സതാചാര ചിന്തകള്‍

കേരളത്തില്‍ ഒരാളെ ഏറ്റവും അദികം അലോസരപ്പെടുത്തുന്ന വികാരം ഇതാണ് ? സ്നേഹം ആണോ വെറുപ്പ്‌ ആണോ ?
ഒരു പെണ്ണിനോട് അവളെ വെറുക്കുന്നു, കണുന്നതേ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ പ്രതികരിക്കില്ല. എന്നാല്‍ ഇഷ്ടമാണെന്ന് പറഞ്ഞാലോ?
പറഞ്ഞവനെ മാത്രമല്ലവീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും അടക്കം ചീത്ത വിളിക്കും.
രണ്ട് പേര്‍ വഴക്കിടുന്നത് കണ്ടാല്‍ ആരും പിടിച്ച് മാറ്റില്ല.അത്  കണ്ടു നില്‍ക്കും.പറ്റിയാല്‍ വീഡിയോ എടുക്കും. ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഇടപെടും.പെണ്ണിന്‍റെ വീട്ടിലേക്ക് വിളിക്കും.അവര്‍ സുഹൃത്തുക്കള്‍ ആണെങ്കിലും സമ്മതിക്കില്ല. അവരെ കാമിതാക്കള്‍ ആക്കിയെ  അടങ്ങൂ. അഥവാ കമിതാക്കള്‍ ആണെങ്കില്‍ അവര്‍ സ്നേഹത്തോടെ ചെയ്യുന്നത് ഒളിഞ്ഞ് നോക്കി കണ്ട് പിടിക്കും. പിന്നെ തീവ്രവാദികള്‍ക്ക് കൊടുക്കുന്ന പരിഗണനയാണ്.
ഇവിടെ വെറുപ്പിനെക്കാള്‍ അലോസരപ്പെടുത്തുന്നത് സ്നേഹം എന്ന വികാരമാണ്. രണ്ട് പേര്‍ സ്നേഹിക്കുന്നതും അടുത്ത് ഇടപഴകുന്നതും വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും വലിയ ക്രെെമാണ്. ഇവിടെ ആണുങ്ങള്‍ എല്ലാവരും കള്ളന്‍മാരും പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ വേണ്ടി നടക്കുന്നവരുമാണ്‌.പെണ്ണുങ്ങള്‍ ബുദ്ധിയില്ലാത്ത ചതിക്കുഴികളില്‍ വീഴാന്‍വേണ്ടി നടക്കുന്ന പ്രണയമോ ലെെംഗികതയോ അസ്വദിക്കാത്ത ആളുകളും. 

ഇതിനെതിരെ പ്രതികരിക്കാന്‍ ഒരുമ്പെടുന്നവരോട് സതാചാര വാദികള്‍ പറയുന്നത് നാട്ടിലെ മറ്റു പ്രശ്നങ്ങള്‍ക്കോന്നും പ്രതികരിക്കാത്തവര്‍ ഇതിന് പ്രതികരിക്കണ്ട എന്നാണ്. ഈപറയുന്നവര്‍ അവസാനമായി പ്രതികരിച്ച സാമൂഹ്യ പ്രശ്നം ഏതാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. പറഞ്ഞിട്ട് എന്ത് കാര്യം. ഇതൊന്നും അവരുടെതലയില്‍ കയറില്ല.ഇവിടെ മദ്യം നിരോധിക്കുന്നതിന് മുന്‍പേ ചുംബനവും ആലിംനവും പ്രണയവും നിരോധിച്ച മട്ടാണ്.
എന്നാലും ചിലത് പറയാനുണ്ട്. നിങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം. രണ്ട് പേര്‍ സന്തോഷിക്കുമ്പോള്‍ അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം? എന്തിനാണ് അവിടെ ഇടിച്ച് കയറുന്നത്? പിന്നെ, കൌമാരത്തില്‍ പെണ്ണിന് സമപ്രയക്കാരന്‍ ആയ ഒരു ആണിനെക്കാള്‍ പക്വതയും വിവരമുണ്ട്.വിവേചനബുദ്ധിയുണ്ട്.പ്രണയവും,ചുംബനവും,ആലിംഗനവും രതിയും ആസ്വദിക്കാന്‍ കഴിവും ആഗ്രഹവും ഉണ്ട്. നമ്മള്‍ ആണുങ്ങള്‍ ആരോപിക്കുന്ന പോലെ കാര്യം കാണാന്‍ കഴിവുളള,സാമര്‍ഥ്യമുളള സ്തീക്ക് ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ കഴിവുണ്ട്. അവള്‍ ഇഷ്ടപ്പെടുന്ന ആളിന്‍റെ കൂടെ ഇഷ്ടപ്പെട്ട രീതിയില്‍ സമയം ചിലവഴിക്കാര്‍ അവളെ അനുവദിക്കണം.

അപ്പോള്‍ പിന്നെ പ്രതികരിക്കണ്ടേ? വേണം..രണ്ടുപേരും സന്തോഷികുമ്പോള്‍ അല്ല, അതില്‍ ഒരാള്‍ വിഷമത്തില്‍ ആണെങ്ങില്‍. അവളുടെ സമ്മതമില്ലാതെ അവളെ ഒരാള്‍ ആസ്വദിക്കാന്‍ ശ്രമിച്ചാല്‍ തടയണം.അത് കണ്ണ്മുന്നില്‍ കണ്ടാല്‍,അല്ലെങ്കില്‍ ഒരുവള്‍ സഹായം അഭ്യര്‍ഥിച്ചാല്‍ പ്രതികരിക്കണം. അതില്‍ ഒരു ന്യായമുണ്ട്,അന്തസ്സുണ്ട്.
ഷൊര്‍ണൂരില്‍ സൗമ്യച്ചേച്ചിയെ ആ ക്രൂരതയില്‍ നിന്ന് തടയാന്‍ കഴിയണമായിരുന്നു.അല്ലാതെ കാമുകന്‍റ കൂടെ ഇരിക്കുന്ന പെണ്ണിനെ ഭീഷണിപ്പെടുത്തി കരയിക്കുന്നതല്ല സതാചാര പരിപാലനം.
അന്തിയായാല്‍ സ്ത്രീകള്‍ക്ക് ധെെര്യമായി നടക്കാനുളള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. പരസ്പരം ബഹുമാനിക്കാന്‍ ആണിനും പെണ്ണിനും മനോഭാവം ഉണ്ടാക്കി കൊടുക്കണം. അതാണ് നമുക്ക് ഇപ്പൊ വേണ്ടത്. നിങ്ങളുടെ കഴിവും സമയവും ഊര്‍ജവും അതിനായി ഉപയോഗിക്കൂ. വരും തലമുറ നിങ്ങളെ പൂവിട്ടു പൂജിക്കും . 

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )