മഴതുള്ളി

ഇന്നും മഴ പെയ്തു .. 
ഇന്നും ഞാൻ മഴ നോക്കി നിന്നു  ,, 




എന്നും ഞാൻ മഴയെ നോക്കിയിരുന്നത്  ഒരു യുവ കാമുകന്റെ  കണ്ണിലൂടെ ആയിരുന്നു . അപ്പോൾ മഴ പ്രണയവും, വിരഹവും , ആർദ്രതയുംഒക്കെ ആണ് മനസ്സിൽ നിറച്ചിരുന്നത് ..
മഴ നോക്കിനില്ക്കെ ഞാൻ ചെറുതായി.. ചെറുതായി ചെറുതായി ഒരു കുട്ടി ആയി മാറി .. 

ഞാൻ മഴത്തുള്ളികളെ ഓർത്തു.. മഴത്തുള്ളിക്ക് ജീവൻ ഉണ്ടെങ്ങിലോ ? അമ്മയായ കാർമേഘത്തെ പിരിയുമ്പോൾ അവനു വേദന ഉണ്ടാവില്ലേ ? ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂമിയിലേക്ക്‌ വീഴുമ്പോൾ പേടിയുണ്ടാവില്ലേ.. നിലത്തു പൊട്ടി തകരുമ്പോൾ വേദനയുണ്ടാവില്ലേ ? ഉണ്ടാവും .. 

അല്ലെങ്ങിൽ വൈരമുത്തുവിന്റെ വരികൾ പോലെ "മേഘത്തെ പറ്റിച്ചു മണ്ണിൽ ചേരുന്ന വിരുതൻ ആണോ മഴ " ? എനിക്ക് മഴയെ കുട്ടിയായി കാണാൻ ആണ് ഇഷ്ടം ..  ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെപോലെ , കുട്ടിയായിരുന്ന എന്നെപോലെ അവനും ഉണ്ടാവും പരിഭ്രമവും പരിഭവവും .. 

മേഘത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന മഴതുള്ളി . അവനു ചുറ്റും അവന്റെ അമ്മ തന്നെയാണ് .. അമ്മയുടെ രക്ഷ കവചം .. അമ്മയുടെ തണുത്ത   തലോടലിൽ മയങ്ങി  കിടക്കും .. അമ്മ അവനു കഥകൾ പറഞ്ഞു കൊടുക്കും . അമ്മ കാണുന്ന കാഴ്ചകൾ പറഞ്ഞു കൊടുക്കും .  മഴക്കാലം വരുമ്പോൾ ഭൂമിയിലേക്ക്‌ പോകണം  എന്ന് പറഞ്ഞപ്പോൾ അവനു സങ്ങടം വന്നു.. ഒപ്പം പേടിയും. 

ഭൂമി എങ്ങനെ ഇരിക്കും ? അങ്ങോട്ടുള്ള യാത്ര എങ്ങനെ ഇരിക്കും ? അവിടെ പോയി ഞാൻ എന്ത് ചെയ്യാൻ ആണ് ? അവൻ അമ്മയോട് ചോദിച്ചു .. അപ്പോൾ അമ്മ പറഞ്ഞു നീ പോകുന്നത് ഭൂമിയിൽ ജീവൻ നിലനിര്ത്താൻ ആണെന്ന് .. അവിടെ ചെടികൾ മുളക്കാൻ,ജീവികൾക്ക് ദാഹം മാറ്റാൻ ,  മനുഷ്യന്  കൃഷി  ചെയ്യാൻ, അത് പാകം ചെയ്യാൻ .. പിന്നെ വൃത്തിയായി ജീവിക്കാൻ എല്ലാം മഴ പെയ്യണം ..

അതൊക്കെ കേട്ടപ്പോൾ അവനു സന്തോഷം  തോന്നി . അവന്റെ കൊച്ചു മനസിൽ ഒരായിരം ചിന്തകള് വളര്ന്നു , സ്വയം ഒരു സൂപ്പർ ഹീറോ പരിവേഷം സൃഷ്ടിച്ചെടുത്തു.. അപോഴും ഒറ്റയ്ക്ക് പോകാൻ മടി.. അപോ അമ്മ പറഞ്ഞു അവൻ ഒറ്റക്കല്ല പോവുക എന്ന്.. ഒരായിരം  മഴത്തുള്ളികൾ അവന്റെ കൂടെ ഉണ്ടാകും  എന്ന് . അപ്പോൾ അവനു വീണ്ടും ധൈര്യം കൂടി .. അവൻ അതിനെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടേ ഇരുന്നു . ഒരായിരം കൂട്ടുകാരോടൊപ്പം ഒരു യാത്ര.. 


അതും ഇതുവരെ കാണാത്ത ഒരു നാട്ടിലേക്കു ... അവൻ ആകാംഷയോടെ  താഴേക് നോക്കി .അവന്റെ കുഞ്ഞു കണ്ണുകൾക്ക്‌ ഒന്നും വ്യക്തമായ് കാണാൻ കഴിഞ്ഞില്ല. അപ്പോൾ അമ്മ പറഞ്ഞു ഇപ്പൊ മഞ്ഞ നിറത്തിൽ കാണുന്ന ഈ വരണ്ട ഭൂമി നീ ചെന്ന് പച്ച ആക്കണം എന്ന് .. അപ്പോൾ ഭൂമി സുന്ദരം ആവും എന്ന് 

അങ്ങനെ മഴക്കാലം വന്നെത്തി... അവന്റെ യാത്രക്കുള്ള സമയമായി.. അവൻ അമ്മെയെ കെട്ടിപിടിച്ചു കരഞ്ഞു.. ഇനി എനിക്ക് അമ്മയെ കാണാൻ പറ്റില്ലേ ? അമ്മ അവനെ ആശ്വസിപ്പിച്ചു .. എല്ലാ മഴതുള്ളികൾക്കും ഇതാണ് വിധി. പക്ഷെ ചിലർ തിരിച്ചു വരും .. 
അതെങ്ങനെ ? അവൻ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു . അമ്മ അവനു മുന്നിൽ വല്യ ഒരു  സയൻസ് ക്ലാസ്സ്‌ എടുത്തു. അവനു കാര്യം ഒന്നും മനസിലായില്ല. പക്ഷെ ഒന്ന് പിടികിട്ടി കടലിലോ കുളത്തിലോ എത്തിയാൽ ഇങ്ങോ തന്നെ തിരിച്ചുവരാം , ആവിയായി മുകളിലേക്ക് ... 

അപ്പോൾ മഴ തുടങ്ങി ... ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെ പോലെ അമ്മയെ വിട്ടു അവൻ താഴേക്ക്‌ കുതിച്ചു, ഒരുപാട് കൂട്ടുകാരോടൊപ്പം .
. അടുത്ത വേനലിൽ തിരികെ വീട്ടില് എത്താൻ .. അമ്മയെ കേട്ടിപിടിക്കാൻ , മടിയിൽ കിടക്കാൻ ..


ഓരോ നിമിഷവും അവനു വേഗം കൂടി കൂടി വന്നു... അവന്റെ മനസിലെ ഊർജവും ..

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )