ചിറക്
അതിരുകളില്ലാ വാനം, അനുഭവങ്ങളാകമാനം.
എന്തിനു നീ പക്ഷീ ശിഖരത്തില്‍ തന്നെയിരിപ്പൂ. ?
പുലരികള്‍, തീരങ്ങള്‍ താഴ് വാരങ്ങള്‍
പുഴകളും ഒഴുകുന്നു നിന്നെയും കാത്ത്.
എന്തിനു നീ പക്ഷീ ശിഖരത്തില്‍ തന്നെയിരിപ്പൂ. ?
പുലരികള്‍, തീരങ്ങള്‍ താഴ് വാരങ്ങള്‍
പുഴകളും ഒഴുകുന്നു നിന്നെയും കാത്ത്.
ഇരയുണ്ട് ഉദരത്തിന്‍ വിശപ്പ് മാറ്റാന്‍
ഇനിയുണ്ട് മനതാരിന്‍ വിശപ്പ് ബാക്കി.
കൂടുണ്ട് ചുറ്റിലും കരുതലിന്‍ കവച്ചമായ്.
കാണാത്തതിനിയുണ്ട് ഒരുപാട് കടലോളം.
അഴകാര്‍ന്ന മഴവില്ലിനറ്റം തേടണം
മേഘങ്ങളെ തൊട്ടുരുമി പറക്കണം.
തെളിവാനില്‍ ഒരു കുഞ്ഞു നിഴലാവണം
തെളിനീരില്‍ നീരാടി വിയര്‍പ്പാറ്റണം.
പ്രതികൂലമനുകൂലമാക്കിയെടുക്കണം,
അനുഭവങ്ങളിലൂടെ അര്‍ത്ഥമാര്‍ജിക്കണം.
കാണാത്ത കാഴ്ചകള്‍ കണ്ടു മറക്കണം,
പിന്നീട് ഓര്‍തെടുക്കാനായ് അടുക്കിപ്പെറുക്കണം.
പലരോടും അതിനിടെ കൂട്ടുകൂടണം
മനങ്ങളില്‍ ഓര്‍മതന്‍ വിത്തുപാകണം.
പ്രണയം രുചിക്കണം, അതിലൂടെ ഒഴുകണം.
നെജുരുക്കണം, മനസ് തണുക്കണം.
മഞ്ഞിന്റെ കുളിരിന്റെ തലോടലറിയണം
വെയിലേറ്റു വാടാതെ വീണ്ടും പറക്കണം.
ഒരുപാട് പറയണം അതിലേറെ കേള്‍ക്കണം
നര്‍മങ്ങളില്‍ കൂടി കുലുങ്ങി ചിരിക്കണം.
കരുതലിന്‍ മടിത്തട്ടില്‍ നിന്നുമകലണം.
ചിറകു വിടര്‍ത്തണം വീശിപ്പറക്കണം
ഭീതിക്ക് മേലെ പറന്നുയരണം.
മടുപ്പിന്‍റെ കുന്നുകള്‍ താണ്ടി പറക്കണം.
ഇനിയില്ല പക്ഷീ തെല്ലിട നേരം
ഇടനേരം വരുന്നതും കാത്തു കളയുവാന്‍.
സമയം സമം തന്നെ സര്‍വ്വ സൃഷ്ടികള്‍ക്കും
നിന്‍റെ സമയമായ് വാനില്‍ പറന്നുയരാന്‍.
പ്രതീക്ഷകള്‍ പുലരുന്ന ചക്രവാളത്തില്‍
കനിവുകള്‍ പൂക്കുന്ന താഴ് വാരത്തില്‍
ആശതന്‍ തീരവും പ്രണയത്തിന്‍ പുഴയും
നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു പക്ഷീ..
ചിറക് വിടര്‍ത്തുക, വീശിപ്പറക്കുക
നേരമായ് വാനില്‍ പറന്നുയരാന്‍.
............
ഇനിയുണ്ട് മനതാരിന്‍ വിശപ്പ് ബാക്കി.
കൂടുണ്ട് ചുറ്റിലും കരുതലിന്‍ കവച്ചമായ്.
കാണാത്തതിനിയുണ്ട് ഒരുപാട് കടലോളം.
അഴകാര്‍ന്ന മഴവില്ലിനറ്റം തേടണം
മേഘങ്ങളെ തൊട്ടുരുമി പറക്കണം.
തെളിവാനില്‍ ഒരു കുഞ്ഞു നിഴലാവണം
തെളിനീരില്‍ നീരാടി വിയര്‍പ്പാറ്റണം.
പ്രതികൂലമനുകൂലമാക്കിയെടുക്കണം,
അനുഭവങ്ങളിലൂടെ അര്‍ത്ഥമാര്‍ജിക്കണം.
കാണാത്ത കാഴ്ചകള്‍ കണ്ടു മറക്കണം,
പിന്നീട് ഓര്‍തെടുക്കാനായ് അടുക്കിപ്പെറുക്കണം.
പലരോടും അതിനിടെ കൂട്ടുകൂടണം
മനങ്ങളില്‍ ഓര്‍മതന്‍ വിത്തുപാകണം.
പ്രണയം രുചിക്കണം, അതിലൂടെ ഒഴുകണം.
നെജുരുക്കണം, മനസ് തണുക്കണം.
മഞ്ഞിന്റെ കുളിരിന്റെ തലോടലറിയണം
വെയിലേറ്റു വാടാതെ വീണ്ടും പറക്കണം.
ഒരുപാട് പറയണം അതിലേറെ കേള്‍ക്കണം
നര്‍മങ്ങളില്‍ കൂടി കുലുങ്ങി ചിരിക്കണം.
കരുതലിന്‍ മടിത്തട്ടില്‍ നിന്നുമകലണം.
ചിറകു വിടര്‍ത്തണം വീശിപ്പറക്കണം
ഭീതിക്ക് മേലെ പറന്നുയരണം.
മടുപ്പിന്‍റെ കുന്നുകള്‍ താണ്ടി പറക്കണം.
ഇനിയില്ല പക്ഷീ തെല്ലിട നേരം
ഇടനേരം വരുന്നതും കാത്തു കളയുവാന്‍.
സമയം സമം തന്നെ സര്‍വ്വ സൃഷ്ടികള്‍ക്കും
നിന്‍റെ സമയമായ് വാനില്‍ പറന്നുയരാന്‍.
പ്രതീക്ഷകള്‍ പുലരുന്ന ചക്രവാളത്തില്‍
കനിവുകള്‍ പൂക്കുന്ന താഴ് വാരത്തില്‍
ആശതന്‍ തീരവും പ്രണയത്തിന്‍ പുഴയും
നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു പക്ഷീ..
ചിറക് വിടര്‍ത്തുക, വീശിപ്പറക്കുക
നേരമായ് വാനില്‍ പറന്നുയരാന്‍.
............
Real Magic Happens OUTSIDE your Comfort Zone
Yes Arun neeramaye vanil parannuyaran.
ReplyDelete