Posts

Showing posts from August, 2013

സുഖം - ദുഃഖം - ഫിലോസഫി

Image
( ഒരു വാലും തുമ്പും ഇല്ലാത്ത കഥ )  എന്തിനു നീ ദുഖിക്കുന്നു ?  ഇന്ന് നിനക്ക് നഷ്ടമായത് നീ ജനിച്ചപ്പോൾ കൊണ്ട് വന്നതാണോ ? അത് ഇന്നലെ വരെ മറ്റൊരാളുടെ ആയിരുന്നു , ഇന്ന് നിന്റെ , നാളെ  മറ്റൊരാളുടെ .. മരികുമ്പോൾ നിനക്കിതു കൊണ്ട്  കൊണ്ട് പോകാൻ ആകുമോ ? നഷ്ടപ്പെട്ടതിനെ ഓർത്ത്   എന്തിനു നീ ദുഖിക്കുന്നു പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി .. " ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല . മരിക്കുമ്പോൾ കൊണ്ട് പോകുകയുമില്ല . പക്ഷെ ഇത് വെറുതെ കിട്ടിയതല്ല , കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ . ഇതിനു വേണ്ടി  മിനക്കെട്ടതാ . ഇത്രേം കാലം എന്റെ സ്വന്തം  ആയിരുന്നു .ഞാൻ ഒറ്റയ്ക്ക് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയത്  പോകുമ്പോ പിന്നെ , ഞാൻ ഇവിടെ ചിരിച്ചോണ്ട് ഇരിക്കാടാ #@# &;*$  "  പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല . അവനു പോയതിന്റെ ദുഃഖം , എനിക്ക് കിട്ടിയതിന്റെ ദുഃഖം ഫിലോസഫി  പറയാനും കേൾക്കാനും കൊള്ളാം - എല്ലാരും നല്ല മൂഡിൽ ഉള്ളപ്പോ .. അല്ലാതെ ഒരുമാതിരി ഊപ്പാട് ഇളകി ഇരിക്കുമ്പോ എടുത്തു അലക്കിയാൽ ഇങ്ങനെ ഇരിക്കും .. ഇതൊക്കെ പറയണ  ഗടികൾക്ക് പോ...