Posts

Showing posts from February, 2018

മറ

Image
ആ മാസികയുടെ കവര്‍ ഫോട്ടോയെപ്പറ്റി ഓഫീസിലെ ഫെമിനിസ്റ്റ് പെണ്ണിനോടും അവളെ താങ്ങി നടക്കുന്ന കുറെ കൊഴികളോടും വഴക്കിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.  തുറിച്ചു നോക്കരുതെന്ന്. ആണുങ്ങള്‍ തുറിച്ചു നോക്കിയത് കാരണം മുലപ്പാല് കിട്ടാതെ ഏതെങ്കിലും കുഞ്ഞ് കേരളത്തില്‍ മരിച്ചുപോയതായി എനിക്ക് അറിവില്ല. ഇതൊന്നും പറഞ്ഞാല്‍ അവിടെ ആരുടേയും തലയില്‍ കേറില്ല. ആകെ അരിശം മൂത്ത് ഈ തിരക്കില്‍ വണ്ടി ഓടിച്ചപ്പോള്‍ വീണ്ടും ദേഷ്യം കൂടി. വീട്ടില്‍ വന്നു കയറി , ബെഡ് റൂമില്‍ എത്തിയപ്പോള്‍ എന്താ കാഴ്ച ? ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നു. അതും എല്ലാം തുറന്നിട്ടിട്ട്. കാലിന്‍റെ പെരുവിരല്‍ മുതല്‍ അങ്ങോട്ട്‌ അരിച്ചു കേറി. "നിനക്കിത് ഒന്ന് മൂടി വെച്ചിട്ട് കൊടുത്താല്‍ എന്താ ?" അവള്‍ അതിശയത്തോടെ എന്നെ നോക്കികൊണ്ട്‌ ചോദിച്ചു "നമ്മുടെ വീടല്ലേ ? എന്താ കുഴപ്പം ?" ഞാന്‍ ഇന്ന് വാദിച്ചു തോറ്റ വിഷയത്തില്‍ എന്‍റെ ഭാര്യയും എന്നെ തോല്‍പ്പിക്കും എന്നാണോ ? അത് പറ്റില്ല. അടുത്ത വാചകം ഒരു ആജ്ഞ ആയിരുന്നു. "നീ അധികം ചോദ്യം ഒന്നും ചോദിക്കണ്ട ? മൂടി വെച്ചിട്ട് കൊടുത്താല്‍ മതി. " അവള്‍ എന്നെ തറപ്പിച്ചു ...

അവന്‍റെ മാത്രം, ഞാന്‍

Image
               എഴുതാനിരിക്കുമ്പോള്‍ അവന്‍ എന്നെ വാരിയെടുത്ത് ചുംബിച്ചിരുന്നു. അവന്‍റെ ചുംബനം കൊതിച്ച് അവന്‍ തൂലികയെടുക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്.                അത് പോലെ അവന്‍റെ നിശ്വാസത്തിന്‍റെ ചൂടുപറ്റാന്‍ മഴക്കുവേണ്ടി ഞാന്‍ കൊതിച്ചിട്ടുണ്ട്. മഴയത്ത് അവന്‍റെ കൈക്കുള്ളില്‍ ഒതുങ്ങുമ്പോഴാണ് സുഖമെന്താണെന്നു ഞാന്‍ അറിഞ്ഞിരുന്നത്. കാലാന്തരേ അവന്‍ എന്നില്‍ ചൊരിയുന്ന ദ്രാവകം മാറിയത് ഞാനറിഞ്ഞു. എന്നാല്‍ അവന്റെ സന്തോഷത്തെയോര്‍ത്ത് ഞാനത് കാര്യമാക്കിയില്ല.               ഒടുവില്‍ ഒരു മഴയുള്ള രാത്രിയില്‍ എന്നെ ചുംബിച്ചകന്ന അവന്റെ ചുണ്ടിലെ ചോരക്കറ എന്നില്‍ പുരണ്ടത് എന്നെ ഭയപ്പെടുത്തി. ശരീരം മനസിനെ തോല്‍പിക്കുവോളം വേദനയെ മറക്കാന്‍ അവന്‍ എന്നെ പലതവണ ചുംബിച്ചു. പിന്നെ ഏകാന്തതയുടെ ശയ്യയില്‍ അവനു മരുന്ന് കൊടുക്കാനും ഞാനേ ഉണ്ടായിരുന്നുള്ളൂ.               ഒടുവില്‍ ഒരുനാള്‍, മഷിയു ണ ങ്ങാത്ത തൂലികയും കല്പന ഒടുങ്ങാത്ത മനസും ബാക്കി വെച്...

ചിറക്

Image
അതിരുകളില്ലാ വാനം, അനുഭവങ്ങളാകമാനം. എന്തിനു നീ പക്ഷീ ശിഖരത്തില്‍ തന്നെയിരിപ്പൂ. ? പുലരികള്‍, തീരങ്ങള്‍ താഴ് വാരങ്ങള്‍ പുഴകളും ഒഴുകുന്നു നിന്നെയും കാത്ത്. ഇരയുണ്ട് ഉദരത്തിന്‍ വിശപ്പ്‌ മാറ്റാന്‍ ഇനിയുണ്ട് മനതാരിന്‍ വിശപ്പ്‌ ബാക്കി. കൂടുണ്ട്‌ ചുറ്റിലും കരുതലിന്‍ കവച്ചമായ്. കാണാത്തതിനിയുണ്ട് ഒരുപാട് കടലോളം. അഴകാര്‍ന്ന മഴവില്ലിനറ്റം തേടണം മേഘങ്ങളെ തൊട്ടുരുമി പറക്കണം. തെളിവാനില്‍ ഒരു കുഞ്ഞു നിഴലാവണം തെളിനീരില്‍ നീരാടി വിയര്‍പ്പാറ്റണം. പ്രതികൂലമനുകൂലമാക്കിയെടുക്കണം, അനുഭവങ്ങളിലൂടെ അര്‍ത്ഥമാര്‍ജിക്കണം. കാണാത്ത കാഴ്ചകള്‍ കണ്ടു മറക്കണം, പിന്നീട് ഓര്‍തെടുക്കാനായ് അടുക്കിപ്പെറുക്കണം. പലരോടും അതിനിടെ കൂട്ടുകൂടണം മനങ്ങളില്‍ ഓര്‍മതന്‍ വിത്തുപാകണം. പ്രണയം രുചിക്കണം, അതിലൂടെ ഒഴുകണം. നെജുരുക്കണം, മനസ് തണുക്കണം. മഞ്ഞിന്റെ കുളിരിന്റെ തലോടലറിയണം വെയിലേറ്റു വാടാതെ വീണ്ടും പറക്കണം. ഒരുപാട് പറയണം അതിലേറെ കേള്‍ക്കണം നര്‍മങ്ങളില്‍ കൂടി കുലുങ്ങി ചിരിക്കണം. കരുതലിന്‍ മടിത്തട്ടില്‍ നിന്നുമകലണം. ചിറകു വിടര്‍ത്തണം വീശിപ്പറക്കണം ഭീതിക്ക് മേലെ പറന്നുയരണം. മടുപ്പിന്‍റെ കുന്നുകള്‍...