മഖ്യ മന്ത്രി വരുന്നത് പ്രമാണിച്ച് വിദ്യ engineering കോളേജിന്റെ മുന്നിലെ റോഡ് തിരക്കിട്ട് നന്നാക്കുന്നു. കല്ലിട്ടു നികത്തിയ റോഡിനു മുകളിലുടെ ബൈക്ക് ഓടിച്ചു കഴിവ് തെളിയിച്ച കൂട്ട്കാര്‍ക്ക് അഭിനന്ദനങ്ങള്‍...... ഇപ്പൊ കോളേജിന്റെ 2 ഗേറ്റ് നു ഇടക്കുള്ള റോഡ് ആണ് നന്നക്കിയത് . ഇടയ്ക്കിടെ മുഖ്യമന്ത്രി വന്നു പോയാല്‍ ചന്തപ്പടി മുതല്‍ കൈപരന്പ് വരെ ഉള്ള റോഡ് നന്നാവും.
ഇന്നും മഴ പെയ്തു .. ഇന്നും ഞാൻ മഴ നോക്കി നിന്നു ,, എന്നും ഞാൻ മഴയെ നോക്കിയിരുന്നത് ഒരു യുവ കാമുകന്റെ കണ്ണിലൂടെ ആയിരുന്നു . അപ്പോൾ മഴ പ്രണയവും, വിരഹവും , ആർദ്രതയുംഒക്കെ ആണ് മനസ്സിൽ നിറച്ചിരുന്നത് .. മഴ നോക്കിനില്‍ക്കെ ഞാൻ ചെറുതായി.. ചെറുതായി ചെറുതായി ഒരു കുട്ടി ആയി മാറി .. ഞാൻ മഴത്തുള്ളികളെ ഓർത്തു.. മഴത്തുള്ളിക്ക് ജീവൻ ഉണ്ടെങ്ങിലോ ? അമ്മയായ കാർമേഘത്തെ പിരിയുമ്പോൾ അവനു വേദന ഉണ്ടാവില്ലേ ? ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂമിയിലേക്ക് വീഴുമ്പോൾ പേടിയുണ്ടാവില്ലേ.. നിലത്തു പൊട്ടി തകരുമ്പോൾ വേദനയുണ്ടാവില്ലേ ? ഉണ്ടാവും .. അല്ലെങ്ങിൽ വൈരമുത്തുവിന്റെ വരികൾ പോലെ "മേഘത്തെ പറ്റിച്ചു മണ്ണിൽ ചേരുന്ന വിരുതൻ ആണോ മഴ " ? എനിക്ക് മഴയെ കുട്ടിയായി കാണാൻ ആണ് ഇഷ്ടം .. ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെപോലെ , കുട്ടിയായിരുന്ന എന്നെപോലെ അവനും ഉണ്ടാവും പരിഭ്രമവും പരിഭവവും .. മേഘത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന മഴതുള്ളി . അവനു ചുറ്റും അവന്റെ അമ്മ തന്നെയാണ് .. അമ്മയുടെ രക്ഷ കവചം .. അമ്മയുടെ തണുത്ത തലോടലിൽ മയങ്ങി ...
ഞാന്‍ മഴയും നോക്കി ഇരിക്കുകയാണ്..നല്ല മഴ. മഴ കാണുമ്പോള്‍ പല ചിന്തകളും വരുന്നു. വികലമാണ് കുറെയൊക്കെ. സയന്‍സും ഫെമിനിസവും സാഹിത്യവും ഒക്കെ വരുന്നുണ്ട്. ഇതെല്ലം അക്ഷരങ്ങള്‍ കൊണ്ട് ബന്ധിപിക്കാനുള്ള പെടാപാടിലാണ് ഞാന്‍.അക്ഷരങ്ങള്‍ വഴിമുടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. മഴയുടെ ശക്തി മാറി മാറി വരുന്നു. ഈ മാറ്റാതെ പഴയ സാഹിത്യത്തില്‍ പെണ്നിനോടാണ് ഉപമിചിരുന്നത്. പെണ്ണിന്റെ ചന്ച്ചലതയോട്. ഇന്നിന്റെ രീതികള്‍ അതെല്ലാം മാറ്റി മരിച്ചിരിക്കുന്നു. ഭവ മാറ്റങ്ങള്‍ ഇന്ന് പുരുഷന്റെ സ്വഭാവ സവിശേഷതയാണ്.. അവന് മഴയുടെ തണുത്ത സ്പര്‍ശം പോലെ..സ്നേഹിക്കുന്നു..സാമീപ്യം നല്കുന്നു. ചിലപ്പോ മഴയുടെ ശേഷി കൂടി ച്ചുട്ടുമുള്ളതില് നിന്നൊരു മരയുണ്ടാക്കി അവനു വേണ്ടത് നേടിയെടുക്കാനും, പിന്നെ വെയില് വരുമ്പോള്‍ ഒരല്പം ഈര്പം മാത്രം ബാക്കിവെച്ചു മറയാനും അവനു കഴിയും. ഇവിടെ മഴ വീണ്ടും ഭാവം മാറ്റി.. ഒരു മഴതുല്ലിയായി മാറാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് പലപ്പോഴും പറഞ്ഞിടുണ്ട്, പറയാന്‍ എളുപ്പമാണ്. അത്രയും ഉയരതുനിന്നു ഈ വേഗത്തില്‍ താഴേക്ക് പതിക്കുമ്പല്.. മറ്റു തുള്ളികലുംയി കൂട്ടിമുട്ടി പൊട്ടി ചിതറാം, ...
SaMmathiChUuu... ;) :D
ReplyDelete