മച്ചി
അമ്മക്ക് ദീനമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം.
അതും മകൻ ഗൾഫിൽ നിന്നും ലീവിന് വരുമ്പോൾ. പോയിക്കഴിഞ്ഞാൽ അത് മാറും.
സന്ധ്യക്ക് വിളക്ക് പോലും കത്തിക്കാത്ത അമ്മക്ക് പിന്നെ ഭയങ്കര ഭക്തിയാണ്. മകനെയും കൊണ്ട് വൃതം എടുപ്പിച്ച് പല അമ്പലത്തിലും പോകും.
മകൻ തിരിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ ശാന്തം.
അസുഖം ഉള്ളപ്പോൾ കൂടെ കിടക്കാൻ മരുമകൾ വേണം. രാത്രി ആയാൽ അമ്മക്ക് പരവേശം ആണ്.
പിന്നെ വൃതം നല്ല ചിട്ടയോടെ എടുപ്പിക്കും. അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. മകൻ രണ്ടു തവണ നാട്ടിൽ വന്നു പോയി. പക്ഷെ മരുമകൾക്ക് വിശേഷം ആയില്ല.
അയൽക്കാർ ഒക്കെ ചോദിച്ചു തുടങ്ങി.
അയൽക്കാർ ഒക്കെ ചോദിച്ചു തുടങ്ങി.
അമ്മ പറഞ്ഞു “അവൾ മച്ചി ആണെന്നാ തോന്നുന്നത്"
മരുമകളുടെ ഉള്ളു മുറിഞ്ഞു. കണ്ണ് നിറഞ്ഞു. അവൾ ആ വീടിന്റെ ഇരുണ്ട മൂലകളിലേക്ക് ഒതുങ്ങി.
രണ്ടു വർഷം കഴിഞ്ഞു മകൻ വന്നു പോയ ശേഷം അമ്മ അയൽക്കാരിയോട് മച്ചിയായിപോയ മരുമകളെ കുറിച്ച് സങ്കടം പറഞ്ഞു. “എന്നാലും എന്റെ മോന് ഇവളെ ആണല്ലോ കിട്ടിയത്. ഒരു കുഞ്ഞിക്കാല് കാണാൻ എനിക്ക് യോഗമില്ലാതായി പോയല്ലോ” ഇതും പറഞ്ഞു കണ്ണ് നനച്ച് കണ്ണ് തുടച്ച് അവർ അകത്തേക്ക് കയറി.
അവിടെ കലങ്ങി ചുവന്ന കണ്ണുകളുമായി മരുമകൾക്ക് നിൽപ്പുണ്ടായിരുന്നു. പക്ഷെ അവൾക്ക് ഇരയുടെ ദൈന്യത അല്ലായിരുന്നു.. വേട്ടക്കാരന്റെ ശൗര്യംആയിരുന്നു.
അവളുടെ ഭാവമാറ്റം കണ്ട് അമ്മ അൽപ്പം ഒന്ന് അമ്പരന്നു.
അവളുടെ ഭാവമാറ്റം കണ്ട് അമ്മ അൽപ്പം ഒന്ന് അമ്പരന്നു.
മരുമകൾ പതഞ്ഞ ശബ്ദത്തിൽ മൂർച്ചയോടെ പറഞ്ഞു
“ ഞാൻ മച്ചിയല്ല എന്ന് തെളിയിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.
പക്ഷെ വല്ലവന്റേം കുഞ്ഞ് നിങ്ങളുടെ മോനെ “അച്ഛാ”ന്ന് വിളിക്കുന്നത് ജീവിതാവസാനം വരെ കേൾക്കേണ്ടി വരും..
“ ഞാൻ മച്ചിയല്ല എന്ന് തെളിയിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.
പക്ഷെ വല്ലവന്റേം കുഞ്ഞ് നിങ്ങളുടെ മോനെ “അച്ഛാ”ന്ന് വിളിക്കുന്നത് ജീവിതാവസാനം വരെ കേൾക്കേണ്ടി വരും..
അതുകൊണ്ട് മകൻ ഷണ്ഡൻ അല്ല എന്ന് തെളിയിക്കണമെങ്കിൽ എന്നെ അങ്ങോട്ട് കൊണ്ട് പോകാൻ പറ. “
അടുത്തയാഴ്ച മരുമകൾക്ക് പാസ്സ്‌പോർട്ട് എടുത്തു..
ഒരുമാസത്തിനുള്ളിൽ വിസ വന്നു..
ഒരുമാസത്തിനുള്ളിൽ വിസ വന്നു..
ഇന്ന് വർഷങ്ങൾക്കിപ്പുറം , അമ്മ ആഗ്രഹിച്ച ആ കുഞ്ഞിക്കാലുകൾ മരുഭൂമിയിലെ ഒരു കോൺക്രീറ്റ് കെട്ടിടത്തിലെ തറയിൽ ഓടി നടപ്പുണ്ട്.
Comments
Post a Comment