Posts

Showing posts from September, 2016

പ്രണയ ഹരിതം

Image
മഴപെയ്തൊഴിഞ്ഞ , മേഘം വറ്റിയ വാനിന്‍റെ മാറില്‍ സിന്ദൂരം ഒലിച്ചിറങ്ങുന്ന സന്ധ്യയില്‍ അവന്‍ ഒരു പുഴു ആയിരുന്നു. അവള്‍ ഒരു ചെടിയും. പ്രണയം... പ്രണയമായിരുന്നു അവര്‍ക്ക്.. മറ്റാരെക്കാളുമേറെ അവന്‍ അവളെ പ്രണയിച്ചു. മറ്റെന്തിനെക്കാളുമേറെ അവള്‍ അവനെ ആഗ്രഹിച്ചു.. അവള്‍ പറഞ്ഞു " ഞാന്‍ നിനക്കായ്‌ പ്രണയപുഷ്പങ്ങളെ പൂവിടും.. പ്രണയമധു നിറച്ച പൂക്കള്‍ അണിഞ്ഞു നിനക്കായ്‌ കാത്തിരിക്കും.. " കാലാന്തരെ ഒരു യവനികക്കുള്ളില്‍ മറയുന്നത് വരെ, വിണ്ണിന്‍റെ അധിപനായ് ജ്വലിക്കുന്ന സൂര്യനെയും ഇരുള്‍ കയത്തില്‍ മെല്ലെ വഞ്ചി പോലെ നീങ്ങുന്ന ചന്ദ്രനേയും സാക്ഷി നിര്‍ത്തി അവന്‍ അവളെ പ്രണയിച്ചുകൊണ്ടേ ഇരുന്നു. ആ അടഞ്ഞ കൂടിനുള്ളില്‍ അവനു ഭയംതോന്നിയില്ല. അവള്‍ പുറമേ അവനു വേണ്ടി കാത്തിരിക്കും എന്ന് അവനു അറിയാമായിരുന്നു... ഏകാന്തതയില്‍ അവളുടെ ഓര്‍മ്മകള്‍ അവനു കൂട്ടായി.. ഇരുളിനെയും നിശബ്ധതയെയും വകവെക്കാതെ അവന്‍ പ്രണയിച്ചുകൊണ്ടേ ഇരുന്നു.. ഒടുവില്‍ ഒരുനാള്‍ അവന്‍ ആ കൂട് പൊളിച്ചു പുറത്തു വന്നു... ഒരു ശലഭമായ്... സ്വാതന്ത്ര്യത്തെ ചിറകു വിരിച്ചു അനുഭവിച്ചു അവന്‍ അവളെ തേടി പറന്നു.. അവന്‍ അവളുടെ മുന്നില്‍ എത്ത...