നോട്ടം
ചില നോട്ടങ്ങള്‍ അങ്ങനെയാണ്. കോളേജില്‍ ചേര്‍ന്ന നാള്‍ മുതല്‍ അവള്‍ എന്‍റെ കണ്ണിന് മുന്നില്‍ വന്നു പെട്ട നാള്‍ വരെ എനിക്കറിയില്ലായിരുന്നു പ്രണയം എന്താണെന്ന്. അവളെ നോക്കി തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു സുഖം അനുഭവിച്ചു തുടങ്ങി. എന്‍റെ നോട്ടങ്ങളെല്ലാം അവളില്‍ കുരുങ്ങി കിടന്നു. എന്‍റെ ചിന്തകളെല്ലാം അവളിലേക്ക് ചെന്ന് ചെരുന്നവയായിരുന്നു. ഞാന്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു. അവള്‍ പഠിക്കുന്നത്, സംസാരിക്കുന്നത്, വഴക്കിടുന്നത്, മഴയത്ത് നടക്കുന്നത്. എന്നാല്‍ ഒരിക്കൽ പോലും ഞാന്‍ അവളോട് പോയി സംസാരിച്ചില്ല. എന്റെ കൂട്ടുകാര്‍ എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. ഒടുവില്‍ അവളുടെ നോട്ടത്തിന്‍റെ മൂര്‍ച്ച കുറഞ്ഞപ്പോള്‍ അവര്‍ ചെന്ന് എനിക്ക് വേണ്ടി സംസാരിക്കാം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് അവളുടെ ആ നോട്ടങ്ങള്‍ മതിയായിരുന്നു. എനിക്കവളെ കണ്ടുകൊണ്ടിരുന്നാൽ മതിയായിരുന്നു. എന്‍റെ നോട്ടങ്ങള്‍ അവള്‍ ശ്രധിക്കുനുണ്ടായിരുന്നു. എന്നെ കാണിക്കാന്‍ വേണ്ടി അവള്‍ ഒന്നും ചെയ്തില്ല. പക്ഷെ എല്ലാം ഞാന്‍ കാണുന്നുണ്ടെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അവളുടെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച പുഞ്...