അല്‍പ്പം ആനുകാലികം
സാംസ്കാരിക കേരളം എന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ കുറച്ചു നാളുകള്‍ ആയി നടക്കുന്ന കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ അധപതനതിന്റെ പടുകുഴിയില്‍ എത്തിചെരലിന്റെ സൂചനകള്‍ ആണ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പൂജാരി പഞ്ഞി തിരുകി വെച്ചിട്ട് ദേവീക്ഷേത്രത്തില്‍ പൂജിക്കാന്‍ പോയി. 16 വയസുകാരി ഉപദേശിച്ചു തിരുത്താന്‍ മിനക്കെടാത്തത് കൊണ്ട് വഴിതെറ്റിപോയ വൈദികന്‍. മൂത്ത മോളെ നശിപിച്ച് കൊന്നു കേട്ടിതൂക്കിയത് പരാതി പറഞ്ഞിട്ടും കേൾക്കാൻ ആരും ഇല്ലാതെ വന്ന അവസ്ഥയില്‍ രണ്ടാമത്തെ കുഞ്ഞും ഇതേ സ്ഥലത്തെ അതെ പോലെ തൂങ്ങി ആടി. ഒരു പെൺകുഞ്ഞു ഉണ്ടാകുമ്പോള്‍ ഇടാനുള്ള പേര് ഞാന്‍ മുൻപേ കണ്ടെത്തി വെച്ചിട്ടുണ്ട്. അതിപ്പോള്‍ ഒർകുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. വെയിലത്ത് കാറില്‍ പോകുന്നവര്‍ ഗ്ലാസിലെ എല്ലാ മറകളും നീക്കി വെയിലും കൊണ്ട് യാത്ര ചെയുന്നു – നിയമം അങ്ങനെ ആണ്, എന്തുകൊണ്ടെന്നാല്‍ വാഹനത്തിനുള്ളില്‍ വെച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടക്കാതെ ഇരിക്കാന്‍. പക്ഷെ അതുപോലെ ഒരു വാഹനത്തിനുള്ളില്‍ ഒരു പ്രശസ്തയായ നടി ലൈംഗികമായി ആക്രമിക്കപ്പെട്ടു.
ഒരു ആണിനേയും പെണ്ണിനേയും സതാചാരത്തിന്റെ പേരും പറഞ്ഞു വീഡിയോ എടുത്തു പ്രചരിപ്പിച് അവന്‍ ആത്മഹത്യ ചെയ്തു. ആ വീഡിയോയില്‍ അവളുടെ അനുവാദം ഇല്ലാതെ അവളുടെ കവിളില്‍ സതചാരക്കാരന്‍ തോടുന്നുണ്ട്. കാമുകന്‍ കണ്ണ് തുടചു കൊടുക്കുനുണ്ട്. അതില്‍ ഏതാണ് നിയമ വിരുദ്ധം? സ്ത്രീവിരുദ്ധം ? ഒടുവില്‍ മറൈന്‍ ഡ്രൈവില്‍ കാമുകനോടൊപ്പം ഇരുന്ന പെണ്കുട്ടി അടിച്ചു ഓടിക്കപ്പെട്ടു. എല്ലായിടത്തും അപമാനിക്കപ്പെടുന്നത് . ഇരയക്കപ്പെടുന്നത് സ്ത്രീ തന്നെ ആണ്. ഒറ്റയ്ക്ക് ഇരുന്നാല്‍ അവളെ ബലാത്സംഗം ചെയ്യും, കൊല്ലും. കാമുകന്റെ കൂടെ ഇരുന്നാല്‍ തല്ലി ഓടിക്കും. ആക്രമിക്കപ്പെടുമ്പോള്‍ തടയാന്‍ ഒരു ആങ്ങളെയും കണ്ടില്ല.
മറൈന്‍ ഡ്രൈവില്‍ കാണിച്ച ഗുണ്ടായിസം കണ്ടു നിന്ന പോലീസുകാരനും അത് ചിത്രീകരിച്ച മാധ്യമ പടയ്ക്കും അത് വ്യക്തികൾക്ക് നേരെ ഉള്ള അതിക്രമം ആണെന്ന് തോന്നിയില്ലേ.? അവരുടെ ധാർമിക ഉത്തരവാദിത്തം ആയിരുന്നു അക്രമിക്കപ്പെടുന്നവര്ക്ക് സംരക്ഷണം നല്കുക എന്നത്. പക്ഷെ അത് ഉണ്ടായില്ല. എന്നും ഇര തന്നെ ആണ് കുറ്റക്കാരി. വേട്ടക്കാരനെ സംരക്ഷിക്കാൻ സമൂഹം ഉണ്ട്.
ഇനി ഇതിന്റെ നിയമ വശം. പ്രേമിക്കാന്‍ പാടില്ല, അടുത്ത് ഇരിക്കാന്‍ പാടില്ല, കൈ പിടിക്കാന്‍ പാടില്ല, ചുംബിക്കാന്‍ പാടില്ല എന്നൊന്നും നിയമ ഉള്ളതായി അറിവില്ല. ഇതൊക്കെ പൊതു സ്ഥലത്ത് നിരോധിച്ചിട്ടും ഇല്ല. സ്വന്തമായി ഗസ്റ്റ് ഹൌസും , ഫ്ലാറ്റും , അടച്ചുറപ്പുള്ള ബിസിനസ് സ്ഥാപനങ്ങളും ഉള്ള കാശുള്ള വീട്ടിലെ പയ്യന്മ്മാര്‍ ഇതല്ല ഇതില്‍ അപ്പുറവും ചെയുന്നുണ്ട്. ഇതൊക്കെ കണ്ടും കെട്ടും, പിന്നെ സിനിമയിലും പരസ്യത്തിലും പ്രേമം കണ്ടു കണ്ടു വളരുന്ന യുവാക്കള്‍ പ്രേമികും. പ്രേമിക്കുമ്പോള്‍ ഇതൊക്കെ ചെയ്യും. അതിര്‍ വരമ്പുകള്‍ അവനവന്‍ തീരുമാനിക്കേണ്ടത് ആണ്. അവനവന്റെ സതാചാര ബോധം എന്നതിലുപരി പ്രായപൂർത്തിയായ രണ്ടുപേര്‍ ഒരുമിച്ചു സന്തോഷിച്ചു ഇരികുന്നിടത് മൂന്നാമതൊരാള്‍ കടന്നു വരുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണ്. അല്ലാതെ നിയമപരമായി അവര്ക്ക് ഒന്നും ചെയ്യാന്‍ ഇല്ല എന്നാണു എന്റെ അറിവ്. ഈ കാര്യത്തില്‍ നിയമം അറിയാവുന്നവര്‍ ഒന്നും പറഞ്ഞു തരണം എന്ന് അഭ്യർഥികുന്നു.
ഇന്നലെ ചില പ്രതികരണങ്ങള്‍ വായിച്ചു. പെണ്കു്ട്ടികളെ പഠിക്കാന്‍ ആണ് വിടുന്നത്. അല്ലാതെ പാര്കിയല്‍ പോയി ഇരിക്കാന്‍ അല്ല. അപ്പൊ ആണ്കുട്ടികളെയോ.? ഒറ്റയ്ക്ക് ഒരു പെണ്ണിന് പ്രേമിച്ചു ഇരിക്കാന്‍ പറ്റുമോ.? പക്ഷെ പെണ്ണ് മാത്രം ആണ് കുറ്റക്കാരി. പാർക്കുകളില്‍ അവര്‍ വരുന്നത് നിരോധിക്കാന്‍ പറ്റുമോ.? “അവിവാഹിതര്ക്ക് പ്രവേശനം ഇല്ല” എന്ന് എഴുതി വെച്ചാല്‍ ഒരു വിഭാഗം അവിടെ വരില്ല. പക്ഷെ അതിനു താഴെ “ ഭാര്യയുമായി വരുന്നവര്‍ സ്വന്തം ഭാര്യയുമായി വരാന്‍ ശ്രദ്ധിക്കണം” എന്നും ബോർഡ് വെക്കണം.
ഇനി ഇതിലെ ഏറ്റവും ഗുരുതരമായ പ്രശ്നം. ഒരു വിഭാഗത്തിന്റെ ആവിർഭാവം ആണ്. അവരുടെ ചെയ്തികളെ ന്യയീകരികുന്ന ഒരു വിഭാഗവും ഇവിടെ പൊട്ടി മുളചിട്ടുണ്ട്. മാറാട്ട വാദം പറഞ്ഞ് “മദിരാസികളെ” മഹാരാഷ്ട്രയില്‍ നിന്ന് ഓടിച്ച അവര്‍. വർഗീയ വിഷം വമിക്കുന്ന ആ കീടങ്ങള്‍ ഇവിടെയും വന്നു വിത്ത് മുളപ്പിചിരികുന്നു. ജാതീയമായ ഉച്ച നീചത്വങ്ങളും സവർണ ഹിന്ദു ചിന്തകളും പേറി നടക്കുന്ന ഒരു സംഘടന. ഇവിടെ ഇന്നലെ ചൂരലും കൊണ്ട് മുദ്രാവാക്യം വിളിച്ചു വന്നവര്‍ മുബെയില്‍ എത്തിയാല്‍ അവരുടെ ഒപ്പം നിൽക്കാം എന്ന് വ്യാമോഹിക്കണ്ട. അവിടെ അവർ വെറും “മദിരാശി” ആയി തരംതാഴ്ത്തപ്പെടും. ഇതേക്കുറിച്ചൊന്നും അൽപ്പം പോലും ബോധം ഉള്ള ആരും ഇല്ലേ ഈ സംഘടനകളില്‍ ? ഇത് ഇവിടെ വളർന്നാൽ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലേക്ക് നമ്മള്‍ ചെന്ന് വീഴും. ഗോദ്ര ഇവിടെയും സംഭവിക്കും. ഇവിടെ ജീവിക്കാന്‍ പറ്റാതെ ആവും.
ഹിന്ദു ചരിത്രവും പുരാണവും ഒക്കെ വായിച്ചിട്ട് മതി ഹിന്ദു മതത്തിന്റെ പേരും പറഞ്ഞ് സംസ്കാരം ഊട്ടി ഉറപ്പിക്കാന്‍ വരുന്നത്. ഭർത്താവിന്റെതല്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ഗാന്ധാരി , അഞ്ചുപേരെ ഒരുമിച്ചു കല്യാണം കഴിച്ച പാഞ്ചാലിയും, അതിനു മുന്പേു വ്യാസനാല്‍ ഗർഭം ധരിച്ച ഗാന്ധാരിയുടെ അമ്മായിയമ്മ , അതിനു മുൻപ് കടത്തുവഞ്ചിയിൽ ഒരു മുനിയെ പ്രാപിച്ച മത്സ്യഗന്ധി അങ്ങനെ ഇന്ന് നമ്മുടെ സമൂഹം പാലിച്ചു പോരുന്ന കുടുംബം , വിവാഹം എന്നീ മൂല്യങ്ങളെ തച്ചുടക്കാന്‍ പാകത്തിന് എഴുതപ്പെട്ടിരികുന്ന ഗ്രന്ഥങ്ങള്‍ ആണ് നമുക്ക് അവകാശപ്പെടാന്‍ ഉള്ളത്. ഒരു ഹിന്ദു എന്നെ നിലയില്‍ മതത്തിന്റെ പേരില്‍ , അല്ലെങ്ങില്‍ തന്നെ എന്തിന്റൊ പേരില്‍ ആയാലും ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതും ഉപദ്രവികുന്നതും ഗുരുതരമായ തെറ്റായി മാത്രമേ എനിക്ക് കാണാന്‍ ആകൂ. കണ്ടു നിന്ന് പോലീസിന്റെയും മാധ്യമാപ്രവര്തകന്റെയും മക്കളോ സഹോദരങ്ങളോ ആയിരുന്നു തല്ലു വാങ്ങുന്നതെങ്ങില്‍ അവര്‍ ഇങ്ങെനെ നോക്കി നില്ക്കു്മോ.?
ഇവിടെ ഒരു ഭരണം ഉണ്ടെന്നും പോലീസിനു കഴിവുണ്ടെന്നും നിയമ വ്യവസ്ഥ ഉണ്ടെന്നും ജനങ്ങൾക്കു ബോധ്യപ്പെടണം. ഊരിപ്പിച്ച കത്തിക്ക് മുന്നിലൂടെ നടന്ന കഥ പോലെ ,എല്ലാ ദിവസവും ആണ്‍ നോട്ടങ്ങൾക്ക് നടുവിലൂടെ ഉള്ള പെൺഉടൽ പേറിയുള്ള നടപ്പാണ് നാട്ടിലെ സ്ത്രീകള്ക്ക് പറയാന്‍ ഉണ്ടാവുക. സതാച്ചരത്തിന്റെ പേരിലുള്ള ഒരു അതിക്രമവും അനുവദിക്കാന്‍ പാടില്ല. ഇതിലെ കൃത്യമായ നിയമ വശം – പൊതു സ്ഥലത്ത് എന്തൊക്കെ ആവാം, എന്തൊക്കെ പാടില്ല എന്നത് - ജനങ്ങളെ അറിയിക്കണം. ഇരകള്ക്ക് നിയമ സംരക്ഷണം നല്കമണം – വേട്ടക്കാര്ക്ക്ന അല്ല. ഹെല്മെറ്റ് , സീറ്റ് ബെൽറ്റ് ഇല്ലാത്തവനെ കൈ കാണിച്ചു കൈ നീട്ടുന്നത് അല്ല നിയമ സംരക്ഷണം.
പ്രായപൂർത്തി ആവാത്ത കുഞ്ഞുങ്ങളും പ്രായം എറിപ്പോയ വൃദ്ധകളും, ലൈംഗികമായി അക്രമിക്കപെടുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു ഭരണകൂടവും പോലീസും സ്വകാര്യതകള്‍ മാത്രം തെറ്റായി കണ്ടു അവിടേക്ക് കടന്നു കയറുന്നവനെ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നില്കുവന്നതും സമൂഹത്തിന്റെ നേര്കാഴ്ചകള്‍ ആണ്. ഇങ്ങനെ മുന്നോട്ടു പോയാല്‍ ഈ സംസ്കാരം പരസ്പരം കുറ്റം പറഞ്ഞു , ആരെയും വിശ്വാസം ഇല്ലാതെ തമ്മില്‍ തല്ലി അവസാനിക്കും. അതിലേക്കുള്ള എല്ലാ ലക്ഷണവും കാണുനുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ.
Nice Pakshe aksharatettundallo..
ReplyDeleteNice Pakshe aksharatettundallo..
ReplyDelete