സന്ധ്യ (story)
സന്ധ്യക്ക് ഇന്ന് നല്ല നിറം ..നല്ല സുന്ദരി ആയിരിക്കുന്നു..
അവള്‍ ചോദിച്ചു എന്താ സന്ധ്യക്ക് ഇത്ര ചുവപ്പെന്നു..
എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു..
ഈ സന്ധ്യയെ പെണ്ണിനോട് ഉപമിക്കാന്‍ ശ്രമിച്ചു .. അതൊരു അവസ്ഥയാണ്.. അതുകൊണ്ട് തന്നെ അത് ഒരുപാടു പെണ്ണുങ്ങളുടെ മാനസികാവസ്ഥ ആണെന്ന് പറയാം ..
"ഇത്രനാള്‍ പ്രണയിച്ച പകലിനെ പിരിഞ്ഞു രാവിനെ വരിക്കനോരുങ്ങുമ്പോള്‍ സങ്കടം കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ചുവപ്പാണ് " അവള്‍ പറഞ്ഞു
ഞാന്‍ അവളെ നോക്കാതെ പറഞ്ഞു "ചിലപ്പോള്‍ രാവിനെ പ്രാപിക്കുന്നതിന്റെ നാണത്താല്‍ കാവില്‍ തുടുതതാവാം ..അല്ലെങ്ങില്‍ രാവിനെ ലഹരി പിടിപ്പിക്കാന്‍ ചുണ്ടില്‍ ചായം പൂശിയതാവാം "
അവള്‍ ഒന്നും മിണ്ടിയില്ല ..ഞാനും ..
സന്ധ്യയുടെ ചുവപ്പ് പിന്നെയും കൂടി.. കുറെ കഴിഞ്ഞു അവള്‍ പറഞ്ഞു .. "കല്യാണത്തിന് വരണം എന്ന് ഞാന്‍ പറയില്ല...പക്ഷെ ക്ഷണിച്ചിരിക്കുന്നു "..
പിന്നെ ഒന്ന് പുഞ്ചിരിച്ചു അവള്‍ നടന്നകന്നു..
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ...അവളുടെ നിറവും അപ്പോള്‍ ചുവപ്പായിരുന്നു ...
അതിന്റെ അര്‍ഥം കണ്ടെത്താന്‍ ഞാന്‍ മിനക്കെട്ടില്ല..
ചുവപ് രക്ത നിറംവും ആകാം
ReplyDeletetrue
Deleteയുദ്ധവും പ്രണയവും രക്തപങ്ങിലം ...
ഇവിടെ തല്ക്കാലം രക്തം ചിന്തുന്നില്ല
Gud 1 da....
ReplyDeletethanx dude
Deleteതുടര്‍ന്നും എഴുതൂ. you can. best wishes
ReplyDeletesure..
Deletethank you sir
really nice
ReplyDelete