നിറം
ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചു .. പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..അതുകൊണ്ട് , ഞാന്‍ ഒരു ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചു. കടലാസ് മതിയാവില്ല ,അതിനായ് ഞാന്‍ ആകാശത്തെ തിരഞ്ഞെടുത്തു. ഇനി നിറങ്ങള്‍ വേണം.. മഴവില്ലിന്റെ അറ്റം തേടി ഞാന്‍ നടന്നു . അതില്‍ നിന്ന് നിറങ്ങള്‍ പൊട്ടിച്ചെടുത്തു.. നിറങ്ങളെ ഞാന്‍ സമുദ്രങ്ങളില്‍ ചാലിച്ചു. ഇനി ചിത്രം ആകാശത്ത് കോറി ഇടണം .. അതിനു നിന് വിരല്‍തുമ്പു വേണം.