മതം
ജനനം മുതല്‍ മരണം വരെ നമ്മുടെ ജീവിതത്തില്‍ കാര്യമായ ഇടപെടല്‍ നടത്താത്ത മതമാണ് ഹിന്ദു മതം. ബാക്കി ഉള്ളവര്‍ക്ക് അങ്ങനെ അല്ല. ജനനം മുതല്‍ മരണം വരെ പല കാര്യങ്ങള്‍ക്കും പള്ളിയും പുരോഹിതനും ഇല്ലാതെ പറ്റില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ..?
ഭൂരിപക്ഷം( 90 %-ത്തില്‍ അധികം) ഒരേ മതവിശ്വാസികള്‍ ഉള്ള ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും, ആവശ്യത്തിനു ഭക്ഷണം പോലുമില്ലാത്ത പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ആഭ്യന്തര യുദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ട്. അപ്പോള്‍ പിന്നെ പല മതക്കാര്‍ ഉള്ള നമ്മുടെ രാജ്യത്ത് പ്രശ്നനങ്ങള്‍ ഉണ്ടാവില്ലേ.? പക്ഷെ നമ്മുടെ നാടിന് ഈ പറഞ്ഞ നാടുകളെക്കാള്‍ ശാന്തയുണ്ട്.

മതം മാറുന്നവര്‍ മാറിക്കോട്ടെ. അത് സ്വമേധയാ ആണെങ്ങില്‍ അങ്ങനെ, പ്രേമിചിട്ടോ, നിര്‍ബന്ധിച്ചോ, പട്ടിണിമൂലമോ ആയിക്കോട്ടെ. മതം മാറിയവര്‍ ചാവേര്‍ ആയിക്കോട്ടെ, നന്നായി ജീവിച്ചോട്ടെ.. നമുക്കെന്താ? അവരുടെ ജീവിതം അവരുടെ തീരുമാനങ്ങള്‍ ആണ്.
ഇവിടെ ആള് കുറഞ്ഞാലോ അവിടെ ആള് കൂടിയാലോ നമുക്ക് എന്താ ? ന്യൂന പക്ഷം ഭൂരിപക്ഷം ആയി മാറിയാല്‍ നമുക്കെന്താ ? നമ്മളില്‍ പലരും മാസത്തില്‍ ഒരിക്കെ പോലും അമ്പലത്തില്‍ പോകാറില്ല. എന്നിട്ടെന്താ അമ്പലം പൂട്ടിപ്പോയോ.?
ഹിന്ദു മതത്തിന് ഇവിടെ ആള് കുറഞ്ഞാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സ്വന്തം മതം സ്വയം നിലനിക്കാന്‍ പ്രാപ്തമാണ് എന്ന വിശ്വാസം ഉണ്ടെങ്കില്‍ നമ്മള്‍ ആരും അതിനു ആളെ കൂടി ശക്തി കാണിക്കാനോ അതില്‍ ആള് കുറഞ്ഞാല്‍ പ്രശ്നം ഉണ്ടാക്കാനോ പോകില്ല. പോകേണ്ട കാര്യമില്ല.
അങ്ങനെ അതിജീവിക്കാന്‍ കഴിവില്ലെങ്ങില്‍ അത് ആര് വിചാരിച്ചാലും തടയാനും കഴിയില്ല. "അര്‍ഹതയുള്ളത് അതിജീവിക്കും (survival of the fittest) എന്നാണു പ്രകൃതിയുടെ നിയമം.
ഒരു മത വിശ്വാസി എന്ന രീതിയില്‍ ചിന്തിക്കുമ്പോള്‍ വരുന്ന ദേഷ്യവും ഊര്‍ജവും ചോരത്തിളപ്പും വെറുതെ കളയല്ലേ.. ഒരു മനുഷ്യന്‍ എന്നാ നിലയില്‍ ചിന്തിച്ചാല്‍ ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഊര്‍ജവും ചോരത്തിളപ്പും അതിനു വേണ്ടി ഉപയോഗിക്കാം..
Comments
Post a Comment