അല്‍പ്പം ആനുകാലികം
സാംസ്കാരിക കേരളം എന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ കുറച്ചു നാളുകള്‍ ആയി നടക്കുന്ന കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ അധപതനതിന്റെ പടുകുഴിയില്‍ എത്തിചെരലിന്റെ സൂചനകള്‍ ആണ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പൂജാരി പഞ്ഞി തിരുകി വെച്ചിട്ട് ദേവീക്ഷേത്രത്തില്‍ പൂജിക്കാന്‍ പോയി. 16 വയസുകാരി ഉപദേശിച്ചു തിരുത്താന്‍ മിനക്കെടാത്തത് കൊണ്ട് വഴിതെറ്റിപോയ വൈദികന്‍. മൂത്ത മോളെ നശിപിച്ച് കൊന്നു കേട്ടിതൂക്കിയത് പരാതി പറഞ്ഞിട്ടും കേൾക്കാൻ ആരും ഇല്ലാതെ വന്ന അവസ്ഥയില്‍ രണ്ടാമത്തെ കുഞ്ഞും ഇതേ സ്ഥലത്തെ അതെ പോലെ തൂങ്ങി ആടി. ഒരു പെൺകുഞ്ഞു ഉണ്ടാകുമ്പോള്‍ ഇടാനുള്ള പേര് ഞാന്‍ മുൻപേ കണ്ടെത്തി വെച്ചിട്ടുണ്ട്. അതിപ്പോള്‍ ഒർകുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. വെയിലത്ത് കാറില്‍ പോകുന്നവര്‍ ഗ്ലാസിലെ എല്ലാ മറകളും നീക്കി വെയിലും കൊണ്ട് യാത്ര ചെയുന്നു – നിയമം അങ്ങനെ ആണ്, എന്തുകൊണ്ടെന്നാല്‍ വാഹനത്തിനുള്ളില്‍ വെച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടക്കാതെ ഇരിക്കാന്‍. പക്ഷെ അതുപോലെ ഒരു വാഹനത്തിനുള്ളില്‍ ഒരു പ്രശസ്തയായ നടി ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഒരു ആണിനേയും പെണ്ണിനേയും സതാചാരത്തിന്റെ പേരും പറഞ്ഞു വീഡിയോ എടുത്തു...