നോട്ടം
ചില നോട്ടങ്ങള്‍ അങ്ങനെയാണ്. കോളേജില്‍ ചേര്‍ന്ന നാള്‍ മുതല്‍ അവള്‍ എന്‍റെ കണ്ണിന് മുന്നില്‍ വന്നു പെട്ട നാള്‍ വരെ എനിക്കറിയില്ലായിരുന്നു പ്രണയം എന്താണെന്ന്.
അവളെ നോക്കി തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു സുഖം അനുഭവിച്ചു തുടങ്ങി. എന്‍റെ നോട്ടങ്ങളെല്ലാം അവളില്‍ കുരുങ്ങി കിടന്നു. എന്‍റെ ചിന്തകളെല്ലാം അവളിലേക്ക് ചെന്ന് ചെരുന്നവയായിരുന്നു.
ഞാന്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു.
അവള്‍ പഠിക്കുന്നത്, സംസാരിക്കുന്നത്, വഴക്കിടുന്നത്, മഴയത്ത് നടക്കുന്നത്.
എന്നാല്‍ ഒരിക്കൽ പോലും ഞാന്‍ അവളോട് പോയി സംസാരിച്ചില്ല. എന്റെ കൂട്ടുകാര്‍ എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല.
അവള്‍ പഠിക്കുന്നത്, സംസാരിക്കുന്നത്, വഴക്കിടുന്നത്, മഴയത്ത് നടക്കുന്നത്.
എന്നാല്‍ ഒരിക്കൽ പോലും ഞാന്‍ അവളോട് പോയി സംസാരിച്ചില്ല. എന്റെ കൂട്ടുകാര്‍ എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല.
ഒടുവില്‍ അവളുടെ നോട്ടത്തിന്‍റെ മൂര്‍ച്ച കുറഞ്ഞപ്പോള്‍ അവര്‍ ചെന്ന് എനിക്ക് വേണ്ടി സംസാരിക്കാം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല.
എനിക്ക് അവളുടെ ആ നോട്ടങ്ങള്‍ മതിയായിരുന്നു. എനിക്കവളെ കണ്ടുകൊണ്ടിരുന്നാൽ മതിയായിരുന്നു. എന്‍റെ നോട്ടങ്ങള്‍ അവള്‍ ശ്രധിക്കുനുണ്ടായിരുന്നു. എന്നെ കാണിക്കാന്‍ വേണ്ടി അവള്‍ ഒന്നും ചെയ്തില്ല. പക്ഷെ എല്ലാം ഞാന്‍ കാണുന്നുണ്ടെന്ന് അവള്‍ക്ക് അറിയാമായിരുന്നു.

അവളുടെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ച പുഞ്ചിരിയില്‍ എല്ലാമുണ്ടായിരുന്നു. അവളോട് സംസാരിക്കണം എന്നെനിക്കു ഒരിക്കലും തോന്നിയില്ല. എന്‍റെ കണ്ണിനു മുന്നില്‍ അവള്‍ ജീവിക്കുന്നു. അവളുടെ സന്തോഷവും സങ്കടവും ഊര്‍ജവും മടുപ്പും എല്ലാം ഞാന്‍ കണ്ടു, ആസ്വദിച്ചു.
ഒടുവില്‍ കോളേജിലെ അവസാന ദിവസം. എല്ലാവരും വിടപറയാനുള്ള തിരക്കില്‍ ആയിരുന്നു.
ഒടുവില്‍ കോളേജിലെ അവസാന ദിവസം. എല്ലാവരും വിടപറയാനുള്ള തിരക്കില്‍ ആയിരുന്നു.
അന്ന്, എന്‍റെ നോട്ടങ്ങളെ കവര്‍ന്നെടുത്തിരുന്ന അവളെ ഞാന്‍ അടുത്ത് നിന്ന് കാണാന്‍ തീരുമാനിച്ചു. പോയി സംസാരിക്കാന്‍ തീരുമാനിച്ചു. ഒരു സുഹുര്‍ത്തിന്റെ ഭീഷണി ഉണ്ടായിരുന്നു, നാളെ ഒരാള്‍ അവളുടെ ജീവിതത്തില്‍ വന്നാല്‍ അവന്‍ നിന്നോട് അവളെ നോക്കണ്ട എന്ന് പറയും. അത് ഒഴിവാക്കാന്‍ അവളോട് എല്ലാം തുറന്നു പറയണം എന്ന് പറഞ്ഞു.
എനിക്കേറ്റവും സന്തോഷം തരുന്ന ആ കാഴ്ച വേണ്ടെന്നു വെയ്ക്കാന്‍ എനിക്കാവില്ലായിരുന്നു.
അങ്ങനെ ഞാന്‍ അവളെ കാണാന്‍ പോയി.
എനിക്കേറ്റവും സന്തോഷം തരുന്ന ആ കാഴ്ച വേണ്ടെന്നു വെയ്ക്കാന്‍ എനിക്കാവില്ലായിരുന്നു.
അങ്ങനെ ഞാന്‍ അവളെ കാണാന്‍ പോയി.
കൂട്ടുകാരികളുടെ കൂട്ടത്തില്‍ നിന്ന അവളെ ഞാന്‍ വിളിച്ചു, എനിക്ക് സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞു.
അവള്‍ എന്‍റെ അടുത്തേക്ക് വന്നു. ആദ്യമായ് അവള്‍ എന്നോട് പറഞ്ഞ വാക്കുകള്‍
"നമുക്കൊരു ചായ കുടിച്ചാലോ?"
ഞാന്‍ സമ്മതിച്ചു.
"നമുക്കൊരു ചായ കുടിച്ചാലോ?"
ഞാന്‍ സമ്മതിച്ചു.
ഗുല്‍മോഹര്‍ പൂക്കുന്ന കാലമാണ്. ചുവന്ന വാകപ്പൂക്കള്‍ പൂക്കുന്ന കാലം. കൊഴിഞ്ഞ പൂക്കള്‍ ചുവപ്പ് വിരിച്ച ഇടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. ആ ഇടനാഴിയുടെ അറ്റത്ത് എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. പിന്നെ രണ്ടു ചായ വാങ്ങി ഊതിയൂതി കുടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ചു. സിനിമകളെ പറ്റി സംസാരിച്ചു. കുറച്ചു രാഷ്ട്രീയം പറഞ്ഞു. പിന്നെ എന്തൊക്കെയോ പറഞ്ഞു.
പിന്നെയും ഞങ്ങള്‍ ഒരുപാട് നാള്‍ ഇതുപോലെ ഒരുമിച്ച് ചായ കുടിച്ചു. ഞാന്‍ അപ്പോഴും അവളെ നോക്കുമായിരുന്നു. അവള്‍ തിരിച്ച് ഒരു നിമിഷാര്‍ധ നേരത്തേക്ക് ഒരു നോട്ടം നോക്കും. പിന്നെ ഞാന്‍ നോക്കിക്കോട്ടേ എന്ന് കരുതി നോട്ടം മാറ്റും. അവളുടെ നോട്ടത്തിന് പലപ്പോഴും പല ഭാവമായിരുന്നു.
ലോകം മുഴുവന്‍ എന്നെ തോറ്റവന്‍ എന്ന് വിളിച്ചപ്പോഴും അവളുടെ ഒരു നോട്ടം തന്ന ഊര്‍ജം എനിക്ക് മതിയായിരുന്നു പിടിച്ചു നില്ക്കാന്‍. കനിവുള്ള , എന്നില്‍ വിശ്വാസം ഉള്ള ആ നോട്ടം.
തെറ്റ് ചെയ്തപ്പോള്‍ അവളുടെ ഒരു നോട്ടം മതിയായിരുന്നു എന്‍റെ ഉള്ളം മുറിയാന്‍.
തെറ്റ് ചെയ്തപ്പോള്‍ അവളുടെ ഒരു നോട്ടം മതിയായിരുന്നു എന്‍റെ ഉള്ളം മുറിയാന്‍.
ഒടുവില്‍ ഒരുനാള്‍ ചായക്ക് പകരം ഒരു ഗ്ലാസ് പാലുമായി അവള്‍ എന്‍റെ ജീവിതത്തിലേക്ക് ഭാര്യയെന്ന അവകാശം സ്ഥാപിച്ചു കയറി വന്നു.
ഞങ്ങള്‍ ആ പാല് കുടിച്ചില്ല. ലൈറ്റ് അണച്ചില്ല.ഞാൻ അവളോട് ഒന്നും ചോദിച്ചില്ല. എന്നാലും എന്‍റെ മടിയില്‍ തല വെച്ച് കിടന്ന് എന്നെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
"ആദ്യമൊക്കെ എനിക്ക് ദേഷ്യമായിരുന്നു, പിന്നെ അത്ഭുതമായി. എന്തിനാണ് ഒരാള്‍ എന്നെ ഇപ്പോഴും നോക്കുന്നത് എന്ന് ഓര്‍ത്ത്. പിന്നെ ഒരുനാള്‍ ഞാന്‍ തിരിച്ചറിഞ്ഞു ആ നോട്ടം ഞാന്‍ ആസ്വദിക്കുന്നുണ്ട് എന്ന്. എന്തോ എനിക്കത് ഒരു സുഖമുള്ള അനുഭവം ആയി. ആ നോട്ടങ്ങളില്‍ ഒരു കരുതല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് നിന്‍റെ നോട്ടമെത്തുന്നിടത്ത് എനിക്ക് സുരക്ഷിതത്വം ഉണ്ടായിരുന്നു.
നീ എന്നെ നിയന്ത്രിച്ചില്ല. എന്‍റെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ടു. കോളേജിലെ മുഴുവന്‍ സമയവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പറന്നു നടക്കുന്ന ഒരു പട്ടം പോലെ. പക്ഷെ ആ പട്ടത്തിന് ഒരു നൂലിന്റെ പിടിയുണ്ടായിരുന്നു. ആത് നിന്റെ ആ നോട്ടമായിരുന്നു. അതില്ലെങ്ങില്‍ ഞാന്‍ നിലത്തു വീണേനെ."
അവള്‍ എഴുന്നേറ്റിരുന്നു.
എന്നിട്ട് എന്നെ നോക്കി ചോദിച്ചു..
"ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ "
"ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ "
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു " ഇല്ല"
അവള്‍ എന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു. അപ്പോള്‍ ആ കണ്ണുകള്‍ക്ക് തൃപ്തിയുടെ ഭാവമായിരുന്നു.
"ഈ ലോകത്ത് എവിടെ പോയാലും നിന്‍റെ കണ്‍വെട്ടത്ത് ഞാന്‍ ഉണ്ടാവണം. അവിടെയാണ് എന്‍റെ സ്ഥാനം. നിന്‍റെ നോട്ടം എത്തുന്നിടത്ത്. അവിടെ ഞാന്‍ ഏറ്റവും സുരക്ഷിതയായിരുക്കും, അവിടെ ഞാന്‍ ഏറ്റവും സന്തോഷവതിയായിരിക്കും.
The Way you look at me is the proof of my existence"

എന്‍റെ ഉള്ളു നിറഞ്ഞു, ഞാന്‍ അവളെ വീണ്ടും നോക്കി. അവള്‍ അത്രയും സുന്ദരിയായിരുന്നു എന്ന് ഞാന്‍ അപ്പോഴാണറിഞ്ഞത്
Comments
Post a Comment