തം വണ്ടി ഉള്ളവരെ തിരഞ്ഞെടുത്തു. ആ കൂട്ടത്തിൽ അവൾ വിളിച്ചാൽ വരുന്ന ആൾക്കാരെ തപ്പിയപ്പോൾ ആകെ ഒരാളെ ഉള്ളൂ. അവിഷ് . “അ” വിപ്ലവ കാലത്ത് ജനിച്ചതുകൊണ്ടാണ് അവന് ആ പേര് കിട്ടിയത്. ഇപ്പോഴും ആ പേരിന്റെ അർഥം അവനു നിശ്ചയമില്ല. അവനെ വിളിച്ചു. അവൻ വരാം എന്നും സമ്മതിച്ചു. ആചാരം ലംഘിക്കാൻ നിന്നില്ല - ജോൺസൺമാരുടെ ബേബി കിറ്റ് തന്നെ ഒരെണ്ണം വാങ്ങി. കുട്ടി അവളുടെ വീട്ടിൽ ആയത് സൗകര്യം ആയി. അവിടെ എപ്പോ വേണമെങ്കിലും കയറി ചെല്ലാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ എത്തിയപ്പോൾ അപ്പനും അമ്മയും പുറത്ത് പോയിരിക്കുകയാണ്. ഉടനെ വരും.. അവര് തിരിച്ചു വന്നിട്ട് ഇവളെയും കൊച്ചിനേം കൊണ്ട് എങ്ങോട്ടോ പോവാൻ ഉള്ള പ്ലാൻ ആണ്. അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരു ചായ എങ്കിലും കിട്ടിയേനെ. എന്തായാലും ഞങ്ങൾ ചെന്നത് അവൾക്ക് ആശ്വാസം...