പെണ്ണ് (story)

പഴയകാമുകിയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്..
മാറ്റം കാഴ്ച്ചയില്‍ പ്രകടമല്ല , പക്ഷെ ഭാവത്തില്‍, സംസാരത്തില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നു .

നാല് ചുവരുകള്‍ക്കിടയില്‍ മദ്യം വിളമ്പി വെച്ച ഒരു കൊച്ചു മേശക്കു ഇരുപുറവുമായി അവര്‍ ഇരുന്നു.. കണ്ണുകള്‍ കൊണ്ട് അവളുടെ കണക്കെടുക്കുന്നതിനിടയില്‍ പഴയ കാര്യങ്ങള്‍ ഓര്‍മയുടെ തിരശീലയില്‍ മിന്നി മാഞ്ഞു...അവന്‍ ചോദിച്ചു.
"നിനക്കെന്നോട് എപ്പോഴെങ്ങിലും ഇഷ്ടം തോന്നിയിട്ടുണ്ടോ.? " 
അവള്‍ ചിരിച്ചു. "ഉവ്വ, ഭയങ്കര ഇഷ്ടമായിരുന്നു.." 
അവനും ചിരിച്ചു... 
അവള്‍ തുടര്‍ന്ന്.. "വന്നു ഇഷ്ടമാണെന്ന് നീ പറഞ്ഞു, എനിക്ക് താല്പര്യം ഇല്ല എന്ന് ഞാനും പറഞ്ഞു , ആ വഴിക്ക് നീ പോയി... പിന്നെ സംസാരിക്കാന്‍ പോലും വന്നിട്ടില്ല.. പിന്നെ എങ്ങനെ എനിക്ക് വല്ലതും തോന്നും"?
അവന്‍ ആലോചിച്ചു, അവളെയും മനസില്‍ കൊണ്ട് നടന്ന നാളുകള്‍.. സ്വപ്നാടനങ്ങള്‍ .. പിന്നെ ധൈര്യം  സംഭരിച്ചു ഇഷ്ടം തുറന്നു  പറഞ്ഞത്‌ .. എല്ലാം ...
പിന്നീട് ജീവിതത്തില്‍ പെണ്ണിന്റെ കാര്യത്തില്‍ പരാജയപ്പെട്ടിട്ടില്ല. ആദ്യത്തെ തോല്‍വി.. അതായിരുന്നു ഒടുവിലതെതും..
ഒരു ചിരി അവന്റെ ചുണ്ടിന്റെ കോണിലൂടെ  പാഞ്ഞു പോയി..

രാത്രിയുടെ നിശബ്ധത.. ഒരു ആണും പെണ്ണും മാത്രമുള്ള മുറിയില്‍ പറക്കുന്ന വികാരത്തിന്റെ മണം .. അത് മാത്രം..
അവന്‍ അവളുടെ കണ്ണുകളില്‍ നോക്കി... " ഈ രാത്രി വെറുതെ കളയണോ.?"
"വേണ്ട, നല്ല വിലകിട്ടിയാല്‍ വിറ്റോളൂ  " 
അവന്‍ ചിരിച്ചു.. " വാങ്ങാന്‍ ഞാന്‍ തയ്യാര്‍ ആണ്, തരാന്‍ ആളുണ്ടോ.?? "
അവള്‍ ചിരിച്ചു... പക്ഷെ അവ നോട്ടം മാറ്റിയില്ല .. അവളുടെ ചിരി മാഞ്ഞു... " സൊ , ഡു  യു വാണ്ട്‌ മി ഇന്‍ ബെഡ്" 
അവന്‍ ഒന്ന് ഞെട്ടി, ആദ്യമായാണ് ഒരു പെണ്ണ് അവനോടു ഇത് പച്ചക്ക് ചോദിക്കുന്നത്... 
അവന്‍ പറഞ്ഞു, "യെസ്  " 
അവള്‍ പുഞ്ഞിരിച്ചുകൊണ്ട് പറഞ്ഞു " ക്ഷമിക്കു സുഹൃത്തേ  എനിക്ക് താല്പര്യമില്ല.. "
"സതാചാരബോധം ആണോ.??" അവന്‍ പരിഹസിച്ച്  ചിരിച്ചു  .
"ആണെന്ന് കൂട്ടിക്കോ... "അവള്‍ 

അവനു വല്ലാത്ത പരിഹാസം തോന്നി, ആ വാക്കുകളോട്.. ഇവള്‍ ഇന്ന് ഈ നിലയില്‍ എത്താന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അവനും കേട്ടിട്ടുണ്ട്, ആ അങ്ങാടിപ്പാട്ടുകളുടെ  ശീല് പിടിചിട്ടാണ് ഇന്നീരത്രിയില്‍ അവന്‍ ഇവിടെവരെ എത്തിയത്..
എന്താ ആലോചിക്കുന്നത്? അവളുടെ ചോദ്യം അവന്റെ ചിന്തയെ ഉടച്ച 
"അല്ല നീ ഈ സ്ഥാനത് എത്താന്‍ ആരുടെയൊക്കെ കിടക്ക പങ്ങിട്ടിട്ടുണ്ട് " ആ ചോദ്യത്തിന്റെ മൂര്‍ച്ചയില്‍ അവനു ആത്മാഭിമാനം തോന്നി..
"ചിലരുടെയൊക്കെ" അവള്‍ നിസങ്ങമായി മറുപടി പറഞ്ഞു, നേരത്തെ തോന്നിയ അഭിമാനം ഇപ്പോള്‍ ഉള്ളില്‍ കിടന്നു പൊള്ളുന്നു 
ഇനി എന്ത് പറയും.? ഉള്ളില്‍ തോന്നിയ ദേഷ്യം പരമാവധി കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു " ആ നീ ആണോ  ഇപ്പോള്‍ സദാചാരം പറയുന്നത് !!! "

അവള്‍ ചോദിച്ചു " അതിനെന്താ .? എനിക്ക് സദാചാരം പറഞ്ഞൂടെ " 

അവന്‍ അവളെ തറപ്പിച്ചു നോക്കി 
"ഇപ്പൊ തോന്നുന്ന ദേഷ്യം സദാചാര ബോധം കൊണ്ടല്ല ആത്മ നിന്ദ കൊണ്ടാണ്, പലര്‍ക്കും കിട്ടിയ എന്റെ ശരീരം പണ്ട് സാഹചര്യം ഉണ്ടായിട്ടും നിനക്ക് കിട്ടീലല്ലോ എന്നാ ഫ്രെഷ്ട്രഷന്‍ .. "

അവന്‍ തിരിച്ചറിഞ്ഞു, അവള്‍ പറഞ്ഞത് തന്നെ ആണ് ശെരി.. പക്ഷെ അത് സമ്മതിച്ചു കൊടുക്കാനാവില്ല.. മുന്നില്‍ ഇരിക്കുന്ന മദ്യം അവന്‍ എടുത്തു ഒരല്‍പം നുകര്‍ന്ന്..ശബ്ദവും സംസാരവും മയപ്പെടുത്തി..അവന്‍ പറഞ്ഞു  " ഞാന്‍ ഒരു വാദപ്രതിവാദത്തിനു  ഇല്ല.. രാത്രി മനോഹരിയാണ്, നീയും.. പിന്നെ പഴയ പ്രണയവും ഉള്ളില്‍ ഇരുന്നു എന്നെ മോഹിപ്പിക്കുന്നു.. സൊ, ..."

വീണ്ടും നിശബ്ധത,,, പക്ഷെ അവളുടെ മുഖം ചിന്താ മഗനമാണ്... അവന്‍ ചിന്തിച്ചു.. ഇവളോട്‌ മാത്രം എന്താ ഇത്ര കൊതി.. ആഗ്രഹിച്ചത് വേറെ പലര്‍ക്കും കിട്ടിയതില്‍ ഉള്ള അസൂയ.. അല്ലാതെ പഴയ പ്രേമം ഒന്നും അല്ല.. 

അവള്‍ സംസാരിച്ചു തുടങ്ങി 

" എന്റെ യാത്രയില്‍, പലപ്പോഴും പലരും വഴിമുടക്കിയിട്ടുണ്ട്.. ഇന്നീ കാണുന്ന നിലയില്‍ എത്താന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നിട്ടുണ്ട്, പലപ്പോഴും എന്റെ ആവശ്യങ്ങള്‍ നടത്താന്‍ എന്റെ ശരീരം എന്നെ സഹായിച്ചു . എന്നുവെച്ചു എന്നെ കൊതിച്ചു വരുന്നവര്‍ക്കെല്ലാം കാഴ്ചവെക്കാന്‍ ഞാന്‍ ശരീരം വിറ്റു  ജീവിക്കുന്നവള്‍  അല്ല..എനിക്കൊരു  ഡിമാണ്ട് ഉണ്ട്, അത് എനിക്ക് നിലനിര്‍ത്തണം .. ഐ മീന്‍ എന്റെ ശരീരത്തിന് ഒരു ഡിമാണ്ട് ഉണ്ട്, അതുകൊണ്ട് ഞാന്‍ ആരെയും തൊടീക്കില്ല .. ആവശ്യം വരുമ്പോള്‍ മാത്രം എടുത്തു ഉപയോഗിക്കാന്‍ വേണ്ടി മൂര്‍ച്ച കൂട്ടി വെക്കും..  എളുപ്പത്തില്‍ കിട്ടാത്തതിനോടെ മനുഷ്യന് ആഗ്രഹവും ആവേശവും കൂടൂ , ദാറ്റ്‌ ഈസ്‌ വാട്ട്‌ ഐ നീഡ്‌  "

അവനു വാക്കുകള്‍ ഇല്ല , അവള്‍ തുടരുകയാണ്..

"പിന്നെ, നീ മറ്റുള്ളവരെ പോലെ അല്ല.. മറ്റു പല രാത്രികളിലെയും പോലെ വെറും കാമാവേരിയന്മാരുടെ ലീലാവിലാസം ആവില്ല നിന്റേതു,
 നല്ല പ്രേമത്തില്‍ പൊതിഞ്ഞ ......... ഹ ഹ എനിക്കറിയാം.. പക്ഷെ എനിക്ക് അതില്‍ താല്പര്യം ഇല്ല..
പിന്നെ...  എന്നെങ്ങിലും വ്യഭിചരിക്കാന്‍ തോന്നിയാല്‍ ഞാന്‍ അറിയിക്കാം... "

അവന്‍ ഒന്നും പറഞ്ഞില്ല. ഉള്ളില്‍ ഒരുപാട് ശബ്ദങ്ങള്‍..അവള്‍ പറഞ്ഞത് അംഗീകരിക്കാന്‍  അവനിലെ പുരുഷ മേധാവിത്വം അനുവദിക്കുന്നില്ല..പക്ഷെ അവള്‍ പറഞ്ഞതിലെ യാഥാര്‍ത്ഥ്യം .. അത് അവന്റെ ബേസിക് ലോജിക്കിന്  ബോധ്യമായിരിക്കുന്നു .. ചിന്തയുടെ  രണ്ടു ഭാഗങ്ങള്‍ ഉള്ളില്‍ പോര് തുടങ്ങിയിരിക്കുന്നു

 ആ മുറിവിട്ടു പുറത്തിറങ്ങിയപ്പോള്‍... അവന്റെ ഉള്ളില്‍ ആദ്യമായി ഒരു പെണ്ണിനോട് അല്പം ബഹുമാനം തോന്നി.. 


Comments

  1. That is a really interesting story. Loved it.

    ReplyDelete
  2. can i have the english translation pls/??..

    ReplyDelete
  3. അരുണ്‍ !!!!!!!!! വല്ലാത്ത മൂര്‍ച്ചയേറിയ വാക്കുകള്‍ ...
    എന്താ പറയ്യാ ... ഒരുപാട് ഇഷ്ടായി ...
    വരച്ചു വച്ച ഒരു ചിത്രം പോലെ ...
    ഏകാന്തനായി കണ്ട ഒരു സിനിമ പോലെ ...
    നന്ദി ... ഈ കഥയ്ക്ക് ...

    ReplyDelete
    Replies
    1. ഒരുപാടു നന്ദി ഈ വാക്കുകൾക്ക്

      Delete
  4. I like it very much You prove that You are a good writer

    ReplyDelete

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )