പച്ചക്കറിയും പെട്രോളും
പച്ചക്കറി മുഴുവന്‍ വിഷമാണ് . അതുകൊണ്ട് എല്ലാ വീട്ടിലും ഓരോ അടുക്കളത്തോട്ടം ഉണ്ടാക്കുക. നല്ല ബെസ്റ്റ് ഐഡിയ. അപ്പൊ പെട്രോളില്‍ മായം ചേര്‍ത്താണ് വില്കുന്നതെങ്ങില്‍ എല്ലാരും സ്വയം പെട്രോളിയും കുഴിച്ചെടുത്തു ശുദ്ധീകരിച്ചു പെട്രോള്‍ ഉണ്ടാക്കി ഉപയോഗിക്കാന്‍ പറയുമോ ? ആഹാരമാണ് , വിശപ്പ് മാറ്റാനും ജീവന്‍ നിലനിര്‍ത്താനും ഉള്ള ആഹാരം. അതില്‍ വിഷം ചേര്‍ത്ത് വില്‍കുന്നവര്‍ മൃഗങ്ങളെകാള്‍ ശ്രെഷ്ടരാണ്. നമ്മള്‍ ദാനം കൊടുക്കുന്ന അന്നത്തില്‍ പോലും വിഷം കലര്‍ത്തി കൊടുക്കാമോ ? അപ്പോള്‍ പിന്നെ വില്‍ കൊടുത്തു വാങ്ങുന്നവനെ വിഷം തീറ്റിക്കുന്നതില്‍ എന്ത് ന്യായം ആണ് ഉള്ളത് ? ഈ നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ശുദ്ധമായ വെള്ളവും ഭക്ഷണവും എങ്കിലും ലഭിക്കുന്നു എന്ന്ത ഉറപ്പുവരുത്തേണ്ട ചുമതല അധികരികള്‍ക്കുണ്ട് . മെച്ചപ്പെട്ട ഗതാഗത സൌകര്യവും, ചെലവ് കുറഞ്ഞ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും , ക്രമസമാധാന പാലനവും ഒക്കെ ഈ അധികാരികള്‍ ജനങ്ങള്‍ക്ക് കൊടുക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ആണ് . അതൊക്കെ അവിടെ നില്ല്ക്കട്ടെ. തല്‍ക്കാലം ഭക്ഷണവും വെള്ളവും എങ്കിലും നല്ലത് ലഭ്യമാക്കാന്‍ ഉള്ള നടപടി എടു...