കുറച്ചു പ്രണയകാര്യങ്ങള്‍
പ്രണയത്തെ കുറിച്ച് ഇനിയെന്ത് പറയാന്‍ എന്ന് ചോദിക്കരുത്. ഏറ്റവും അധികം പറയപ്പെട്ടിട്ടുള്ളതും, എത്ര പറഞ്ഞാലും മതിവരാത്തതും പ്രണയം തന്നെ ആണ്. ഇപ്പൊ എനിക്കും പ്രണയത്തെക്കുറിച്ച് പറയാന്‍ തോനുന്നു. അതിന്റെ വിവിധ തലങ്ങളെകുരിച്ചു വാചാലനാകാന്‍ തോനുന്നു. തുറന്നുപറയാന്‍ ധൈര്യമില്ലാതെ മനസിനുള്ളില്‍ത്തന്നെ അവസാനിക്കുന്ന പ്രണയങ്ങള്‍ ഉണ്ട് . അതാണ് അതിന്റെ ശൈശവ ദശ . പിന്നെ എപ്പോഴെങ്ങിലും ഒരു കുഞ്ഞു നടത്തം പടിക്കുന്നപോലെ തുറന്നു പറയാനുള്ള ധൈര്യം കിട്ടും, പക്ഷെ നടന്നു തുടങ്ങുമ്പോള്‍ വീഴുന്നപോലെ ആ പ്രണയം നിഷ്കരുണം തിരസ്കരിക്കപ്പെടും. പക്ഷെ ഇതാണോ പ്രണയം.. ഇതിനെകുരിച്ചല്ല ഞാന്‍ സംസാരിക്കുന്നതു . പ്രണയം എന്ന് പറഞ്ഞാല്‍ കളയണം കഴിക്കാനുള്ള ആഗ്രഹമാണോ.?? അല്ലെ അല്ല.. പലരും അങ്ങനെ ധരിച്ചു വെച്ചിട്ടുണ്ട്.. കഥകളും സിനിമകളും നമ്മളെ പഠിപ്പിച്ച പ്രണയം..ഒരുത്തന്‍ ഒരുത്തിയെ പിന്നാലെ നടന്നു കഷ്ടപ്പെട്ട് ശല്യം ചെയ്തു പ്രേമിപ്പിക്കുന്നു . ആ രണ്ടുപേര്‍ പരസ്പരം ഇഷ്ടമാണെന്ന് പറയുന്നു..ഐ ലവ് യു പറച്ചിലും , ആലിങ്ങനങ്ങളും, ചുംബനങ്ങളും ആണ് പ്രണയം എന്നാണ് അവ പഠിപ്പിച്ചത്..പാതിരാത്രി അടക...