കാത്തിരിപ്പ്‌



മറ്റാരും കേള്‍ക്കാതെ എന്നോട് മിണ്ടുന്ന എന്നുള്ളില്‍ എനിക്കായ് വിരിഞ്ഞ
എന്റെ ഒരു നുള്ള് ജീവനേ... 
നിന്നെ മാറോടു ചേര്‍ത്ത്
ഒരു കുഞ്ഞുമ്മ നല്ക്കാന്‍
നാളുകള്‍ എണ്ണി ഞാന്‍ കാത്തിരിക്കുന്നു.



എനിക്കായ് ശ്വസിക്കുന്ന , നോവ്‌ പേറുന്ന,
ഞാന്‍ അനങ്ങുമ്പോള്‍ പുഞ്ചിരിയോടെ കണ്ണ് നനക്കുന്ന,
എനിക്കായ് മിടിക്കുന്ന
ഹൃദയത്തിന്‍ ഉടമയെ കാണുവാന്‍
കണ്ണ് വിടരുന്ന നേരത്തിനായ് ഞാന്‍ കാത്തിരിക്കുന്നു. 


Comments

Popular posts from this blog

ചീഫ്‌ മിനിസ്റെര്‍ എഫ്ഫക്റ്റ്‌

മഴതുള്ളി

ചില മഴ ചിന്തകള്‍