ബ്രഹ്മം



ഇത് ഞാന്‍ ആണ്.. ഞാന്‍.. 
നിങ്ങള്‍ പല പേരിട്ടു വിളിക്കുന്ന ഞാൻ. 
ഞാന്‍ ഇതുവരെ നിങ്ങളോട് സംസാരിച്ചിട്ടില്ല. 
ഇന്ന് സംസാരിക്കാം എന്ന് കരുതി.
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങൾക്ക് സംശയം തോന്നാം.
അപ്പോള്‍ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഞാന്‍ നിങ്ങളോട് സംസാരിച്ചില്ലേ?



രണ്ടായിരം വർഷങ്ങൾക്ക് മരുഭൂമിയിലെ പ്രവാചകന്മാര്‍ ജനങ്ങളോട് സംവദിച്ചു, അവര്‍ക്ക്  ഉപദേശങ്ങള്‍ കൊടുത്തു. പിൽക്കാലത്ത് അവരുടെ മരണശേഷം അന്ന് അവര്‍ പറഞ്ഞതെല്ലാം ദൈവ വചനങ്ങള്‍ ആയി ചിലർ വ്യാഖ്യാനിച്ചു. പിന്നെ ദൈവം മനുഷ്യർക്ക് കൊടുത്ത സന്ദേശം എന്ന പേരില്‍ അവരുടെ പിന്തുടര്‍ച്ചക്കാര്‍ അതൊക്കെ  പുസ്തകങ്ങള്‍ ആക്കി.
 ഒന്ന് ഹിബ്രൂ ഭാഷയിലും മറ്റൊന്ന് അറബിയിലും.

അല്ല ? ഈ രണ്ടു ഭാഷയും അറിയാവുന്ന മനുഷ്യര്‍ മാത്രമല്ലലോ ഭൂമിയില്‍ ഉള്ളത്. അപ്പോള്‍  അവര്‍ക്കൊന്നും സന്ദേശം കൊടുക്കാതെ നിങ്ങള്ക്ക് മാത്രം ഞാന്‍ സന്ദേശം തന്നോ.??
അങ്ങനെ പക്ഷപാതം കാണിക്കുന്ന എന്നെ നിങ്ങള്‍ എങ്ങനെ ദൈവം എന്ന് വിളിച്ചു?

വേറെയും മനുഷ്യര്‍ ഉണ്ടായിരുന്നു. അവിടെ ദൈവം ഒന്നല്ല.. പലരാണ്. ആ പലരില്‍ ചിലർക്ക് അവതാരങ്ങളും ഉണ്ട്. അതില്‍ ഒരു അവതാരം പറഞ്ഞതെന്ന പേരില്‍ ഒരു വലിയ ഉപദേശം വായ്മൊഴിയില്‍ പ്രചരിച്ചു. പിന്നെ അതില്‍ വർണ - ജാതി വ്യവസ്ഥയെ വരെ ന്യായീകരിക്കുന്ന കൂട്ടിചേര്ക്കരലുകള്‍ നടത്തി ചില സവര്ണര്‍ പുസ്തകമാക്കി. പിന്നെ അത് കാണിച്ച് അവര്‍ മറ്റുള്ളവരെ അടിമകളാക്കി ഭരിച്ചു.

അങ്ങനെ പല പുസ്തകങ്ങള്‍.
ആരാധനകള്‍.
ചിലര്‍ പുസ്തകം പറയുന്നത് മാത്രം വിശ്വസിച്ചു.
അല്ലയോ മനുഷ്യാ, ഞാന്‍ എഴുതി ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ ഇട്ടുതന്നതല്ല ഒരു പുസ്തകവും. നിന്‍റെ പൂര്‍വികർ എഴുതി ഉണ്ടാക്കിയതാണ്.
പിന്നെ നിന്‍റെ ജീവിതത്തിനു അതുകൊണ്ട് ഉപയോഗം ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് അനുസരിച്ച്  സമാധാനത്തോടെ ജീവിക്കൂ. പക്ഷെ അത് വെച്ച് പരസ്പരം പോരടിക്കുമ്പോള്‍ ആണ് പ്രശ്നം.
പിന്നെ ഒരു കാര്യം മനസിലാക്കണം . പുസ്തകത്തില്‍ പറയുന്നത് പോലെ,  ഞാന്‍ ആണ് ദൈവം, എന്നെ മാത്രമേ വിശ്വസിക്കാവൂ എന്ന് പറയാന്‍ എനിക്ക് അത്രയ്ക്ക് അപകര്ഷതാബോധം ഒന്നും ഇല്ല. നിങ്ങള്‍ ആരാധിച്ചില്ലെങ്കിലും എനിക്ക് നിലനില്‍പ്പുണ്ട് ഉണ്ട്.

അതുപോലെ പൂജ ചെയ്തില്ലെങ്ങില്‍ ദൈവം കോപിച്ചു, ദൈവം പ്രീതിപെട്ടില്ല, ദൈവം പരീക്ഷിച്ചു എന്നൊക്കെ നിങ്ങള്‍ ആരോപിക്കുനുണ്ടല്ലോ. നിങ്ങള്‍ മനുഷ്യരുടെ സ്വഭാവം വെച്ച എന്നെ അളക്കരുത്‌. ഞാന്‍ അത്ര സാഡിസ്റ്റ് ഒന്നും അല്ല.

പിന്നെ ശാസ്ത്രം വന്നു. അവര്‍ പുസ്തകങ്ങളില്‍ പറഞ്ഞത് പലതും തെറ്റാണ് തെളിയിച്ചു. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്‍ പലതും തിളങ്ങുന്ന ഗ്രഹങ്ങള്‍ ആണെന്ന് പറഞ്ഞു. നക്ഷത്രങ്ങള്‍ മിന്നുന്നില്ല എന്ന് പറഞ്ഞു. അങ്ങനെ പലതും. പുസ്തകങ്ങളില്‍ എന്തൊക്കെയാണ് എഴുതി വെച്ചിരുന്നത്? നിങ്ങള്‍ ഇരിക്കുന്നിടത് ഇരുന്ന് കണ്ടതൊക്കെ എഴുതി വെച്ചിട്ട് അതൊക്കെ എന്‍റെ തലയില്‍ കെട്ടിവെച്ചു.

ഭൂമി പരന്നതാണത്രേ... ഒരുത്തന്‍ അത് ഉരുണ്ടതാണെന്ന് തെളിയിക്കാന്‍ കപ്പലും കൊണ്ട് ഒരേ ദിശയില്‍ യാത്ര നടത്തി. കൂടെ ഉള്ളവര്‍ അവസാനം വരെ കരുതിയത്‌ ഭൂമിയുടെ അറ്റത് എത്തുമ്പോള്‍ അവര്‍ എല്ലാം താഴേക്ക്‌ വീഴും എന്നാണു.. ഒടുവില്‍ തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ അവന്മാരുടെ ഒരു ഭാവം കാണണം. അത്രയും നേരം ഒരു ഉറപ്പും ഇല്ലാതിരുന്ന കാര്യം‍ ഞങ്ങൾ തെളിയിച്ചു എന്ന് വീമ്പു പറഞ്ഞു. ഞാന്‍ അതൊക്കെ കണ്ടു ചിരിച്ചിട്ടുണ്ട്.

പുസ്തകത്തിലെ പല കാര്യങ്ങളും തെറ്റാണെന്ന് പറഞ്ഞപ്പോള്‍ മതം വെച്ച് ജീവിക്കുന്നവര്‍ വീണ്ടും പുസ്തകങ്ങള്‍ എടുത്തു മറിച്ചു നോക്കി. അതൊക്കെ തെളിയിക്കേണ്ടത് അവരുടെ ആവശ്യമായി മാറി. എന്നിട്ട് അവര്‍ പറഞ്ഞു, അത് സാഹിത്യമാണ്.. വാക്കിന്‍റെ അര്ത്ഥമല്ല നോക്കേണ്ടത് ആന്തരാര്ത്ഥം ആണ് നോക്കേണ്ടത് എന്ന്. എടൊ മണ്ടന്മാരെ... നിങ്ങളെ നന്നാക്കാന്‍ ഞാന്‍ ഇതൊക്കെ പറഞ്ഞു എന്നാണല്ലോ വെയ്പ്പ്. അങ്ങനെയാണെങ്കില്‍ നേരെ പറഞ്ഞാല്‍ മനസിലാകാത്ത മണ്ടന്മാരായ നിങ്ങളോട് ഞാന്‍ അതോക്കെ സാഹിത്യം കലര്ത്തി പറയുമോ.?

എന്നിട്ട് അതും പോരഞ്ഞിട്ട് എന്റെ പേരില്‍ തമ്മില്തതല്ല് , കൊല. സത്യത്തില്‍ എന്റെ പേരില്‍ അല്ല. മതത്തിന്റെ് പേരില്‍. മതം ഞാന്‍ ഉണ്ടാക്കിയതല്ല. നിങ്ങള്‍ ഉണ്ടാക്കിയതാണ്. അതുകൊണ്ട് അത് നിങ്ങളുടെ വിഷയം. ഓരോ മതത്തിലും ആളെ കൂട്ടാന്‍ മത്സരം. ആളെകൂട്ടിയാല്‍ ഇവിടെ ടാര്ഗ്റ്റ് അചീവ്മെന്റ്റ് ബോണസ് തരാന്‍ ഞാൻ നിങ്ങളുടെ‍ സെയില്സ് മാനേജര്‍ ഒന്നും അല്ല. അത് പോട്ടെ. അത് നിങ്ങള്‍ ഉണ്ടാക്കിയതാണ്, നിങ്ങള്‍ അനുഭവിചോളൂ.

അങ്ങനെ ശാസ്ത്രം പുരോഗമിച്ചു. പ്രപഞ്ചത്തിലെ നിങ്ങള്ക്ക് അറിയാത്ത പല കാര്യങ്ങളും അവര്‍ തെളിയിച്ചു. പിന്നെ അവര്ക്കും അഹങ്കാരം. ചന്ദ്രനെ കാണാന്‍ പോയവന്‍ പോകുന്ന വഴി എന്നെ കണ്ടില്ല എന്ന്.
പ്രിയപ്പെട്ട നീല്‍ മോനെ.
നീ പോകുന്ന വഴി നിന്നെ കാത്തു നില്ക്കാന്‍ സൌകര്യപ്പെട്ടില്ല.
അന്ന് എന്തോ കുറച്ചു തിരക്കയിപോയി. നീ ക്ഷമിക്ക്.

അതുകൊണ്ടും തീര്ന്നില്ല. ശാസ്ത്രം പറഞ്ഞു. ദൈവം ഇല്ല. ബിഗ്‌ ബാങ്ങ് തിയറി പ്രകാരം ആണ് പ്രപഞ്ചം ഉണ്ടായത്. അല്ലാതെ ദൈവം ആറു ദിവസം കൊണ്ട് ഉണ്ടാക്കിയതല്ല ഈ ഭൂമി എന്ന്.
ദൈവം ഉണ്ടാക്കിയതാണെങ്ങില്‍ നല്ല ഒരെണ്ണം സൃഷ്ടിച്ചാല്‍ പോരെ? എന്തിനാണ് അഗ്നി പര്വ്തവും , സുനാമിയും, അസുഖങ്ങളും, അത് പരത്താന്‍ കൊതുകും ഈച്ചയും ഒക്കെ ദൈവം സൃഷ്ടിച്ചത്..? ചോദ്യം ന്യായമാണ്..

ഇതൊക്കെ പ്രകൃതിയുടെ ആയുധങ്ങള്‍ ആണ്. അഹങ്കാരികളായ നിങ്ങള്‍ അവളെ വല്ലാതെ ദ്രോഹിക്കുമ്പോള്‍ അവള്‍ തരിച്ചു പ്രതികരിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍. ഇത്രയൊക്കെ ഉണ്ടായിട്ടും മനുഷ്യര്‍ അവളെ നശിപ്പിക്കുന്നു.

എന്തിനു? പണം ഉണ്ടാക്കാന്‍? പണം ഞാന്‍ സൃഷ്ടിച്ചതല്ല. വിനിമയം എളുപ്പമാക്കാന്‍ നിങ്ങള്‍ സൃഷ്ടിച്ചതാണ്, എന്നിട്ട് എന്തായി.
വിലമതിക്കാനാവാത്ത പ്രകൃതി വിഭവങ്ങളും ഭൂമിയും നശിപ്പിച് അതൊക്കെ നിങ്ങള്‍ പണമാക്കി മാറ്റി. സമ്പാദ്യം എന്ന് പേരിട്ടു വിളിച്ചു. നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കാത്ത സമ്പാദ്യത്തിന് വേണ്ടി ഒരുപാടുപേര്‍ക്ക് ഉപകാരമാവുന്ന പ്രകൃതിയെ നശിപ്പിക്കും.

നിങ്ങള്‍ ആലോചിക്കേണ്ട ഒരു സംഗതി ഉണ്ട് . ആലോചിക്കുമോ ?
ഏതുപണക്കാരന്‍ മരിച്ചാലും അയാള്‍ ചിലവാക്കാത്ത ഒരുപാട് പണം അപ്പോഴും  ബാക്കി ഉണ്ടാക്കും. ആ പണം ഉണ്ടാക്കാൻ അയാളുടെ ആയുസിലെ ഒരുപാട് സമയവും അധ്വാനവും വേണ്ടി വന്നിട്ടുണ്ടാവും. അതിന് വേണ്ടി ഒരുപാടുപേരെ വെറുപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ അതൊന്നും അനുഭവിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പിന്നെ എന്തിനാണ് ആ പണം ഉണ്ടാക്കാന്‍ അയാള്‍ ഇതൊക്കെ ചെയ്തു കൂട്ടിയത്?

ഒപ്പം ഒരു കാര്യം കൂടി മനസിലാക്കുന്നത് നല്ലതാണ്.
പ്രകൃതിക്ക് മനുഷ്യര്‍ ഇല്ലെങ്കിലും നിലനിൽപ്പ് ഉണ്ട്. സത്യത്തില്‍ മനുഷ്യന്‍ ഇല്ലാതായാല്‍  ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നന്നായി അവള്‍ ജീവിക്കും.


ഒരു ദിവസം ഞാന്‍ ചിന്തിച്ചു. മനുഷ്യര്‍ എല്ലാം ഇല്ലാതായാല്‍ എന്ത് സംഭവിക്കും,? നിങ്ങള്‍ എഴുതി വെച്ചത് പോലെ വള്ളപ്പോക്കാമോ തീമഴയോ ഒന്നും വേണ്ട. അതിനൊക്കെ വല്യ പാടാ. ഒരു പകര്ച്ചവ്യാധി മതി എല്ലാത്തിനെയും ഒരുമിച്ച് ഇല്ലാതാക്കാന്‍.
മനുഷ്യര്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും എന്ന് അറിയാമോ.? ആദ്യം വീട്ടു മൃഗങ്ങള്‍ ചത്ത്‌ പോകും. നിങ്ങള്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കളും പെട്രോളും ഇലക്ട്രിക്‌ ഉപകരണങ്ങളും എല്ലാം കേടുവന്ന് ഭൂമിയെ മലിനമാക്കും. പിന്നെ നീയൊക്കെ പണിതു വെച്ച ആണവ റിയാക്ക്റ്ററുകള്‍ പൊട്ടിത്തെറിക്കും. വീണ്ടും ജീവികളും മണ്ണും മരവും നശിക്കും.
പക്ഷെ, അതോടെ കഴിഞ്ഞു. അതോടെ കഴിഞ്ഞു നിന്നെകൊണ്ടുള്ള നാശം. പിന്നെയും മഴ പെയ്യും. പുല്നാകമ്പുകള്‍ വളരും. ചെടികളും മരങ്ങളും വളരും. ജീവജാലങ്ങള്‍ കൊന്നും തിന്നും ജീവിക്കും,ചത്ത് വളമാവും. പ്രകൃതിക്ക് സന്തുലനം വരും. അവള്‍ വീണ്ടും സുന്ദരിയാവും. നിങ്ങള്‍ പേടിക്കണ്ട. ഞാന്‍ ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.

ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ശാസ്ത്രം പറഞ്ഞതിനെ കുറിച്ചാണ്. ജീവന്റെ ഉല്‍ppaത്തിയെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തത്തെ കുറിച്ച്. പലരും പലതാണ് പറയുന്നത്. പൊതുവേ അംഗീകരിച്ച സിദ്ധാന്തത്തിൽപോലും ചില പൊരുത്തക്കേടുകള്‍ ഉണ്ട്.
ഒരു തമാശ പറയാം. ആലോചിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടാത്ത തമാശ.
ശാസ്ത്രം പറയുന്നു ഭൂമിയിലെ മൂലകങ്ങള്‍ ചിലത് ഒരു വലിയ ഊര്‍ജത്തിന്‍റെ സാനിധ്യത്തില്‍ കൂടിച്ചര്‍ന്നപ്പോള്‍ ജീവന്‍ ഉണ്ടായി എന്ന്.
ആ വലിയ ഊര്‍ജം. അജ്ഞാതമായ ഒരു ശക്തി സ്രോതസ്സ്.
അതുതനെയാണ് ദൈവം എന്നതിനെ കുറിച്ചുള്ള വിശ്വാസിയുടെ സങ്കല്പവും .
അപ്പോള്‍ ശാസ്ത്രം പറയുന്നത് ഞാന്‍ ജീവന്‍ ഉണ്ടാക്കി എന്ന് തന്നെ അല്ലെ.?
ആലോചിക്ക്.
എന്തായാലും എല്ലാവരും അംഗീകരിക്കുന്ന ഒരു സിദ്ധാന്തം നിങ്ങള്‍ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതെല്ലം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി നിങ്ങള്ക്കും ഒരു ഉറപ്പില്ല. അതുപോലെ തന്നെയാണ് ഞാനും. എന്‍റെ കാര്യത്തിലും ആര്ക്കും ഉറപ്പില്ല. ശാസ്ത്രത്തിനു ഉത്തരം കണ്ടെത്താൻ കഴിയാത്തത് എല്ലാം ദൈവത്തിന്റെ കഴിവാണ്, ദൈവത്തിന്റെ മായയാണ് എന്ന് പലരും വിശ്വസിക്കുന്നു. ഞാൻ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. ഈ ഉറപ്പില്ലായ്മ തന്നെയാണ് എന്റെ നിലനില്പ്പിനുള്ള കാരണവും. എന്‍റെ എന്നുവെച്ചാല്‍ ഞാന്‍ എന്ന കോണ്‍സെപ്റ്റിന്‍റെ നിലനില്‍പ്പ്‌.
വിശ്വാസം ഉള്ളവന് ഉണ്ടെന്നും വിശ്വസം ഇല്ലാത്തവന് ഇല്ലെന്നു വിശ്വസിക്കാനും പറ്റുന്ന മനോഹരമായ ഒരു കോണ്സെടപ്റ്റ് ആണ് ഞാന്‍.
ലോകത്ത് 1001 മതങ്ങള്‍ ഉണ്ടെന്നു കരുതുക, ഒരു മതത്തിലെ വിശ്വാസി പറയുന്നു എന്‍റെ മതം ശെരിയാണ് ബാക്കി 1000 മതങ്ങളും തെറ്റാണ്. ഒരു അവിശ്വാസി പറയുന്നു 1001 മതങ്ങളും തെറ്റാണെന്ന്.. അത്രയേ ഉള്ളൂ. വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഉള്ള വ്യത്യാസം.
നിങ്ങള്ക്ക് ഇപ്പോള്‍ എന്നെ കാണാന്‍ കഴിയുന്നില്ല. എന്നെ കണ്ടിട്ടുണ്ടോ.? കാണാതെ തന്നെ പലരും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ആകാശത്ത് ജീവിക്കുന്ന ഒരു വയസന്‍റെ ചിത്രം.
നരച്ച താടിയും മുടിയുമുള്ള ആണോരുത്തന്‍. ദൈവത്തിനു എന്തിനു വയസാവണം, നര വരണം? വയസായി നര വന്നു വയ്യാതായപ്പോള്‍ ആണോ ഇതൊക്കെ ഉണ്ടാക്കിയത്. ദൈവത്തിന് യുവാവായി ഇരുന്നുകൂടെ? എന്തെ, ഒരു കുട്ടിയായി ഇരുന്നുകൂടെ? എന്തോക്കെയാടോ വരച്ചു വെച്ചിരിക്കുന്നത്? ഇത്രയും കഴിവുള്ള ദൈവം എന്തിനു നിങ്ങൾ മനുഷ്യരെ പോലെ പ്രായം കൂടുന്ന ഒരാള്‍ ആവണം. അല്ലെങ്ങില്‍ തന്നെ ദൈവത്തിനു എന്തിനാണ് മനുഷ്യന്റെ രൂപം?
അത് പിന്നെ അതിനൊരു ന്യായം പുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ദൈവം തന്‍റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവിടെ നിങ്ങള്‍ ബുദ്ധി കാണിച്ചു. പക്ഷെ മറ്റേ പുസ്തകത്തിലെ ദൈവങ്ങള്ക്ക് മൃഗങ്ങളുടെ രൂപം ഉണ്ട്. ചിലര്ക്ക് മനുഷ്യന്റെ ഉടല്‍ ആണെങ്കിലും മൃഗത്തിന്റെ തല എങ്കിലും ഉണ്ട്. അത് എഴുതിയവർക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു, അതില്‍ എന്ത് എഴുതി വെച്ചാലും വേറെ ഒരാള്‍ എന്നെ നേരിട്ട് കണ്ട ശേഷം അതൊക്കെ തെറ്റാണെന്ന് പറയാന്‍ പോകുന്നില്ല എന്നാ വിശ്വാസം. അതുകൊണ്ട് എന്തും എഴുതാം, എന്തും പറയാം.
എന്നെക്കുറിച്ച് നിങ്ങള്‍ മനസിലാക്കിയതും എഴുതി വെച്ചിരിക്കുന്നതും തെറ്റാണ്. ഒരു കടലിലെ ഒരു കുമ്പിള്‍ വെള്ളം മാത്രമേ നിങ്ങളുടെ കയ്യില്‍ ഉള്ളൂ. അത് വെച്ച് നിങ്ങള്‍ എന്നെ വിലയിരുത്തുന്നു, നിങ്ങളുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നു. അത് വെച്ച് നിങ്ങള്‍ അവിശ്വാസികളോട് വാദിക്കുന്നു. വിശ്വാസികള്‍ പരസ്പരം വാദിക്കുന്നു. എന്ത് പ്രയോജനം? നിങ്ങള്‍ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ല.
നീതിമാനായ ദൈവം. എന്ത് നീതി.? എല്ലാവരും ചെയ്യുന്നതിലെ നീതി നോക്കി ഇരിക്കുന്ന ഒരാള്‍ ആണോ ഞാന്‍? ഓരോരുത്തരും ചെയുന്ന പാപവും പുണ്യവും തുലാസില്‍ കണക്കു കൂട്ടി ശിക്ഷ വിധിച്ച് ആകാശത്ത് ഇരിക്കുന്നവന്‍ അല്ല ഞാന്‍.
മാനിനെ തുരത്തുന്ന കടുവക്ക് ജീവന്‍ നില നിര്ത്താന്‍ ഭക്ഷണം വേണം, മാനിനു ജീവന്‍ നിലനിര്ത്താന്‍ രക്ഷപെടണം. ഞാന്‍ ആരുടെ കൂടെ നില്ക്കും ? പ്രകൃതിയില്‍ ചില കാര്യങ്ങള്‍ അങ്ങനെയാണ്. അത് അങ്ങനെയേ നടക്കൂ. പക്ഷെ പ്രകൃതിയിലെ ജീവികള്‍ വിശപ്പില്ലെങ്ങില്‍ വേട്ടയാടില്ല, വെറുതെ കൊല്ലില്ല. നിങ്ങള്‍ മനുഷ്യരെ പോലെ അല്ല.
ഇറാക്കില്‍ അണുവായുധം ഉണ്ടെന്നു പറഞ്ഞു അവിടെ കുറേപേരെ കൊന്നു. ബില്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നു പറഞ്ഞു അവിടെയും കുറേപേരെ കൊന്നു. അവസാനം അണുവായുധവും കിട്ടിയില്ല, ലാദനെ കിട്ടിയത് പാകിസ്താനില്‍ നിന്ന്. നല്ല ബെസ്റ്റ് ടീംസ് ആണ്.
ആഫ്രിക്കയില്‍ പോയി നോക്കണം, അവിടത്തെ അത്ര മനുഷ്യക്കുരുതി വേറെ എവിടെയും അല്ല. അവിടെയൊന്നും സമാധാനം ഉണ്ടാക്കാന്‍ ഈ ലോക പോലീസുകാര്‍ പോയിലല്ലോ. ഞാന്‍ ആകാശതല്ല താമസം. ഞാന്‍ ഇടയ്ക്കു ഭൂമിയില്‍ വരാറുണ്ട്. അങ്ങനെ കണ്ടതാണ് അവിടത്തെ കാഴ്ചകള്‍. സഹിക്കില്ല.
ചിലപ്പോള്‍ ചൊവ്വയില്‍ പോകും. ഭൂമിയിലെ കല്യാണം മുടക്കുന്ന ചൊവ്വ. കഴിഞ്ഞ വർഷം ഞാന്‍ തൃശൂര്‍ പൂരം കാണാന്‍ വന്നിരുന്നു. ഒരു നേരം പോക്ക്.. നല്ല രസമല്ലേ, കാട്ടില്‍ സ്വര്യമായി നടക്കേണ്ട ആനയെ പിടിച്ച് ചങ്ങലക്ക്‌ ഇട്ട് ചട്ടം പഠിപ്പിച് അവിടെ നിരത്തി നിര്ത്തിയിട്ടുണ്ട്.
അപ്പോള്‍ പറഞ്ഞു വന്നത്, നിങ്ങള്ക്ക് എന്നെ അറിയില്ല. നിങ്ങള്ക്ക് എന്നെപറ്റി ഒന്നും അറിയില്ല. എഴുതി വെച്ചിരിക്കുന്ന പുസ്തകങ്ങള്ക്കും പറഞ്ഞു പഠിച്ച വിശ്വാസങ്ങള്ക്കും പുറത്ത് എന്നെ കുറിച്ചും ഈ പ്രപഞ്ചത്തെ കുറിച്ചും നിങ്ങൾ ആലോചിക്കണം. എന്നെ കണ്ടെത്തണം. എവിടെ നിന്ന് തുടങ്ങും എന്നാണ് നിങ്ങള്‍ ഇപ്പോൾ ചിന്തിക്കുന്നത്.
ഞാന്‍ പറയാം. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. എന്നെക്കുറിച്ച് ആദ്യമായി ഞാന്‍ പറയാന്‍ പോകുന്നു. എന്നെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ ഒരു ചിന്തയെ, അഥവാ തെറ്റിദ്ധാരണയെ ഉടച്ചുകൊണ്ട് തുടങ്ങാം.
ഞാന്‍ കാണാന്‍ എങ്ങനെ ഇരിക്കും? എന്‍റെ രൂപം എന്താണ്.
നിങ്ങള്‍ എന്നെ ഒരു ആണാക്കി വരച്ചു, ചിന്തിച്ചു. ഒന്നുകൂടി ചിന്തിച്ചു നോക്ക്. ഞാന്‍ സൃഷ്ടാവാണ്. എല്ലാം സ്രിഷ്ടിക്കുന്നവന്‍. ഇനി പ്രകൃതിയിലേക്ക് നോക്ക്. പ്രകൃതിയിൽ ആരാണ് സൃഷ്ടിയും പരിപാലനവും നടത്തുന്നത്. നിങ്ങളുടെ സമൂഹത്തിലെക്കല്ല നോക്കേണ്ടത്. കാരണം വിവാഹം നിങ്ങള്‍ മനുഷ്യരുടെ കണ്ടുപിടിത്തമാണ്. പ്രകൃതിയിലേക്ക് നോക്ക്. ഏതെങ്കിലും മൃഗത്തെ നോക്ക്, പക്ഷിയെ നോക്ക്. ജന്മം നല്കുന്നതും ആദ്യം ഭക്ഷണം നല്കുന്നതും ആരാണ്. ആണുങ്ങള്‍ ആണോ?
അല്ലയോ എല്ലാം അറിയുന്ന മനുഷ്യാ, ബുദ്ധിയുള്ള മനുഷ്യാ.. ഇനി ചിന്തിക്ക്..
പറയൂ, അതെ . അത് തന്നെ.



ഞാന്‍, അവനല്ല... അവള്‍ ആണ്.. മദര്‍ നേച്ചര്‍..
പ്രകൃതി തന്നെയാണ് ഞാന്‍,. ഞാന്‍ നേരത്തെ പ്രകൃതിയെ അവള്‍ എന്ന് പറഞ്ഞു. ഞാന്‍ പറയേണ്ടത് അവളെന്നല്ല.. ഞാന്‍ എന്നാണ്. പ്രകൃതിയെന്നാല്‍ നിങ്ങളുടെ ചുറ്റും കാണുന്നത് മാത്രമല്ല ഈ പ്രപഞ്ചം മുഴുവന്‍ ചേർന്നതാണ് പ്രകൃതി. എല്ലാം  തന്നെ എന്‍റെ , അഥവാ ഞാൻ എന്ന പ്രകൃതിയുടെ ഭാഗമാണ്.
അമ്മയാണ്.
വേദന സഹിക്കാനും, ക്ഷമിക്കാനും കഴിവുള്ള, ഏറ്റവും ശക്തിയുള്ളവളായി ഞാന്‍ സ്ത്രീയെ സൃഷ്ടിച്ചു. സ്ത്രീ ശക്തയാണ്‌, സര്‍വം സഹയാണ് എന്നെ പോലെ.
ചിന്തിക്കു. ചിന്തിച്ചാല്‍ സമാനതകൾ വരും, വിവേകം.. ബോധോദയം വരും. ഇനി നീ സ്വതന്ത്രമായി ചിന്തിക്കൂ. എന്നെ അറിയാൻ ശ്രമിക്കൂ. ആരാധിക്കണ്ട. സ്നേഹിക്കാൻ പഠിക്കൂ..
എന്നോളം ഞാന്‍ ഉണ്ടോ, അന്നോളം നീ ഉണ്ടാവും. സര്‍വ്വ ചരാചരങ്ങളും ഉണ്ടാവും. പക്ഷെ നീ ഇല്ലാതായാലും ഞാന്‍ ഉണ്ടാവും. കാരണം ഞാന്‍ നിന്റെ മാത്രം അമ്മയല്ല. നിന്നോട് മാത്രം സ്നേഹമുള്ള പക്ഷപാതം കാണിക്കുന്ന അമ്മയല്ല. മറക്കരുത്.

പിന്‍ കുറിപ്പ്: ദൈവത്തെ തിരഞ്ഞ് എങ്ങും പോകണ്ട. നീ നിന്‍റെ ഉള്ളില്‍ അന്വേഷിച്ചാല്‍ മതി എന്ന് മനുഷ്യരില്‍ ചിലര്‍ പറഞ്ഞു കേട്ടു. ആരാധനാലയങ്ങളില്‍ എന്നെ വളരെ വൃത്തിയുള്ള സ്ഥലങ്ങളില്‍ വൃത്തിയാക്കി സൂക്ഷിച്ചു പോരുന്ന നീ, ദുഷ്ചിന്തയും, വെറുപ്പും, അസൂയയും കൊണ്ട് മലിനമായ നിന്‍റെ ഉള്ളില്‍ ഞാന്‍ വന്നിരിക്കണം എന്നാണോ പറയുന്നത്? അതുകൊണ്ട് ആരാധനാലയം അവിടെ ഇരിക്കട്ടെ. ആദ്യം ഉള്ളു വൃത്തിയാക്കൂ. അപ്പോള്‍ ഞാന്‍ ആലോചിക്കാം നിന്‍റെ  ഉള്ളില്‍ വന്നു ഇരിക്കണോ എന്ന്.



Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )