Posts

Showing posts from July, 2013

മഴതുള്ളി

Image
ഇന്നും മഴ പെയ്തു ..  ഇന്നും ഞാൻ മഴ നോക്കി നിന്നു  ,,  എന്നും ഞാൻ മഴയെ നോക്കിയിരുന്നത്  ഒരു യുവ കാമുകന്റെ  കണ്ണിലൂടെ ആയിരുന്നു . അപ്പോൾ മഴ പ്രണയവും, വിരഹവും , ആർദ്രതയുംഒക്കെ ആണ് മനസ്സിൽ നിറച്ചിരുന്നത് .. മഴ നോക്കിനില്ക്കെ ഞാൻ ചെറുതായി..  ചെറുതായി  ചെറുതായി ഒരു കുട്ടി ആയി മാറി ..  ഞാൻ മഴത്തുള്ളികളെ ഓർത്തു.. മഴത്തുള്ളിക്ക് ജീവൻ ഉണ്ടെങ്ങിലോ ? അമ്മയായ കാർമേഘത്തെ പിരിയുമ്പോൾ അവനു വേദന ഉണ്ടാവില്ലേ ? ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂമിയിലേക്ക്‌ വീഴുമ്പോൾ പേടിയുണ്ടാവില്ലേ.. നിലത്തു പൊട്ടി തകരുമ്പോൾ വേദനയുണ്ടാവില്ലേ ? ഉണ്ടാവും ..  അല്ലെങ്ങിൽ വൈരമുത്തുവിന്റെ വരികൾ പോലെ "മേഘത്തെ പറ്റിച്ചു മണ്ണിൽ ചേരുന്ന വിരുതൻ ആണോ മഴ " ? എനിക്ക് മഴയെ കുട്ടിയായി കാണാൻ ആണ് ഇഷ്ടം ..  ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെപോലെ , കുട്ടിയായിരുന്ന എന്നെപോലെ അവനും ഉണ്ടാവും പരിഭ്രമവും പരിഭവവും ..  മേഘത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന മഴതുള്ളി . അവനു ചുറ്റും അവന്റെ അമ്മ തന്നെയാണ് .. അമ്മയുടെ രക്ഷ കവചം .. അമ്മയുടെ തണുത്ത   തലോടലിൽ മയങ്ങി ...

കല്ല്‌ (story)

വഴിയിൽ ഒരു കല്ല്‌ കിടക്കുന്നു .  കല്ല്‌ എന്ന് പറയുമ്പോൾ ഒരു വല്യ മത്തങ്ങയുടെ വലിപ്പം വരും . പണ്ട് പണ്ട് ഒരു നാട്ടിൽ ആണ് സംഭവം  രാമന്റെയും മാധവന്റെയും വീടുകൾ  വഴിയരികിൽ ആണ് . കല്ല്‌ മാറ്റിയാലേ വാഹനങ്ങൾ കടന്നു പോകു .അടുത്തൊന്നും വേറെ വീടുകൾ ഇല്ല ഇവർക്ക് രണ്ടാൾക്കും വാഹനവും ഇല്ല . അതുകൊണ്ട് ആ കല്ല്‌ വഴിയിൽ  കിടന്നു .  അങ്ങനെ മഴയും വെയിലും കൊണ്ട് കല്ല്‌ അവിടെ കിടന്നു . ആരും അതിനെ ശ്രദ്ധിച്ചില്ല. ആ ദിവസം വരെ .. ആ ദിവസം. അന്നാണ് കല്ലിന്റെ ജീവിതത്തിൽ അത് സംഭവിച്ചത് . രാമൻറെ മകൾ ആ കല്ലിൽ തട്ടി വീണു കാല് മുറിഞ്ഞു. ആ കല്ല്‌ അവിടന്ന് മാറ്റേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് രാമൻ ബോധവാനായി . അയാൾ പഞ്ചായത്തിൽ  ചെന്നു. അവർ പറഞ്ഞു അത് രണ്ടു പഞ്ചായത്ത് വഴി പോകുന്ന റോഡ്‌ ആണ് ,അതുകൊണ്ട് മറ്റേ പഞ്ചായത്ത് കൂടി ഇടപെടണം എന്ന് . രാമൻ അവിടെയും പോയി .അവർ പറഞ്ഞു തന്റെ പഞ്ചായത്ത് രേഖാമൂലം അപേക്ഷിക്കണം എന്ന്. രാമൻ വീണ്ടും പോയി. അപേക്ഷിക്കാൻ വേണ്ടി അപേക്ഷിച്ച് . അപ്പൊ പഞ്ചായത്തിന് ജാട . അവരോടു നമ്മൾ അപെക്ഷിക്കാനൊ ? അത് നടപ്പില്ല . അവനോടു ഇങ്ങോട്ട് അപേക്ഷിക്കാൻ പറ എന്നായി...