Posts

Showing posts from November, 2011

ഒരു പോലീസ് കഥ

സ്ഥലം വടക്കേ ബസ്‌ സ്റ്റാന്റ് തൃശൂര്‍ . ഒരു പോലീസുകാരന്‍ ഒരു പയ്യനെ ചോദ്യം ചെയ്യുന്നു. അവന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് കുറ്റം. അയാള്‍ ചോദിക്കുന്നത് വ്യക്തമായി കേള്‍ക്കാം. " നിനക്ക് ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നതിനെ ആവശ്യം എന്താണ് " .? . "ഇതെന്താട പ്രേമം ആണോ ' ഇങ്ങനെ തുടരുന്ന ചോദ്യം ചെയ്യല്‍, പയ്യന്റെ മൊബൈല്‍ വാങ്ങുന്നു. പെട്ടന്ന് ഒരു ജീപ്പ് നിന്രയെ പോലീസുകാര്‍ പാഞ്ഞു എത്തി. ഒരു അധോലോക ഭീകരനെ പിടിച്ചത് പോലെ അവനെ ജീപ്പില്‍ കയറ്റി കൊണ്ട് പോയി. എന്നിട്ട് എല്ലാവരോടും ഒരു ഉപദേശം .. " എല്ലാവരോടും കൂടിയ പറയുന്നെ , ഇന് കോളേജില്‍ വച്ച് സംസാരിക്കാതെ ഇവിടെ വന്നു സംസാരിക്കാന്‍ നിന്നാല്‍ ഇതുപോലെ പിടിച്ചു കൊണ്ട് പോകും. പിന്നെ വീട്ടില്‍ വിളിച്ചു പറയും.." ഇനി ഞാന്‍ ചോദിക്കട്ടെ, ഇതു പറയാന്‍ അയാള്‍ ആരാ ഞങ്ങളുടെ തന്തയോ .? തെരുവ് വേശ്യയുടെ സംസ്കാരം പോലും ഇല്ലാതെ ഒരു പയ്യനെ വായില്‍ വന്ന ഭാഷയില്‍ ചോദ്യം ചെയ്താ ഇയാള്‍ ആരാ .? സതച്ചരത്തിന്റെ കാവല്‍ കാരനോ .? പരസ്പരം സംസാരിച്ചാല്‍ പ്രമം ആണോ എന്ന് ചോദ്ക്കുന്ന, വീട്ടില്‍ വില്ച്ചു പറയും എന്ന് പറയുന്ന ഇവര്‍ക്ക് നാട്ടിലെ പരദൂഷ...