റോഡ് മുറിച്ചു കടക്കുമ്പോള്‍
50 km/ hour വേഗതയിൽ സ്വസ്ഥമായി ബൈക്ക് ഓടിച്ചു പോകുന്ന ഞാൻ. പെട്ടന്ന് റോഡിൽ ഒരു ചേച്ചി പ്രത്യക്ഷപ്പെടുന്നു. റോഡ് മുറിച്ചു കടക്കാനായി എന്റെ ബൈക്കിന് നേരെ മുന്നിലേക്ക് ഓടി വരുന്നു. ഞാൻ സഡൻ ബ്രേക് ഇട്ടു വണ്ടി നിർത്താൻ ശ്രമിക്കുന്നു. പിന്നിലെ ചക്രം റോഡിൽ വഴുതി, പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞു പാട് വരുത്തിയ ശേഷം റോഡിൽ വീഴാതെ, ചേച്ചിയെ ഇടിക്കാതെ ഞാൻ വണ്ടി നിർത്തി. ചേച്ചിയെ ദേഷ്യത്തോടെ നോക്കിയപ്പോൾ ചേച്ചി ചിരിക്കുന്നു.. ആ ചേച്ചിയെ ചീത്ത വിളിക്കണോ.!? ചീത്തവിളിച്ചാൽ ആളുകൂടി , ഇപ്പോൾ തിരിച്ചു കിട്ടിയ ജീവനും ആകെയുള്ള മാനവും കപ്പലു കയറുമോ എന്ന ചിന്തയോടെ ഞാൻ നോക്കി നിന്നു.. സ്വന്തം മുറ്റത്തു നടക്കുന്നത് പോലെ റോഡ് മുറിച്ചു കടക്കുന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കുമായി കുറച്ചു കണക്കുകൾ പറയാം. റോയൽ എൻഫീൽഡ് ബൈക്കുകൾ ടോപ് ഗിയറിൽ പോകുമ്പോൾ മിനിമം വേഗത 50km/hour ആയിരിക്കും. 500 സിസി ആണെങ്കിൽ അതിലും കൂടും. അതിൽ കുറഞ്ഞ വേഗതയിൽ ആ ബൈക്കുകൾ ഓടിക്കാൻ കഴിയില്ല. ആ വേഗതയെ മീറ്റർ/സെക്കൻഡിൽ പറഞ്ഞാൽ ഒരു സെക്കന്റിൽ 13.88 മീറ്റർ ദൂരം. ഒരാൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ അയാളെ കണ്ട് ബ്രേക് ചവിട്ടാൻ എട...