ലീവും യാത്രയും
ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. ലീവ് ഇല്ല. നിനക്കൊക്കെ എങ്ങനെയാ ഇത്രയ്ക്ക് ലീവ് കിട്ടുന്നത്.? അതോ നിനക്ക് ജോലിയും കൂലിയും ഒന്നും ഇല്ലേ? എപ്പോഴും ട്രിപ്പ് ആണല്ലോ. ഇങ്ങനെ ട്രിപ്പ് പോയിട്ട് എന്ത് കിട്ടാനാ.? ട്രിപ്പ് പോവാൻ അവന്റെ കാശ് ഉണ്ട്, വേറെ ഒരു ആവശ്യത്തിന് ചോദിച്ചാൽ ഇല്ല അല്ലെ? . ചോദ്യങ്ങൾ അനവധിയാണ്. അവർ ചോദിച്ചുകൊണ്ടേ ഇരിക്കും. എങ്കിൽ ഞാൻ പറയട്ടെ.. യാത്രകൾ ചെയ്യണം. മാസത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരുടെ ഒപ്പമോ ഒരു യാത്ര പോണം. അപ്പോൾ അവർ പറയും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പറ്റുന്നില്ല. അപ്പോഴാ യാത്ര. ഞാൻ ഇവിടെ പറയുന്നത് മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ കുറിച്ചാണ്. ഞാനും അത്തരത്തില്‍ ഒരാള്‍ ആയതുകൊണ്ട് എനിക്ക് പറയാം. നമുക്ക് ഓരോന്നോരോന്നായി പറയാം . ആദ്യം ലീവ് ലീവ് കിട്ടാന്‍ ഉണ്ടോ.? ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ലീവ് കിട്ടാന്‍ എന്തൊക്കെ നുണ പറയണം ? ശനിയും തിങ്കളും ലീവ് ആയാല്‍ ഞായറാഴ്ചയും കൂടി ലീവ് ആയി എടുത്ത് മൂന്ന്‍...