കല്ല് (story)
വഴിയിൽ ഒരു കല്ല് കിടക്കുന്നു .
കല്ല് എന്ന് പറയുമ്പോൾ ഒരു വല്യ മത്തങ്ങയുടെ വലിപ്പം വരും .
പണ്ട് പണ്ട് ഒരു നാട്ടിൽ ആണ് സംഭവം
രാമന്റെയും മാധവന്റെയും വീടുകൾ വഴിയരികിൽ ആണ് . കല്ല് മാറ്റിയാലേ വാഹനങ്ങൾ കടന്നു പോകു .അടുത്തൊന്നും വേറെ വീടുകൾ ഇല്ല ഇവർക്ക് രണ്ടാൾക്കും വാഹനവും ഇല്ല . അതുകൊണ്ട് ആ കല്ല് വഴിയിൽ കിടന്നു .
അങ്ങനെ മഴയും വെയിലും കൊണ്ട് കല്ല് അവിടെ കിടന്നു . ആരും അതിനെ ശ്രദ്ധിച്ചില്ല. ആ ദിവസം വരെ ..
ആ ദിവസം. അന്നാണ് കല്ലിന്റെ ജീവിതത്തിൽ അത് സംഭവിച്ചത് . രാമൻറെ മകൾ ആ കല്ലിൽ തട്ടി വീണു കാല് മുറിഞ്ഞു. ആ കല്ല് അവിടന്ന് മാറ്റേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് രാമൻ ബോധവാനായി . അയാൾ പഞ്ചായത്തിൽ ചെന്നു. അവർ പറഞ്ഞു അത് രണ്ടു പഞ്ചായത്ത് വഴി പോകുന്ന റോഡ് ആണ് ,അതുകൊണ്ട് മറ്റേ പഞ്ചായത്ത് കൂടി ഇടപെടണം എന്ന് .
രാമൻ അവിടെയും പോയി .അവർ പറഞ്ഞു തന്റെ പഞ്ചായത്ത് രേഖാമൂലം അപേക്ഷിക്കണം എന്ന്. രാമൻ വീണ്ടും പോയി. അപേക്ഷിക്കാൻ വേണ്ടി അപേക്ഷിച്ച് . അപ്പൊ പഞ്ചായത്തിന് ജാട . അവരോടു നമ്മൾ അപെക്ഷിക്കാനൊ ? അത് നടപ്പില്ല . അവനോടു ഇങ്ങോട്ട് അപേക്ഷിക്കാൻ പറ എന്നായി ..
ഇതുതന്നെ മറ്റേ പഞ്ചായത്തിൽ പോയപ്പോഴും രാമന് കേൾക്കേണ്ടി വന്നു .
ഇപ്പോൾ രണ്ടു പഞ്ചായത്തിലും മാറി മാറി നടക്കൽ ആണ് രാമന്റെ ദിനചര്യ .
അങ്ങനെ രാമൻ നടന്നു കൊണ്ടിരിക്കെ വേറൊന്നു നടന്നു . മാധവൻ ആ വഴി പോകുമ്പോൾ അറിയാതെ കാല് ആ കല്ലിൽ കൊണ്ടു.നല്ലവണ്ണം വേദനിച്ചു.. അങ്ങനെ മാധവനും വെളിപാടുണ്ടായി ,കല്ല് മാറ്റണം .
അയാൾ നേരെ വില്ലജ് ഓഫീസിൽ പോയി. അവർ പറഞ്ഞു ഇത് പി ഡബ്ലിയു ഡി (PWD) ചെയ്യേണ്ട ജോലി ആണെന്ന് . മാധവന് നേരെ PWD ൽ പോയി. അവർ കുറെ ആലോചിച്ചു . മാധവന്റെ വേഷവും കോലവും കണ്ടപ്പോൾ അയാളിൽ നിന്ന് ഒന്നും തടയില്ല എന്ന് മനസിലാക്കി ... അങ്ങെ ഈ കല്ല് PWD ൽ പെടില്ല എന്നാ നിഗമനത്തിൽ എത്തി .
കല്ല് വകുപ്പ് മാറി അവസാനം വനം - പരിസ്ഥിതി വകുപ്പിൽ എത്തി. വകുപ്പ് അതിനെപറ്റി പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് അഭിപ്രായപ്പെട്ടു. കല്ലിൽ വല്ല ധാതുക്കളും ഉണ്ടെങ്ങിലോ ? അല്ലെങ്ങിൽ അത് ഉലക്ക വന്നു പതിച്ചപ്പോൾ ചിതറി തെറിച്ചതാനെങ്ങിലോ . മാധവൻ പേടിച്ചു പോയി . അവർ മാധവനെ ആശ്വസിപ്പിച്ചു.സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കണം എന്ന് പറഞ്ഞു മാധവനെ തിരിച്ചയച്ചു .
ഈ വിവരം അറിഞ്ഞപ്പോൾ രാമനു ദേഷ്യം വന്നു.താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിന് മാധവന് വേറെ വഴിക്ക് ശ്രമിക്കുകയോ? അത് എങ്ങനെ ശേരിയവും.?രാമൻ അത് ചോദിയ്ക്കാൻ വേണ്ടി മാധവന്റെ വീട്ടില് ചെന്നു ..
ചോദിച്ചും പറഞ്ഞും വിഷയം മാറി, അച്ഛന്റെ തൊഴിലും ഭാര്യുടെ സ്വഭാവവും ഏതോ ബന്ധത്തിലെ ആരോ ഒളിച്ചോടിയതും കുടുംബ പാരമ്പര്യവും ഒക്കെ വിഷയമായി.അങ്ങനെ കാര്യങ്ങൾ അടിവരെ എത്തി.രണ്ടാളും രണ്ടു വഴിക്ക് പോയി . രണ്ടു കുടുംബങ്ങളും ശത്രുക്കൾ ആയി. കല്ല് അവിടെ തന്നെ കിടന്നു .
കാലം കടന്നു പോയി. ഒരു ദിവസം അതിലെ മന്ത്രിയുടെ കാർ വന്നു . കല്ല് വഴിയിൽ തടസം. എന്ത് ചെയും.
മന്ത്രി ചുറ്റും നോക്കി.മന്ത്രിയെ നോക്കി വേലിക്കൽ നിൽക്കുന്നു രാമനും മാധവനും . ഡ്രൈവറോട് പറഞ്ഞു അവരെ വിളിക്കാൻ. രണ്ടാളും ഓടിവന്നു.
"ആ കല്ല് ഒന്ന് മാറ്റി ഇടെടോ"
രാമനും മാധവനും പരസ്പരം നോക്കി . എന്നിട്ട് കല്ലിനെ നോക്കി
രണ്ടാളും കൂടി ആ കല്ല് എടുത്തു വഴിയിൽ നിന്ന് മാറ്റി ഇട്ടു . കാർ കടന്നു പോയി.
രാമനും മാധവനും അത് നോക്കി നിന്നു ..

nice
ReplyDelete