Posts

Showing posts from August, 2014

പൊരുത്തവും പോരുത്തപെടലും

( ചില മലയാളി വിവാഹ ചിന്തകള്‍ ) എല്ലാത്തിനോടും പിന്നെ അവനവനോടും ഉള്ള വിശ്വാസം നഷ്ട്പെടുമ്പോള്‍ മനുഷ്യന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാതകദോഷം. ഒരു വിശ്വാസം എന്നതിലുപരി അതൊരു ഒഴിവു പറച്ചില്‍ ആണ്. സ്വന്തം കഴിവില്ലായ്മക്കോ, മടിക്കോ മനുഷ്യന്‍ കൊടുക്കുന്ന വിളിപ്പേരാണ് ജാതക ദോഷം. ജിജ്ഞാസ . അതാണ് മനുഷ്യനെ ഇന്ന് കാണുന്ന പരിഷ്ക്രിതന്‍ ആക്കി മാറ്റിയത്. കാണുന്ന എല്ലാത്തിനോടും ആകാംഷ. അതു എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ ഉള്ള ജിജ്ഞാസ.അതാണ് ഇന്ന് കാണുന്ന എല്ലാ ശാസ്ത്ര വിജ്ഞാങ്ങളുടെയും അടിത്തറ. അതെ ജിജ്ഞാസ തന്നെ ആണ് മനുഷ്യനെ ഭാവി പറയുന്നവരുടെ അടുക്കല്‍ എത്തിച്ചത്. പക്ഷെ ശാസ്ത്രം അതിവേഗം പുരോഗമികുമ്പോഴും ചുറ്റും നടക്കുന്ന എല്ലാത്തിനും ശാസ്ത്രം ഉത്തരം കൊടുകുമ്പോഴും അതിനു ചെവി കൊടുക്കാതെ അന്ധവിശ്വാസങ്ങള്‍ക്ക് കീഴ്പെടാന്‍ ആണ് പലര്‍ക്കും താല്പര്യം. ഇതൊന്നുമല്ല പ്രധാനം. വിവാഹ നിശ്ചയം നടത്തുന്ന ജാതക പൊരുത്തം. പുരാണങ്ങളില്‍ എല്ലാം സ്വയം വരം ആയിരുന്നു. അതും പെണ്ണിന് ആണ് ജീവിത പങ്ങാളിയെ തിരഞ്ഞെടുക്കാന്‍ അധികാരം. രാജാക്കന്മാര്‍ വന്നു വരി നില്കും. ഇന്നോ ? ഉടുത്തൊരുങ്ങി നില്കുന്നത് പെ...