മഴയും ചൂടുചായയും പിന്നെ കാമുകിയും.
രാവിലെ പതിവുപോലെ മൊബൈലിൽ അലാറം അടിച്ചപ്പോൾ ചാടി എഴുനേറ്റു. പുറത്ത് മഴയുണ്ട്. ലക്ഷണം കണ്ടിട്ട് ഇന്നൊരു മഴ ദിവസം ആണ്. എന്നത്തേയും പോലെ മൊബൈലും പിടിച്ച് ഇരുന്നപ്പോൾ ഓർമ വന്നു. ഇന്നൊരു ഞായറാഴ്ച്ച ആണല്ലോ..
നന്നായി ഒന്ന് ഓർത്തുനോക്കി. ഇല്ല... എവിടെയും പോകാൻ ഇല്ല. ഒന്നും ചെയ്യാനും ഇല്ല.
അത് മനസിലാക്കിയ സമയത്ത് കിട്ടിയ ഒരു സുഖം.. എങ്ങനെയാ പറയുക.. വല്ലാത്ത ഒരു സുഖം…
അതായത് , പുറത്തിറങ്ങാതെ മടിപിടിച്ച് ഇരിക്കാൻ തോന്നുന്ന ഒരു മഴ ദിവസം , ഒന്നും ചെയ്യാൻ ഇല്ല എന്നുള്ള തിരിച്ചറിവ്.. ഹോ.. എന്താ പറയാ...
അതിന്റെ ഒരു സുഖം അനുഭവിച്ച് തന്നെ അറിയണം.
മനസിൽ ഒരു പാട്ടു വന്നു.. 🎵 അലസം അലസമായി…🎵
അങ്ങനെ സുഖിച്ച് ഇരിക്കുമ്പോൾ ചായ വന്നു. നല്ല ചൂട് ചായ.. മഴയുള്ള പ്രഭാതം, ചൂട് ചായ… എന്തോ മനസ്സിൽ പ്രണയം വന്നു..
ഫോൺ എടുത്ത് നോക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട്. സാധാരണ ഈ നേരത്ത് കാണാറില്ല.. ഇന്ന് ആഗ്രഹിച്ച സമയത്ത് അവൾ ഉണ്ട്…
ഞാൻ മെസ്സേജിലൂടെ പറഞ്ഞു … “നല്ല മഴ , ചൂട് ചായ, ഞായറാഴ്ച.. “
അവൾ പറഞ്ഞു “ഇവിടെയും”
അടുത്തത് ഞാൻ “നല്ല സുഖം “
വീണ്ടും അവൾ “അതെ അതെ”
എന്റെ അടുത്ത ഡയലോഗ് “മഴയും, ചൂട് ചായയും, ഒപ്പം കാമുകിയും…എന്ന് തുടങ്ങുന്നതാണ്.. പിന്നാലെ എന്തൊക്കെ വരും എന്ന് പറയാൻ പറ്റില്ല.. ഉള്ളിലെ കവി ഉണർന്നു കഴിഞ്ഞു…
അപ്പോൾ അവളുടെ മെസ്സേജ് വന്നു “കൊതുകും ഉണ്ട്”
എന്ത് ???
“കൊതുക്… ഇവിടെ കൊതുക് ഉണ്ട്. മഴയല്ലേ?“
ആ പറഞ്ഞത് കേട്ട് , നേരത്തെ ഉണർന്ന കവി തലവഴി പുതച്ച് കണ്ണടച്ചു കിടന്നു. എന്റെ ഉള്ളിൽ പ്രണയത്തിന്റെ ഗന്ധം പറത്താൻ വേണ്ടി വിടരാനിരുന്ന പൂമൊട്ടുകൾ ഉൾ വലിഞ്ഞു ചെടിയൊട്ടാകെ മണ്ണിനടിയിലേക്ക് പോയി…
എനിക്ക് വാക്കുകൾ കിട്ടാതെ ആയി.. എന്താ പറയാ..
അപ്പോൾ അവൾ പറഞ്ഞു “ ഫോണിൽ ചാർജ് ഇല്ല”
നല്ല കാര്യം…
“അപ്പൊ പിന്നെ കാണാം.. “
“ കാണാം “
അങ്ങനെ മഴയും, ചൂട് ചായയും, പ്രണയവും ഉള്ള ഒരു പുലരിയിൽ ചാർജ് തീരാറായി ഫോണും കൊണ്ട് വന്ന് എന്റെ പൈങ്കിളി പ്രണയത്തെ മുളയിലേ നുള്ളി അവൾ പോയി..
ഒരു കാര്യം എനിക്ക് മനസിലായി : മഴക്കാല പ്രണയത്തിൽ കൊതുക്കിനുള്ള സ്ഥാനം ഞാൻ നേരത്തെ മനസിലാക്കേണ്ടിയിരുന്നു..

Comments
Post a Comment