ബ്രഹ്മം
ഇത് ഞാന്‍ ആണ്.. ഞാന്‍.. നിങ്ങള്‍ പല പേരിട്ടു വിളിക്കുന്ന ഞാൻ. ഞാന്‍ ഇതുവരെ നിങ്ങളോട് സംസാരിച്ചിട്ടില്ല. ഇന്ന് സംസാരിക്കാം എന്ന് കരുതി. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങൾക്ക് സംശയം തോന്നാം. അപ്പോള്‍ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഞാന്‍ നിങ്ങളോട് സംസാരിച്ചില്ലേ? രണ്ടായിരം വർഷങ്ങൾക്ക് മരുഭൂമിയിലെ പ്രവാചകന്മാര്‍ ജനങ്ങളോട് സംവദിച്ചു, അവര്‍ക്ക് ഉപദേശങ്ങള്‍ കൊടുത്തു. പിൽക്കാലത്ത് അവരുടെ മരണശേഷം അന്ന് അവര്‍ പറഞ്ഞതെല്ലാം ദൈവ വചനങ്ങള്‍ ആയി ചിലർ വ്യാഖ്യാനിച്ചു. പിന്നെ ദൈവം മനുഷ്യർക്ക് കൊടുത്ത സന്ദേശം എന്ന പേരില്‍ അവരുടെ പിന്തുടര്‍ച്ചക്കാര്‍ അതൊക്കെ പുസ്തകങ്ങള്‍ ആക്കി. ഒന്ന് ഹിബ്രൂ ഭാഷയിലും മറ്റൊന്ന് അറബിയിലും. അല്ല ? ഈ രണ്ടു ഭാഷയും അറിയാവുന്ന മനുഷ്യര്‍ മാത്രമല്ലലോ ഭൂമിയില്‍ ഉള്ളത്. അപ്പോള്‍ അവര്‍ക്കൊന്നും സന്ദേശം കൊടുക്കാതെ നിങ്ങള്ക്ക് മാത്രം ഞാന്‍ സന്ദേശം തന്നോ.?? അങ്ങനെ പക്ഷപാതം കാണിക്കുന്ന എന്നെ നിങ്ങള്‍ എങ്ങനെ ദൈവം എന്ന് വിളിച്ചു? വേറെയും മനുഷ്യര്‍ ഉണ്ടായിരുന്നു. അവിടെ ദൈവം ഒന്നല്ല.. പലരാണ്. ആ പലരില്‍ ചിലർക്ക് അവതാരങ്ങളും ഉണ്ട്...