സഹയാത്രിക
ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ അവളെ കാണുന്നത്. എസ് ഈ റ്റി സി യുടെ സെമി സ്ലീപ്പർ ബസ് രാത്രി ബസ്. ഞാനും സുഹൃത്ത് ഷമീർ ഇക്കയും ഉണ്ട്. ഏതോ ഒരു സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഞാൻ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. അവിടെ നിന്നാണ് അവൾ ബസ്സിൽ കയറിയത്. തട്ടമിട്ട ഒരു തമിഴ് യുവതി. അവൾ ആദ്യം എന്റെ മുന്നിലെ വിൻഡോ സീറ്റിൽ ഇരുന്നു. പിന്നെ പിന്നിലേക്ക് നോക്കി “അവിടെ സീറ്റ് ഒഴിവുണ്ടല്ലോ. അവിടെ പോയി ഇരുന്നാലോ” എന്ന് സ്വയം പറയുന്നത് കേട്ടു. ഒട്ടും വൈകിയില്ല , പുള്ളിക്കാരി ബാഗും എടുത്ത് എഴുന്നേറ്റു. പെട്ടന്ന് ബസ് സഡൻ ബ്രേക്ക് ഇട്ടു. ബാലൻസ് തെറ്റി പുള്ളിക്കാരി സീറ്റിന്റെ ചാരുന്ന ഭാഗത്തേക്ക് കമിഴ്ന്നു വീണു. തല സീറ്റിനു മുകളിലൂടെ കാണാം. വീണ് കഴിഞ്ഞു അവൾ നേരെ നോക്കിയത് ഞങ്ങളുടെ മുഖത്തേക്ക്. ഇതെല്ലാം കണ്ട് ഞങ്ങൾക്ക് ചിരി വന്നു. “എന്റെ അവസ്ഥ കാണുമ്പോൾ നിങ്ങൾക്ക് ചിരിയാണോ വരുന്നത്? ചിരിക്കല്ലേ ചേട്ടാ” എന്ന് അവൾ. ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു. അവൾ പിന്നെ മെല്ലെ എഴുനേറ്റ് പിന്നിലെ സീറ്റിലേക്ക് നടന്നു. അപ്പോഴാണ് ഞാൻ കാണുന്നത് അവൾക്ക് വലത് കൈ ഇല്ല. ചുരിദാറ...