Posts

Showing posts from November, 2015

വേദനയെ പ്രണയിച്ചവന്‍

   വേദനയാണ് അയാളെ കവി ആക്കിയത്. ആദ്യമായി തൊലി മുറിഞ്ഞു രക്തം പൊടിഞ്ഞപ്പോള്‍ ആ വേദന അയാള്‍ താളുകളില്‍ കുറിച്ച് വെച്ചു . അങ്ങനെ അയാള്‍ ഒരു കവിയായി പരിണമിച്ചു. കാലം അയാളെ ഒരു കാമുകനാക്കിയപ്പോള്‍ പ്രണയ കവിതകള്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ വലഞ്ഞു. പക്ഷെ പ്രണയം തകര്‍ന്നപ്പോള്‍ മഷിയുണങ്ങിയ അയാളുടെ തൂലികക്ക് പിന്നെയും ജീവന്‍ വെച്ചു.    ജീവിതകാലം മുഴുവന്‍ അയാള്‍ വേദനകളെ തിരഞ്ഞു. പുലരിയില്‍ ഭൂമിയെ വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ , ഇലകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന സൂര്യ കിരണങ്ങള്‍ തീര്‍ക്കുന്ന പ്രകാശ ധാരകല്‍ക്കിടയിലൂടെ നടക്കുമ്പോഴും അയാള്‍ വേദനകളെ പ്രണയിച്ചു.    വേദന തിരഞ്ഞുള്ള യാത്രയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഇല്ലാത്ത വേദന ഉണ്ടെന്നു സങ്കല്‍പിച്ചു അയാള്‍ എഴുത്ത് തുടര്‍ന്ന്. സങ്കല്‍പ്പങ്ങളുടെ ഇരുളടഞ്ഞ പാതയില്‍ അയാള്‍ ഒറ്റയ്ക്ക് നടന്നു. ഒറ്റപ്പെടലിന്റെ വേദന അയാളിലെ കവിയെ ഒരു മെഴുകുതിരി വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കി പ്രലോഭിപ്പിച്ചു. ഇരുളില്‍ മഴ പെയുന്ന ഇടനാഴിയില്‍ അകലെ കണ്ട മെഴുതുതിരി വെളിച്ചതുണ്ട് നോക്കി അയാള്‍ മുന്നോട്ടു ...