മഴയും ചൂടുചായയും പിന്നെ കാമുകിയും.
രാവിലെ പതിവുപോലെ മൊബൈലിൽ അലാറം അടിച്ചപ്പോൾ ചാടി എഴുനേറ്റു. പുറത്ത് മഴയുണ്ട്. ലക്ഷണം കണ്ടിട്ട് ഇന്നൊരു മഴ ദിവസം ആണ്. എന്നത്തേയും പോലെ മൊബൈലും പിടിച്ച് ഇരുന്നപ്പോൾ ഓർമ വന്നു. ഇന്നൊരു ഞായറാഴ്ച്ച ആണല്ലോ.. നന്നായി ഒന്ന് ഓർത്തുനോക്കി. ഇല്ല... എവിടെയും പോകാൻ ഇല്ല. ഒന്നും ചെയ്യാനും ഇല്ല. അത് മനസിലാക്കിയ സമയത്ത് കിട്ടിയ ഒരു സുഖം.. എങ്ങനെയാ പറയുക.. വല്ലാത്ത ഒരു സുഖം… അതായത് , പുറത്തിറങ്ങാതെ മടിപിടിച്ച് ഇരിക്കാൻ തോന്നുന്ന ഒരു മഴ ദിവസം , ഒന്നും ചെയ്യാൻ ഇല്ല എന്നുള്ള തിരിച്ചറിവ്.. ഹോ.. എന്താ പറയാ... അതിന്റെ ഒരു സുഖം അനുഭവിച്ച് തന്നെ അറിയണം. മനസിൽ ഒരു പാട്ടു വന്നു.. 🎵 അലസം അലസമായി…🎵 അങ്ങനെ സുഖിച്ച് ഇരിക്കുമ്പോൾ ചായ വന്നു. നല്ല ചൂട് ചായ.. മഴയുള്ള പ്രഭാതം, ചൂട് ചായ… എന്തോ മനസ്സിൽ പ്രണയം വന്നു.. ഫോൺ എടുത്ത് നോക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട്. സാധാരണ ഈ നേരത്ത് കാണാറില്ല.. ഇന്ന് ആഗ്രഹിച്ച സമയത്ത് അവൾ ഉണ്ട്… ഞാൻ മെസ്സേജിലൂടെ പറഞ്ഞു … “നല്ല മഴ , ചൂട് ചായ, ഞായറാഴ്ച.. “ അവൾ പറഞ്ഞു “ഇവിടെയും” അടുത്തത് ഞാൻ “നല്ല സുഖം “ വീണ്ടും അവൾ “അതെ അതെ” എന്റെ അടുത്ത ഡയലോഗ് “മഴയും, ചൂട് ചായയും, ഒപ്പം കാമ...