Posts

Showing posts from February, 2012

ശിധിലം

Image
അതൊരു കുറ്റിക്കാട് ആയിരുന്നു.. കുറച്ചു മുള്‍ച്ചെടികള്‍ , പഴ്ചെടികള്‍ ..  കൂട്ടത്തില്‍ ഈ ചെടിയും.. അത്   ഇതുവരെ പൂവിട്ടില്ല ... ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ ,   ആരാലും ശ്രദ്ധിക്കപ്പെടാതെ അത് നിലനിന്നു പോന്നു..  ഒരുനാള്‍ ഒരു ചിത്രശലഭം വന്നു.. സുന്ദരമായ ഒരു ശലഭം.. ആ ശലഭത്തിനു വേണ്ടി ആ ചെടി മൊട്ടിട്ടു.. പൂവിട്ടു.. അങ്ങനെ പൂ വിരിഞ്ഞു .. ശലഭം വന്നു, അതില്‍ ഇരുന്നു...  പക്ഷെ അന്ന് അസ്തമയത്തില്‍ ആ പൂ കൊഴിഞ്ഞു... ചെടി വീണ്ടും മൊട്ടിട്ടു...ശലഭത്തിനു വേണ്ടി..  പൂ വിരിഞ്ഞു .. ശലഭത്തെ കാത്തിരുന്നു,, ശലഭം വന്നില്ല.. അത് ചത്ത്‌ പോയിരുന്നു.. അവസാനം ആ പൂ കൊഴിഞ്ഞു വീണു.. ഒരുനാള്‍ ആ ചെടിയും വാടി കരിഞ്ഞു വീണു..