ഒരു ചാക്ക് വിശ്വാസം


വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു. ഒരു ഇണയെ  കിട്ടിയ പുതുമോടിയില്‍ സന്തോഷത്തോടെ ഉള്ള ജീവിതം. ഒരുനാള്‍ അവളെയും കൂട്ടി ഒരു നല്ല ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോഴുണ്ട് ഒരു പെണ്ണ് വരുന്നു.
അവള്‍ പറഞ്ഞു അവള്‍ എന്റെ പൂര്‍വ കാമുകി ആണെന്ന്. അവളെ ഞാന്‍ പറഞ്ഞു പറ്റിച്ചു എന്ന്. ഓര്‍മയില്‍  എങ്ങും ഇങ്ങനെ ഒരു മുഖമോ പേരോ ഇല്ല. ഇത് നുണയാണെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. വന്നവള്‍ അപ്പൊ തുടങ്ങി നെഞ്ഞത്തടിയും നിലവിളിയും. ആള് കൂടി. നിരാലംബയായ ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്നം വരുമ്പോ ഇടപെടാതെ പറ്റോ.? പലരും പല അഭിപ്രായങ്ങളും പറഞ്ഞു തുടങ്ങി. ഞാന്‍ എന്റെ ഭാര്യയെ നോക്കി. ഒരു പിന്തുണയ്ക്ക്‌.

 അവള്‍ എന്നെ വിശ്വസികുന്നില്ല. നിങ്ങള്ക്ക് വേറെ പ്രേമം ഉണ്ടായിരുന്നല്ലേ ?? എന്നെ പറഞ്ഞു പറ്റിച്ചു എന്നൊക്കെ അവളും പുലമ്പുന്നു. വന്നവളെകാള്‍ കഷ്ടമാണ് ഇവള്‍. ഇവളുടെ ശകാരം അതിരുവിട്ടപ്പോള്‍ എന്റെ എന്റെ നിയന്ത്രണം വിട്ടു.
നിര്ത്തെടി, നീ വല്യ ശീലാവതി ഒന്നും അവണ്ട
എന്നാണ് അലറാന്‍ തോന്നി, പക്ഷെ അത് ഞാന്‍ വിഴുങ്ങി.
ശാന്തമായി ഞാന്‍ പറഞ്ഞു.
നിന്‍റെ കോളേജിലെ കഥകളൊക്കെ എനിക്ക് അറിയാം. അതുകൊണ്ട് ഓവര്‍ ആക്കണ്ട
വളരെ ശാന്തനായി ഞാന്‍ ഇത്രയും പറഞ്ഞു നിര്‍ത്തി. അത് ഫലിച്ചു. പിന്നെ അവളുടെ ശല്യം ഉണ്ടായില്ല. 

പക്ഷെ അവിടെ ഉള്ള മറ്റുള്ളവര്‍ നിര്‍ത്താന്‍ ഉള്ള ഭാവം ഇല്ലായിരുന്നു. ഒടുവില്‍ കുറെ നേരം വാക്ക് തര്‍ക്കം കഴിഞ്ഞു കയ്യാംകളി ആവും എന്നായപ്പോള്‍ കൂട്ടത്തിലെ ഒരുത്തന്‍ പറഞ്ഞു ഇതൊരു ടിവി പരിപാടി ആണെന്ന്. കാമറകള്‍ ഒളിച്ചിരുന്ന് കാണുകയായിരുന്നു എല്ലാം. അവനാണത്രേ അവതാരകന്‍. എന്‍റെ  ഭാര്യയും കൂടി അറിഞ്ഞുകൊണ്ടുള്ള വന്‍ പ്ലാനിങ്ങോടു കൂടിയ  ഒരു കലാപരിപാടി. എല്ലാരും കയ്യടിച്ചു. ഞാനും ചിരിച്ചു.. പിന്നെ സമ്മാനങ്ങള്‍ കൊണ്ട് വന്നു. ഒരു ചാക്ക് അരി. പിന്നെ വേറെയും എന്തൊക്കെയോ കൊച്ചു കൊച്ചു പെട്ടികള്‍.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ അവതരകനോട് ചോദിച്ചു. മറ്റുള്ളവരെ വലിപിച്ചു ജീവിക്കാന്‍ നാണം ഇല്ലേ ? കൂട്ടിക്കൊടുപ്പിനു ഇതിനെക്കാള്‍ അന്തസ്സുണ്ട്
ഇത് കേട്ടപ്പോള്‍ അവന്റെ മുഖം മാറി. ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ടേക്ക് ഇറ്റ്‌ ഈസി മാന്‍ ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ?
അവന്‍ ഒന്ന് കൂള്‍ ആയി. തിരിഞ്ഞു നടക്കും മുന്‍പേ ഞാന്‍  പറഞ്ഞു വീട്ടില്‍ അമ്മയും പെങ്ങളും ഒക്കെ ഉണ്ടാക്മല്ലോ , അവരോടു എന്‍റെ അന്വേഷണം പറഞ്ഞേക്ക്
ഞന്‍ എന്‍റെ ഭാര്യയെയും സമ്മാനങ്ങളെയും കൂട്ടി പുറത്തിറങ്ങി. കാര്‍ എടുത്തു. അവള്‍ നല്ല സന്തോഷത്തിലാണ്. ടിവിയില്‍ വരുമല്ലോ. പിന്നെ ഞാന്‍ ചമ്മിയതിന്‍റെ വര്‍ണനകള്‍ ആയിരുന്നു, എനിക്ക് വിഷമമായോ എന്നവള്‍ ചോദിച്ചു. ഇതിനൊക്കെ എന്ത് വിഷമിക്കാന്‍?

അങ്ങനെ ഞങ്ങള്‍ അവളുടെ വീട്ടില്‍ എത്തി. ഞങ്ങള്‍ അകത്തു കയറി. ആ ഒരു ചാക്ക് അരി ഞാന്‍ അവളുടെ അച്ഛനെ ഏല്പിച്ചു. ഞാന്‍ അയാളോട് ചോദിച്ചു വിശ്വാസം അതല്ലേ എല്ലാം ?”
അയാള്‍ അതെ എന്ന് തലയാട്ടി. എങ്കില്‍ ഇവള്‍ ഇവിടെ നിന്നോട്ടെ
അവരുടെ മുഖത്തെ ഭാവങ്ങളും അവര്‍ ചോദിച്ചേ ചോദ്യങ്ങളും ഒനും ഞാന്‍ കേട്ടില്ല. വണ്ടി എടുത്തു ഞാന്‍ തിരികെ പോന്നു.

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപോഴേക്കും മറ്റൊരുത്തന്റെ വാക്ക് കേട്ട്  ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കുന്നതില്‍ രസം കണ്ടെത്തുന്ന ഒരാളുടെ  കൂടെ ജീവിക്കാന്‍ ഉള്ള മഹാ മനസ്കത എനിക്ക് ഇല്ല 


Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )