സന്ധ്യ (story)
സന്ധ്യക്ക് ഇന്ന് നല്ല നിറം ..നല്ല സുന്ദരി ആയിരിക്കുന്നു.. അവള്‍ ചോദിച്ചു എന്താ സന്ധ്യക്ക് ഇത്ര ചുവപ്പെന്നു.. എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു.. ഈ സന്ധ്യയെ പെണ്ണിനോട് ഉപമിക്കാന്‍ ശ്രമിച്ചു .. അതൊരു അവസ്ഥയാണ്.. അതുകൊണ്ട് തന്നെ അത് ഒരുപാടു പെണ്ണുങ്ങളുടെ മാനസികാവസ്ഥ ആണെന്ന് പറയാം .. "ഇത്രനാള്‍ പ്രണയിച്ച പകലിനെ പിരിഞ്ഞു രാവിനെ വരിക്കനോരുങ്ങുമ്പോള്‍ സങ്കടം കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ചുവപ്പാണ് " അവള്‍ പറഞ്ഞു ഞാന്‍ അവളെ നോക്കാതെ പറഞ്ഞു "ചിലപ്പോള്‍ രാവിനെ പ്രാപിക്കുന്നതിന്റെ നാണത്താല്‍ കാവില്‍ തുടുതതാവാം ..അല്ലെങ്ങില്‍ രാവിനെ ലഹരി പിടിപ്പിക്കാന്‍ ചുണ്ടില്‍ ചായം പൂശിയതാവാം " അവള്‍ ഒന്നും മിണ്ടിയില്ല ..ഞാനും .. സന്ധ്യയുടെ ചുവപ്പ് പിന്നെയും കൂടി.. കുറെ കഴിഞ്ഞു അവള്‍ ...