സ്വര്‍ഗം

ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയിരുന്നു. ശരീരം ആകെ വേദന. കൃത്യമായ ഒരിടം കണ്ടു പിടിക്കാന്‍ കഴിയാത്ത പോലുള്ള വേദന. കണ്ണില്‍ എന്തോ ഒലിച്ചിറങ്ങി. ചുടുചോര ആണെന്ന് പിന്നീട് അറിഞ്ഞു... ബോധം നശികുന്നത് പോലെ.. മെല്ലെ മെല്ല അവന്‍ വേദനയെ മറന്നു..വീണ സ്ഥലത്ത് തന്നെ അവന്‍ നിവര്‍ന്നു കിടന്നു. വല്ലാത്ത ആശ്വാസം. വേദന ഇല്ല. ഇന്ദ്രിയങ്ങള്‍ എല്ലാം പണി നിര്‍ത്തിവെച്ച പോലെ.
ഞാന്‍ മരിച്ചോ?
അവന്‍ ചിന്തിച്ചു. അതെ മരിച്ചു. ഇത്രയും നേരം ശരീരത്തെ വലച്ച വേദന അറിയാന്‍ ഇല്ല.. ഹൃദയമിടിപ്പും ശ്വാസവും അറിയാന്‍ ഇല്ല.. സമ്പൂര്‍ണമായ ശാന്തത. അവന്‍ കുറെ നേരം അങ്ങനെ കിടന്നു. എല്ലാവരും പറയുന്ന പോലെ ജീവിതം മുഴുവന്‍ ഒരു ഫ്ലാഷ് ബാക്ക് ആയി മനസ്സില്‍ വന്നില്ല.
കുറച്ചു കഴിഞ്ഞു അവന്‍ മെല്ലെ അവിടെ നിന്ന് ഉറന്നു പൊങ്ങി. ശരീരം ഭാരം ഇല്ലാതെ ഒരു അപൂപ്പന്‍ താടി പോലെ പാറി പറക്കുനതായി അവനു തോന്നി. ഇരുളില്‍ അവന്റെ മുന്നില്‍ ഒരു കൊട്ടാരം പ്രത്യക്ഷപ്പെട്ടു. അത് പ്രകാശം ചൊരിഞ്ഞു തല ഉയര്‍ത്തി നിന്നു .
അതിന്റെ ചാരിക്കിടന്ന വാതിലിലൂടെ അവന്‍ ഉള്ളിലേക്ക് ഒഴുകി നീങ്ങി. അവിടെ സുന്ദരികള്‍ അവനെ വരവേറ്റു. ഇത്രയും സുന്ദരികളെ ഒരുമിച്ചു കണ്ടപ്പോള്‍ അവന്‍റെ മനസു മന്ത്രിച്ചു. “സ്വര്‍ഗം” . പക്ഷെ താന്‍ മരണശേഷം സ്വര്‍ഗത്തില്‍ എത്തി എന്നത് അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന് പലരും പറയുന്ന തന്നെ സ്വര്‍ഗത്തില്‍ കയറ്റിയത് എന്തിന്റെ പേരിലാണെന്ന് അവന്‍ ആലോചിച്ചു തല പുകച്ചു.
പക്ഷെ അധികം നേരം ആലോചിക്കാന്‍ കഴിഞ്ഞില്ല. അവന്‍  അമ്പരപ്പോടെ നോക്കി നിന്ന സുന്ദരികള്‍ അവനു നേരെ വന്നു. അവരുടെ കരലാളനകള്‍ അവനെ പുളകം കൊള്ളിച്ചു. ഇടക്കെപ്പോഴോ അവന്‍ മയങ്ങി പോയി.

പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത‍ വന്നു : കഞ്ചാവ് അടിച്ചു ലേഡീസ് ഹോസ്റ്റലില്‍ കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു.

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )