നിറം

ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചു ..
പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..അതുകൊണ്ട് , 
ഞാന്‍ ഒരു ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചു.
കടലാസ് മതിയാവില്ല ,അതിനായ്  
 ഞാന്‍ ആകാശത്തെ തിരഞ്ഞെടുത്തു.



ഇനി നിറങ്ങള്‍ വേണം..

മഴവില്ലിന്റെ അറ്റം തേടി ഞാന്‍ നടന്നു  .


അതില്‍ നിന്ന് നിറങ്ങള്‍ പൊട്ടിച്ചെടുത്തു..
നിറങ്ങളെ ഞാന്‍ സമുദ്രങ്ങളില്‍ ചാലിച്ചു.
ഇനി ചിത്രം ആകാശത്ത് കോറി ഇടണം ..
അതിനു നിന്‍ വിരല്‍തുമ്പു വേണം.


 

Comments

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )