സ്വര്‍ഗം
ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയിരുന്നു. ശരീരം ആകെ വേദന. കൃത്യമായ ഒരിടം കണ്ടു പിടിക്കാന്‍ കഴിയാത്ത പോലുള്ള വേദന. കണ്ണില്‍ എന്തോ ഒലിച്ചിറങ്ങി. ചുടുചോര ആണെന്ന് പിന്നീട് അറിഞ്ഞു... ബോധം നശികുന്നത് പോലെ.. മെല്ലെ മെല്ല അവന്‍ വേദനയെ മറന്നു..വീണ സ്ഥലത്ത് തന്നെ അവന്‍ നിവര്‍ന്നു കിടന്നു. വല്ലാത്ത ആശ്വാസം. വേദന ഇല്ല. ഇന്ദ്രിയങ്ങള്‍ എല്ലാം പണി നിര്‍ത്തിവെച്ച പോലെ. ഞാന്‍ മരിച്ചോ? അവന്‍ ചിന്തിച്ചു. അതെ മരിച്ചു. ഇത്രയും നേരം ശരീരത്തെ വലച്ച വേദന അറിയാന്‍ ഇല്ല.. ഹൃദയമിടിപ്പും ശ്വാസവും അറിയാന്‍ ഇല്ല.. സമ്പൂര്‍ണമായ ശാന്തത. അവന്‍ കുറെ നേരം അങ്ങനെ കിടന്നു. എല്ലാവരും പറയുന്ന പോലെ ജീവിതം മുഴുവന്‍ ഒരു ഫ്ലാഷ് ബാക്ക് ആയി മനസ്സില്‍ വന്നില്ല. കുറച്ചു കഴിഞ്ഞു അവന്‍ മെല്ലെ അവിടെ നിന്ന് ഉറന്നു പൊങ്ങി. ശരീരം ഭാരം ഇല്ലാതെ ഒരു അപൂപ്പന്‍ താടി പോലെ പാറി പറക്കുനതായി അവനു തോന്നി. ഇരുളില്‍ അവന്റെ മുന്നില്‍ ഒരു കൊട്ടാരം പ്രത്യക്ഷപ്പെട്ടു. അത് പ്രകാശം ചൊരിഞ്ഞു തല ഉയര്‍ത്തി നിന്നു . അതിന്റെ ചാരിക്കിടന്ന വാതിലിലൂടെ അവന്‍ ഉള്ളിലേക്ക് ഒഴുകി നീങ്ങി. അവിടെ സുന്ദരികള്‍ അവനെ വരവേറ്റു. ഇത്രയും സുന്ദരികളെ ഒരുമിച്ചു കണ്ടപ്പോള്‍...