Posts

Showing posts from November, 2017

സദാചാരം

Image
        മാധുരി.. ആ പേര് ഇപ്പോള്‍ അവളെ ആരും വിളിക്കാറില്ല. മധു, അല്ലെങ്കില്‍ ഹണി . അതാണിപ്പോള്‍ അവളുടെ വിളിപ്പേര്. ആ രാത്രി ആ വഴി അവള്‍ തിരിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിലാണ്. പ്രായം നേരത്തെ എത്തിയ ശരീരത്തില്‍ ഇന്നൊരുത്തനെ മേയാന്‍ വിട്ടതിന്‍റെ കൂലിയും കയ്യില്‍ പിടിച്ചു പാഞ്ഞു പോവുകയാണ് അവള്‍.        രാവന്തിയോളം അലഞ്ഞിട്ടും ഏതെങ്കിലും ലോറിക്കാരോ, കാമുകിയോ അവിഹിതമോ കനിയാത്ത പയ്യന്മാരോ ആരും തടഞ്ഞില്ല. വന്നത് ഒരു കുടിയന്‍. അവന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 150 രൂപയാണ്. അതെങ്ങില്‍ അത് എന്നോര്‍ത്ത് സമ്മതം പറഞ്ഞത് ഗതികെടുകൊണ്ടാണ്. അതേസമയം മറ്റൊരിടത്ത് യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുന്ന രാത്രി. ആ രാത്രി മത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മതിച്ച യുവ നേതാവിനുള്ള കാഴ്ച ദ്രവ്യങ്ങളുമായി പോലിസ് വാഹനത്തില്‍ ഹീരാ ലാല്‍ യാദവ് ഇരുളിന്‍റെ മറവില്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ദ്രവ്യങ്ങളില്‍ ഒന്നായ പണപ്പെട്ടി നേതാവിന്‍റെ നിര്‍ദേശാനുസരണം ഒരു പാന്‍ വില്‍പ്പനക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതു വയസു പ്രായം വരുന്ന ചു...

ഇല്ലത്തമ്മ

Image
പുലപ്പേടി ഉള്ള കര്‍ക്കിടകത്തിലെ ഒരു രാത്രി ഇല്ലത്തമ്മ പുറത്തിറങ്ങി നില്‍ക്കുകയാണ്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണും അന്ന് പുറത്തിറങ്ങില്ല. ഇരുളില്‍ അവളെ തൊടാനും കല്ലെടുത്തെറിയാനും പതിയിരിക്കുന്ന പുലയന്മ്മാരെ പേടിച്ച്. അങ്ങനെ തൊട്ടാല്‍, ആ കല്ല്‌ ദേഹത്ത് കൊണ്ടാല്‍....തീര്‍ന്നു . ഒന്നുകില്‍ തറവാട്ടുകാരുടെ കൊലക്കത്തിക്ക് ഇരയാവാം, അല്ലെങ്കില്‍ ആ പുലയക്കൊടിയില്‍ പോയി അവന്‍റെ കൂടെ പൊറുക്കാം. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു രാത്രി ആശുദ്ധയാക്കപ്പെട്ട സാവിത്രി, ഒരു പുലയന്‍റെ ഭാര്യയായി കഴിയാനുള്ള മടികൊണ്ട് കുളത്തില്‍ ചാടി പ്രാണാഹുതി ചെയ്തത് അവള്‍ ഓര്‍ത്തു. അവളുടെ നേര്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു താണജാതിക്കാരന്‍റെ കരങ്ങള്‍ നീണ്ടിരുന്നു. അന്നൊരു കര്‍ക്കിടക രാത്രി, എന്തോ അവള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ തോന്നി. തീരെ പ്രതീക്ഷിക്കാതെ ഇരുളിന്‍റെ മറവില്‍ നിന്ന് അവന്‍ അവളെ തൊടാന്‍ ഓടിവന്നു. അവന്‍റെ ദൃഡപേശികള്‍ ഇപ്പോഴും അവള്‍ക്കു ഓര്‍മയുണ്ട് . അവള്‍ കണ്ട ആണ്‍ ശരീരങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഒരു നിമിഷം അവള്‍ അവനെ ആസ്വദിച്ചു. പക്ഷെ അടുത്ത നിമിഷം അവള്‍ സ്വബോധം വീണ്ടെടുത്തു. അവള്‍ അവനെ രൂക്ഷമായി നോ...