തിര
അവള്‍ പറഞ്ഞു അവസാനിപ്പിച്ചു. പറഞ്ഞതിന്റെ രത്നച്ചുരുക്കം “നമുക്ക് പിരിയാം” എന്നായിരുന്നു. അവന്‍ ഒന്നും മിണ്ടിയില്ല. കലര്‍പ്പില്ലാത്ത ഒരു ആണ്‍ പെണ്‍ സൌഹൃദം ,അതിന്റെ മനോഹാരിത, അതിന്റെ വിശാലത , അതെല്ലാമാണ് അവള്‍ അവസനിപിച്ചു പോകുന്നത്. കടല്‍തീരത്തെ പാറക്കൂട്ടതിനു മുകളില്‍ അവര്‍ നിന്നു . അവന്‍ ഓര്‍ത്തു , ഭൂമി ഇവിടെ അവസാനിക്കുന്നു .അതിനപ്പുറം കടലാണ്. അതുപോലെ ഈ സൗഹൃദം ഇവിടെ അവസാനിക്കുന്നു. ശിഷ്ടജീവിതം കടല്‍ പോലെ പറന്നു കിടക്കുന്നു, പക്ഷെ വിജനമാണ്. പ്രണയത്തിന്റെ പാറ ക്കൂട്ടങ്ങളില്‍ സൗ ഹൃദത്തിന്റെ തിരമാലകള്‍ അടിച്ചു ചിതറുന്നു . പിരിയാനായി അവള്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .ചിന്തകള്‍ കാടുകയിര്യപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു വികാരം വിചാരത്തെക്കാള്‍ ചിന്തിപ്പിക്കും . അവളുടെ കാമുകന് ഈ സൗഹൃദം തീരെ ദഹിക്കുന്നില്ല. സംശയം സഹിക്കാന്‍ വയ്യാതെ അവന്‍ പറഞ്ഞു ഇത് അവസാനിപ്പിക്കാന്‍., താല്പര്യം ഇല്ലാത്തതു ചെയ്യേണ്ടി വരുന്നവന്റെ നിസ്സഹായതയില്‍ അവന്‍ മൌനിയായി. അവള്‍ ചോദിച്ചു “ നീ എന്താ ഒന്നും പറയാത്തത് ?” അവന്‍ നിന്നെ ഉപേക്ഷിക്കില്ല എന്ന് നിന...