പൊരുത്തവും പോരുത്തപെടലും

(ചില മലയാളി വിവാഹ ചിന്തകള്‍ )
എല്ലാത്തിനോടും പിന്നെ അവനവനോടും ഉള്ള വിശ്വാസം നഷ്ട്പെടുമ്പോള്‍ മനുഷ്യന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാതകദോഷം. ഒരു വിശ്വാസം എന്നതിലുപരി അതൊരു ഒഴിവു പറച്ചില്‍ ആണ്. സ്വന്തം കഴിവില്ലായ്മക്കോ, മടിക്കോ മനുഷ്യന്‍ കൊടുക്കുന്ന വിളിപ്പേരാണ് ജാതക ദോഷം.
ജിജ്ഞാസ . അതാണ് മനുഷ്യനെ ഇന്ന് കാണുന്ന പരിഷ്ക്രിതന്‍ ആക്കി മാറ്റിയത്. കാണുന്ന എല്ലാത്തിനോടും ആകാംഷ. അതു എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ ഉള്ള ജിജ്ഞാസ.അതാണ് ഇന്ന് കാണുന്ന എല്ലാ ശാസ്ത്ര വിജ്ഞാങ്ങളുടെയും അടിത്തറ. അതെ ജിജ്ഞാസ തന്നെ ആണ് മനുഷ്യനെ ഭാവി പറയുന്നവരുടെ അടുക്കല്‍ എത്തിച്ചത്.
പക്ഷെ ശാസ്ത്രം അതിവേഗം പുരോഗമികുമ്പോഴും ചുറ്റും നടക്കുന്ന എല്ലാത്തിനും ശാസ്ത്രം ഉത്തരം കൊടുകുമ്പോഴും അതിനു ചെവി കൊടുക്കാതെ അന്ധവിശ്വാസങ്ങള്‍ക്ക് കീഴ്പെടാന്‍ ആണ് പലര്‍ക്കും താല്പര്യം.
ഇതൊന്നുമല്ല പ്രധാനം. വിവാഹ നിശ്ചയം നടത്തുന്ന ജാതക പൊരുത്തം. പുരാണങ്ങളില്‍ എല്ലാം സ്വയം വരം ആയിരുന്നു. അതും പെണ്ണിന് ആണ് ജീവിത പങ്ങാളിയെ തിരഞ്ഞെടുക്കാന്‍ അധികാരം. രാജാക്കന്മാര്‍ വന്നു വരി നില്കും. ഇന്നോ ? ഉടുത്തൊരുങ്ങി നില്കുന്നത് പെണ്ണാണ്. കാഴ്ചവസ്തു ആയി വീണ്ടും വീണ്ടും വന്നു നില്‍ക്കണം. ഒരേ കലാപരിപാടികള്‍ , സംഭാഷണങ്ങള്‍ .കഥാപാത്രങ്ങള്‍ മാറി മാറി വരുന്നു എന്ന് മാത്രം.ഒടുവില്‍ പെണ്ണിന് ഇഷ്ടപ്പെടുമ്പോള്‍ വില്ലനായി ജാതകം അവതരിക്കും. ജാതകം ചേരില്ല.ഒടുവില്‍ ജാതകം ചേരുമ്പോള്‍ ഇഷ്ടങ്ങള്‍ക്ക് ഒന്നും സ്ഥാനം ഇല്ലാതെ വരും. എത്ര വര്ഷം പിന്നാലെ നടന്നാലും അവള്‍ തിരിഞ്ഞു നോക്കാന്‍ പോലും ഇടയില്ലാത്ത ഒരുത്തനെ ജാതക ചെര്ച്ചയുടെ പേരില്‍ അവള്‍ വിവാഹം ചെയ്യുന്നു.
വിവാഹ പോരുതത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് ചൊവ്വാദോഷം, ഒരേ ദിവസം ജനിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മുസ്ലിം പെണ്‍കുട്ടിയും വിവാഹം കഴിച്ചു കുട്ടികളുമായി ജീവിക്കുമ്പോള്‍ അതെ ദിവസം ജനിച്ച ഹിന്ദു പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ അര്‍ഹത ഇല്ലാതെ കഴിയുന്ന പ്രതിഭാസം. ശുദ്ധ ജാതകവും പാപ ജാതകവും ഒക്കെ ഈ കല്യാണം മുടക്കികളില്‍ മുന്‍പന്തിയില്‍ ഉണ്ട്.
ഇത്തരം കല്യാണം മുടക്കികളില്‍ തട്ടി തകരുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട്. സ്വപ്നങ്ങളും ഇഷ്റെക്കെടുകളും ഉണ്ട്. മറ്റെല്ലാ പൊരുത്തക്കേടുകളോടും ജാതക പൊരുത്തം ഉള്ളവര്‍ പോരുത്തപ്പെട്ടുകൊള്ളും എന്നാണ് പൊതുവേ ഉള്ള ധാരണ. അതൊരു മിഥ്യ ധാരണ മാത്രം ആണ്.
വീണ്ടും സ്വയംവരത്തിലേക്ക് വരം. ചില സ്വയംവര കഥകളില്‍ വധുവിനു വേണ്ടി മത്സരം നടത്തിയതായി കാണാം. വില്ലോടിച്ചോ അമ്പ് എയ്തോ ആണ് വീരന്മാര്‍ കഴിവ് തെളിയിച്ചു പെണ്ണിനെ നേടിയിരുന്നത്. അതു പ്രകൃതിയുടെ രീതിയാണ്‌. മൃഗങ്ങളില്‍ ഇണയെ കിട്ടാന്‍ ആണുങ്ങള്‍ പരസ്പരം പോരടിക്കും. ജയിക്കുന്നവന്‍ ഇണയെ സ്വന്തമാക്കും. അവിടെ നടക്കുന്നത് ഏറ്റവും ശക്തന്റെ അല്ലെങ്ങില്‍ കഴിവുല്ലവന്റെ തിരഞ്ഞെടുപ്പാണ്. അവനാണ് അടുത്ത തലമുറയെ ഉണ്ടാക്കുന്നത്. അതായതു കൂട്ടത്തില്‍ ഏറ്റവും മിടുക്കന്‍ അടുത്ത തലമുറയെ ഉണ്ടാക്കുന്നു. അടുത്ത തലമുറ ഒന്നുകൂടി മികച്ചത് ആവുന്നു.
സ്വന്തം വ്യക്തിത്വം കൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു പെണ്ണിന്‍റെ മതിപ്പ് ഉണ്ടാക്കാന്‍ നേടാന്‍ കഴിയാത്ത  ഒരാള്‍ ജാതക പൊരുത്തം കൊണ്ട് അവളെ സ്വന്തമാകുന്നതു ശെരിയായ രീതിയാണോ? പരസ്പരം മതിപ്പ് ഇല്ലാതെ അപകര്‍ഷതാ ബോധവും നിരാശയും പേറി ജീവിക്കണേ അതു ഉപകരിക്കു.
ഒരു ജോത്സ്യന്‍ ചേരില്ല എന്ന് പറഞ്ഞ ജാതകങ്ങള്‍ മറ്റൊരാള്‍ ചേരും എന്ന് പറയുന്നു. ജാതകം ചേരുന്ന ആളോട് തോന്നാത്ത മനപ്പൊരുത്തം ജാതക ചേര്‍ച്ച ഇല്ലതയളോട് തോനുന്നു.! ചിന്തിക്കേണ്ട വിഷയങ്ങളാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട തീരുമാനം – ഇനിയുള്ള കാലം കൂടെ കഴിയേണ്ട പങ്ങാളിയെ തിരഞ്ഞെടുക്കാന്‍ ഇവിടെ വ്യക്തികള്‍ക്ക് അവകാശം ഇല്ല. കുറെ കള്ളികളും അതിലെ അക്ഷരങ്ങളും ആണ് അതൊക്കെ തീരുമാനികുന്നത്.
ഈശ്വരന്‍ ഒരു വിശ്വാസം ആണ്. വിശ്വാസം ഉള്ളവന് വിശ്വസിക്കാനും ഇല്ലാത്തവന് തള്ളി പറയാനും ഉള്ള ഒരു വിശ്വാസം. വിശ്വാസം ഉള്ളവര്‍ക്ക് അതൊരു ധൈര്യവും ആശ്വാസവും ആണ്. പക്ഷെ മനുഷ്യന്റെ സുഖവും സന്തോഷവും തടസപെടുതുന്ന ഈ ജാതക പൊരുത്തം ആര്ക് വേണ്ടിയാണ്? ജാതകം പ്രവചനം ആണ്. അതു ഒരിക്കലും വിവാഹ പൊരുത്തം നോക്കാന്‍ ഉപയോഗിക്കരുത് എന്ന് പലരും പറഞ്ഞു വെച്ചിട്ടുണ്ട്.പക്ഷെ ആ ബിസിനസ്‌ ഒരുപാട് ആളുകള്‍ ഉള്ള ഒരുപാട് പണം മറിയുന്ന ഒന്നാണ്.അതിന്റെ തലപ്പത് ഇരികുന്നവര്‍ ഇത്തരം ചിന്തകളെ അടിച്ചമര്‍ത്തും. ഭയപ്പെടുത്തും പരലോഭിപ്പിക്കും. ഭയം തന്നെയാണ് ഇവിടെ പണമായി മാറുന്നത്.
പലരുടെയും ഭയം ഇങ്ങനെ ജാതകം നോക്കാതെ കല്യാണം കഴികുന്നവര്‍, പ്രധാനമായും പ്രണയ വിവാഹം കഴികുന്നവര്‍ പാതി വഴിയില്‍ പിരിയുന്നു. ഈ പിരിയാതെ പൊരുത്തം നോക്കി കല്യാണം കഴിച്ചവരുടെ ജീവിതം ആരെങ്ങിലും പറയാറുണ്ടോ ? ചുറ്റും നോക്കിയാല്‍ കാണാം എല്ലാവരും ഒരു അട്ജസ്റ്റ്മെന്ടില്‍ ആണ് മുന്നോട്ടു പോകുന്നത്. പലയിടതും ഒരുപാട് പ്രശ്നങ്ങളും ഉണ്ട്.പക്ഷെ അവരെ പിരിയാന്‍ സമ്മതിക്കാത്ത ശക്തമായ ഒരു സ്വാധീന ശക്തിയുണ്ട് അതാണ്‌ കുടുംബം. പ്രണയ വിവാഹക്കാരെ നിര്‍ബന്ധിക്കാന്‍ കുടുംബം ഇല്ല.അവരില്ലേ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണം . അതില്‍ ചിലത് പരിഹാരം ഇല്ലാതെ പോകുന്നു ,പിരിയുന്നു. മുതിര്‍ന്നവരുടെ നിര്‍ബന്ധമോ ഭീഷണിയോ അല്ലെങ്ങില്‍ സ്വന്തം കുഞ്ഞിനു വേണ്ടിയോ ആണ് പല കുടുംബങ്ങളും നിലനിന്നു പോകുന്നത്. അതുകൊണ്ട് വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് വല്യ മേന്മ ഒന്നും പറയാന്‍ ഇല്ല.
 ഒരു പയ്യന്റെ വിദ്യാഭ്യാസ യോഗ്യത, ശമ്പളം ,കുടുംബ മഹിമ തുടങ്ങിയവ കണ്ടു ബോധിച്ച കുറച്ചു ബന്ധുക്കള്‍ മതി ഇവിടെ ഒരു വവാഹം നടക്കാന്‍. പെണ്ണിന്റെ ആഗ്രഹവും ഇഷ്ടവും അവിടെ വല്യ പ്രാധാന്യം ഉള്ള കാര്യങ്ങള്‍ അല്ല. ആണിന്റെ കാര്യവും അങ്ങനെ ഒക്കെ തന്നെ .വീട്ടുകാര്‍ക്ക് ബോടിച്ചാല്‍ പിന്നെ എന്ത് കുറ്റം പറഞ്ഞാലും കേള്‍കുന്ന വാചകം ഇതാണ് “എല്ലാം തികഞ്ഞു കിട്ടോ .? നല്ല ബന്ധം ആണ് ...” പിന്നെപെന്നിന്റെ കുടുംബ മഹിമ അര പേജ്.
അതെ സമയം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിച്ചാലോ ? അതിനു ഇല്ലാതെ കുറ്റങ്ങള്‍ ഉണ്ടാവില്ല. അവിടെ എല്ലാം തികഞ്ഞു കിട്ടണം . പിന്നെ സ്ഥിരം വാചകം “ ഇതൊക്കെ ഈ പ്രായത്തില്‍ തോന്നും. കല്യാണം കഴിച്ചാല്‍ മനസിലാവും ഇതൊന്നുമല്ല ലോകം എന്ന്” . എല്ലാ പ്രണയങ്ങളും മാതാപിതാക്കള്‍ക്ക് പ്രായത്തിന്റെ ചാപല്യങ്ങള്‍ ആണ്. ആ തീരുമാനം എടുക്കാന്‍ മാത്രം അവരുടെ കണ്ണില്‍ മക്കള്‍ക്ക്‌ പക്വത ഇല്ല. അയാള്‍ ഒരു ഉത്തരവാദിത്തം ഉള്ള ജോലി ചെയുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പദവി വഹിക്കുന്ന ആള്‍ അയാള്‍ പോലും ഇതാണ് സ്ഥിതി.
കേട്ട് ഉറപ്പിച്ചാല്‍ കുറെ വരവും പോക്കും ഉണ്ട് .പക്ഷെ താന്‍ ഇനി ജീവിക്കാന്‍ പോകുന്ന വീട് പോയി കാണാന്‍ പെണ്ണിന് അധികാരം ഇല്ല ! അതൊക്കെ മുതിര്‍ന്ന കുറെ ആളുകള്‍ പോയി കാണും. അവര്‍ക്ക് ഇഷ്ടപെട്ടാല്‍ എല്ലാം ശുഭം.എന്തിനാണ് ഈ കാട്ടി കൂട്ടല്‍ .?
ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുറെ കണക്കിറെയും ചരിത്രത്തിന്റെയും പേരില്‍ ബന്ധുക്കളുടെ തീര്‍മാന പ്രകാരം വിവാഹം കഴിക്കുന്നത്‌ ഒരു ചൂതാട്ടം തന്നെ ആണ്. വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ആണെന്ന് പറയും, പക്ഷെ അതു രണ്ടു വ്യക്തികള്‍ തമ്മിലും ആണ്. ആ വ്യക്തികള്‍ക്ക് അവരവരുടെ ഇഷ്ടങ്ങളും ഇഷ്റെക്കെടുകളും ഉണ്ട്. താല്പര്യങ്ങളും സ്വപ്നങ്ങളും ഉണ്ട്. അതിനൊക്കെ മാറ്റി നിര്‍ത്തി കുടുംബത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് മണ്ടത്തരം ആണ്.
മലയാളിയുടെ വിവാഹ സങ്ങല്‍പ്പങ്ങള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പ്രായം  എത്തിയാല്‍ എല്ലാവരും ചെയ്യുന്ന ഒന്നാണ് വിവാഹം. എന്താണ് അതിന്റെ ആവശ്യം .? പെങ്ങള്‍ക്ക് കൊടുത്ത സ്ത്രീധനം തിരിച്ചു പിടിക്കുക. അല്ലെങ്ങില്‍ എല്ലാവരും പറയുന്നു കല്യാണം കല്യാണപ്രായം ആയെന്നു. അതുകൊണ്ട് ഒരെണ്ണം ആവാം  വെച്ചു.
സത്യത്തില്‍ എന്താണ് വിവാഹം കൊണ്ടുള്ള ഉദ്ദേശം  ? സമൂഹത്തിന്റെ അംഗീകാരത്തോടെ ഉള്ള പ്രത്യോല്പാദനം .. അല്ലാതെ എന്താണ്? ഒരു പ്രണയമോ നല്ലൊരു  സുഹൃതിനെ ജീവിതാവസാനം  വേറെ കൂടെ കൂട്ടാന്‍ ഉള്ള തോന്നലോ ഇല്ലാതെ വിവാഹം കഴികുന്നത് ആത്യന്തികമായി ഇതിനു മാത്രമാണ്.
പരസ്പരം അറിയുന്നവര്‍ വിവാഹം കഴിക്കട്ടെ. പരസ്പരം സഹിക്കാന്‍ കഴിയും എന്ന് തിരിച്ചറിവുള്ളവര്‍. ഒരു വിവാഹ ജീവിതത്തിനു പക്വത വന്നു എന്ന് സ്വയം തോന്നുമ്പോള്‍ വിവാഹം കഴിക്കുക. സിമ്പിള്‍ ആയി പറഞ്ഞാല്‍ അവനവനു വേണ്ടി ആവട്ടെ വിവാഹം.

പുതിയ തലമുറയില്‍ ഉള്ളവര്‍ ചിന്തിക്കണം. പ്രവര്‍ത്തിക്കണം. സ്വന്തം ജീവിത പങ്ങളിയെ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള ധൈര്യം കാണിക്കണം. ഇത്തരം പതിവുകളില്‍ വിശ്വാസം ഇല്ലെങ്ങില്‍ അതിനു നിന്ന് കൊടുക്കരുത്. ഇന്നത്തെ തലമുറ ഒരുപാട് പടിപ്പു ഉള്ളവര്‍ ആണ്. ആ പഠിപ്പിനും അറിവിനും ഉള്ള നൂതനത വിവാഹത്തെ കുറിച്ചുള്ള കാഴ്ച്ചപാടുകളിലും വരട്ടെ. വിവാഹം മാത്രം ആല്ല , ജാതകത്തെ പഴിചാരി രക്ഷപെടാന്‍ നില്‍ക്കാതെ ജീവിതം സ്വയം  തിരിച്ചറിവിലും ആത്മവിശ്വാസത്തിലും അധിഷ്ടിതം ആയാല്‍ ആത്മാഭിമാനം എന്ങ്ങിലും മിച്ചം വരും.

Comments

  1. വളരെ സമകാലികമായ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു, വിവാഹപ്രായത്തിൽ നിൽക്കുന്ന ഒരാൾ തന്നെ ഇത് തുറന്ന് പറയുന്നു എന്നത് സമൂഹത്തിൽ നടക്കുന്ന നല്ല മാറ്റത്തിന്റെ ആരംഭം ആകട്ടെ

    ReplyDelete

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )