മോഷണം & സ്റ്റഫ്
ദാരിദ്ര്യം ആയിരുന്നു. പണത്തിന് ഇത്രക്കും ബുദ്ധിമുട്ട് മുൻപ് ഉണ്ടായിട്ടില്ല. വേറെ ഒരു വഴിയും കാണാത്തത് കൊണ്ടാണ് മോഷ്ടിക്കാൻ തീരുമാനിച്ചത്. ജീവൻ പണയം വെച്ച് അച്ഛന്റെ പേഴ്‌സ് എടുത്തു. അതിൽ നിന്ന് ക്യാഷ് എടുക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ അനിയത്തി.. പെട്ടു.. അവൾ എന്തോ നിധി കിട്ടിയതു പോലെ എന്നെ നോക്കുന്നു. എന്‍റെ അന്ത്യം ഉറപ്പായി. എന്‍റെ ജീവിതം തുലയ്ക്കാന്‍ ഉള്ള നല്ലൊരു ചാന്‍സ് ആണ് ഞാനായിട്ട് അവള്‍ക്കു ഉണ്ടാക്കി കൊടുത്തത്. അവളുടെ മുഖം കണ്ടാൽ അറിയാം , സന്തോഷംകൊണ്ട് വല്ല ഹാര്‍ട്ട് അറ്റാക്കും വരുമോ ആവൊ സാധനം.. ഞാന്‍ ഡിഗ്രി കഴിഞ്ഞവനും അവള്‍ പ്ലസ് ടു കാരിയും ആണെങ്കിലും സ്വഭാവത്തില്‍ എന്നേക്കാള്‍ മൂത്തതാ. എന്‍റെ അനിയത്തി ആയതുകൊണ്ട് പറയുകയല്ല. ഒരു ദയയും പ്രതീക്ഷിക്കണ്ട. എന്നാലും ഒന്ന് കാലുപിടിക്കാൻ ഞാൻ തീരുമാനിച്ചു. “ഒരു മിനിറ്റ് നീ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്‌തോ.” സാധാരണ അവൾ വഴങ്ങാറില്ലെങ്കിലും അന്ന് അവൾ കേൾക്കാൻ തയ്യാറായി.. ഞാൻ എന്റെ അവസ്ഥ പറഞ്ഞു.." ഒരു അബദ്ധം പറ്റിപ്പോയി. ഒരു ടീമിന് കാശ് കൊടുക്കാന്‍ ഉണ്ട്. അത് കൊടുത്തില്ലെങ്ങില്‍ അവര് എന്നെ ഉപ...