Posts

Showing posts from February, 2015

പ്രണയാനന്തരം

Image
അവള്‍ അവനെ വിളിക്കാന്‍  ഫോണ്‍ കയ്യില്‍ എടുത്തു. വിവാഹശേഷം ആദ്യമായി അവനോടു സംസാരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭൂതകാലത്തിന്റെ തിരശീലയില്‍ ദ്രിശ്യങ്ങളും ശബ്ദങ്ങളും തെളിഞ്ഞു വന്നു. അവള്‍ പറഞ്ഞു “ നീ എന്താ കോള്‍  എടുക്കാന്‍ വൈകിയേ ? നിന്നെ കാണാതെ നിന്നോട് മിണ്ടാതെ എനിക്ക് ഒരു നിമിഷം പോലും കഴിയാന്‍ പറ്റുന്നില്ല. ശ്വാസം മുട്ടുന്ന പോലെ തോന്നും” അവന്റെ കയ്യില്‍ കെട്ടിപിടിച്ചു തോളില്‍ ചാരി ഇരുന്നു അവള്‍ പറഞ്ഞു” എന്നും ഇതുപോലെ നിന്നോട് ചേര്‍ന്നു ഇരിക്കണം മരികുന്നത് വരെ. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല”           ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു. അവളുടെ വിവാഹത്തിന് ശേഷം അവന്‍ ജോലിക്കൊന്നും പോകാതെ വീട്ടില്‍ അടച്ചു ഇരിക്കയായിരുന്നു എന്ന് അവള്‍ അറിഞ്ഞിരുന്നു. അവസാനം അറിഞ്ഞതു  അവന്‍ താടിയും മുടിയും വളര്‍ത്തി എങ്ങോട്ടെന്നില്ലാതെ അലയുകയാണ്  എന്നാണ്. അവന്റെ വീട്ടുകാര്‍ അവനെ ഉപദേശിച്ചു മടുത്തു എന്ന്. അവനെ പറഞ്ഞു പഠിപ്പിക്കാന്‍ ജീവിതത്തിന്റെ കുറെ തത്ത്വശാസ്ത്ര വചനങ്ങളും അവളുടെ ഇപോഴത്തെ മനോഹര ജീവിതത്തെ കുറിച്ചുള്ള വര്‍ണനകളും കരുതി വെച്ചിട്ടാണ് അവള്‍ ...

ഒരു ചാക്ക് വിശ്വാസം

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു. ഒരു ഇണയെ  കിട്ടിയ പുതുമോടിയില്‍ സന്തോഷത്തോടെ ഉള്ള ജീവിതം. ഒരുനാള്‍ അവളെയും കൂട്ടി ഒരു നല്ല ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോഴുണ്ട് ഒരു പെണ്ണ് വരുന്നു. അവള്‍ പറഞ്ഞു അവള്‍ എന്റെ പൂര്‍വ കാമുകി ആണെന്ന്. അവളെ ഞാന്‍ പറഞ്ഞു പറ്റിച്ചു എന്ന്. ഓര്‍മയില്‍  എങ്ങും ഇങ്ങനെ ഒരു മുഖമോ പേരോ ഇല്ല. ഇത് നുണയാണെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. വന്നവള്‍ അപ്പൊ തുടങ്ങി നെഞ്ഞത്തടിയും നിലവിളിയും. ആള് കൂടി. നിരാലംബയായ ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്നം വരുമ്പോ ഇടപെടാതെ പറ്റോ.? പലരും പല അഭിപ്രായങ്ങളും പറഞ്ഞു തുടങ്ങി. ഞാന്‍ എന്റെ ഭാര്യയെ നോക്കി. ഒരു പിന്തുണയ്ക്ക്‌.   അവള്‍ എന്നെ വിശ്വസികുന്നില്ല. നിങ്ങള്ക്ക് വേറെ പ്രേമം ഉണ്ടായിരുന്നല്ലേ ?? എന്നെ പറഞ്ഞു പറ്റിച്ചു എന്നൊക്കെ അവളും പുലമ്പുന്നു. വന്നവളെകാള്‍ കഷ്ടമാണ് ഇവള്‍. ഇവളുടെ ശകാരം അതിരുവിട്ടപ്പോള്‍ എന്റെ എന്റെ നിയന്ത്രണം വിട്ടു. “ നിര്ത്തെടി , നീ വല്യ ശീലാവതി ഒന്നും അവണ്ട ” എന്നാണ് അലറാന്‍ തോന്നി , പക്ഷെ അത് ഞാന്‍ വിഴുങ്ങി. ശാന്തമായി ഞാന്‍ പറഞ്ഞു. “ നിന്‍റെ കോളേജിലെ കഥകളൊക്കെ എനിക്ക് അറിയാം. അതുകൊണ്ട...

ഈയാംപാറ്റകള്‍

Image
    യാത്ര തുടര്‍ന്നുകൊണ്ടേ ഇരുന്നു. ആ ഇരുച്ചക്രത്തിന്മേല്‍ രണ്ട് ഇരുകാലികള്‍. ഞാനും അവനും.     പ്രകൃതിയെ വല്ലാതെ സ്നേഹിച്ചാല്‍ തോന്നും മനോഹരമായ ഒരു പെയിന്റിങ്ങില്‍ സെല്ലോ ടേപ്പ് തലങ്ങനെയും വിലങ്ങനെയും ഒട്ടിച്ചപോലെ ആണ് ഈ റോഡുകള്‍ എന്ന്. അത് പ്രകൃതിയുടെ ഭംഗി കളയും. പക്ഷെ ഒരു സുന്ദരിയുടെ വടിവുകള്‍ പോലെ ഈ മലന്ചെരിവിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡു ഭംഗിയുള്ളതാണ് - ഈ യാത്രയും.    ഞാന്‍ ഹെഡ് ലൈറ്റ് ലേക്ക് നോക്കി. മൂടല്‍മഞ്ഞിനെ കുത്തി പിളര്‍ക്കാന്‍ എന്നോണം അതിന്റെ വെളിച്ചം കൂര്‍ത്ത കുന്തം പോലെ നീണ്ടു നില്‍ക്കുന്നു. പെട്ടന്ന് വണ്ടി എവിടെയോ തട്ടി. കുറെ ശബ്ദങ്ങള്‍. നിലത്തു വീഴുന്നു. ദേഹം ഇടിക്കുന്നു. ഉരയുന്നു, ഉരുളുന്നു. കണ്ണില്‍ ഇരുട്ട് നിറഞ്ഞു. കുറെ കഴിഞ്ഞു എന്ന് തോന്നുന്നു. കണ്ണ് തുറന്നു നോക്കി. അവന്‍ അടുത്ത് കിടപുണ്ട്. ചുറ്റും മഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ മൂടി നില്‍ക്കുന്നു . ഞാന്‍ അവനെ വിളിച്ചു.അവന്‍ ഉണര്‍ന്നു.    ഞങ്ങള്‍ എഴുന്നേറ്റു നിന്നു. രണ്ട് വെളിച്ചത്തിന്റെ പൊട്ടുകള്‍  കൈ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ക്കടുതെതി. ആ വാഹനം നിന്ന...

രാക്കാഴ്ച

മാനത്ത് മേയുന്ന ചെമ്മരിയാടിന്‍ കൂട്ടം. ഒരു കോണില്‍ ഇടയന്റെ കയ്യിലെ എരിയുന്ന റാന്തലും.